Connect with us

‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ’ ‘അളിയന്‍’ വരുന്നു!; സന്തോഷ വാര്‍ത്ത പങ്കുവെച്ച് നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള

Malayalam

‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ’ ‘അളിയന്‍’ വരുന്നു!; സന്തോഷ വാര്‍ത്ത പങ്കുവെച്ച് നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള

‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ’ ‘അളിയന്‍’ വരുന്നു!; സന്തോഷ വാര്‍ത്ത പങ്കുവെച്ച് നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള

മലയാള സിനിമാപ്രേമികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു 2019ല്‍ പ്രദര്‍ശനത്തിനെത്തിയ ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’. സുരാജ് വെഞ്ഞാറമൂടും സൗബിന്‍ ഷാഹിറും ഒരു റോബോട്ടും പ്രധാന കഥാപാത്രങ്ങളായ ചിത്രം മലയാളികള്‍ക്ക് പുതിയൊരു ദൃശ്യാവതരണം ആയിരുന്നു നല്‍കിയത്.

ഇപ്പോഴിതാ പ്രേക്ഷകര്‍ക്കേറെ സന്തോഷം തരുന്ന ഒരു വാര്‍ത്തയാണ് പുറത്തു വരുന്നത്. ചിത്രത്തിന് ഒരു രണ്ടാംഭാഗം എത്തുകയാണ്. ചിത്രത്തിന്റെ നിര്‍മ്മാതാവ് ആയ സന്തോഷ് ടി കുരുവിളയാണ് പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.

‘Alien അളിയന്‍’ എന്നാണ് ചിത്രത്തിന്റെ പേരായി അനൗണ്‍സ്‌മെന്റ് പോസ്റ്ററില്‍ ഉള്ളത്. ആദ്യഭാഗം ഒരുക്കിയ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തന്നെയാണ് സംവിധാനം. നിര്‍മ്മാണം എസ്ടികെ ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയും ആണ്.

രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ സംവിധായക അരങ്ങേറ്റ ചിത്രമായിരുന്നു ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍. രണ്ട് ചിത്രങ്ങള്‍ കൂടി രതീഷിന്റെ സംവിധാനത്തില്‍ പുറത്തെത്താനുണ്ട്.

പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളി നിര്‍മ്മിച്ച്, അദ്ദേഹം തന്നെ നായകനാവുന്ന ‘കനകം കാമിനി കലഹം’, കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ‘ന്നാ, താന്‍ കേസ് കൊട്’ എന്നിവയാണ് ചിത്രങ്ങള്‍. ചാക്കോച്ചനൊപ്പം വിനയ് ഫോര്‍ട്ട്, സൈജു കുറുപ്പ്, ജാഫര്‍ ഇടുക്കി എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

More in Malayalam

Trending