Connect with us

‘ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ചാരത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുക, ഞാന്‍ തനിച്ചല്ലെന്നും ബലഹീനയല്ലെന്നും ഈ ടാറ്റൂ എന്നെ ഓര്‍മിപ്പിക്കുന്നു; വലത് കാലില്‍ ടാറ്റൂ ചെയ്ത വീഡിയോയുമായി അമൃത സുരേഷ്

Malayalam

‘ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ചാരത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുക, ഞാന്‍ തനിച്ചല്ലെന്നും ബലഹീനയല്ലെന്നും ഈ ടാറ്റൂ എന്നെ ഓര്‍മിപ്പിക്കുന്നു; വലത് കാലില്‍ ടാറ്റൂ ചെയ്ത വീഡിയോയുമായി അമൃത സുരേഷ്

‘ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ചാരത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുക, ഞാന്‍ തനിച്ചല്ലെന്നും ബലഹീനയല്ലെന്നും ഈ ടാറ്റൂ എന്നെ ഓര്‍മിപ്പിക്കുന്നു; വലത് കാലില്‍ ടാറ്റൂ ചെയ്ത വീഡിയോയുമായി അമൃത സുരേഷ്

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. നടന്‍ ബാലയെ വിവാഹം കഴിച്ചതോടെ ഇരുവരും പ്രേക്ഷകരുടെ ഇഷ്ട താര ജോഡികളായി മാറുകയായിരുന്നു. റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുന്ന ഇരുവരും 2010 ല്‍ ആണ് വിവാഹിതരായത്. എന്നാല്‍ 2019 ല്‍ വേര്‍പിരിയുകയും ചെയ്തിരുന്നു. ഇരുവര്‍ക്കും ഒരു മകളുണ്ട്. കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ബാല രണ്ടാമതും വിവാഹിതനാവുന്നത്. എലിസബത്താണ് ബാലയുടെ വധു.

ഇരുവരുടെയും വിവാഹ റിസപ്ഷന്‍ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി പേരാണ് ആശംസകളുമായി എത്തിയത്. ഇതിനു പിന്നാലെ അമൃതയുടെയും ബാലയുടെയും വിവാഹവും വിവാഹമോചനവുമെല്ലാം വീണ്ടും ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ അമൃതയോ ബാലയോ സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും വാര്‍ത്തയില്‍ നിറയാറുണ്ട്.

ഇപ്പോഴിതാ അമൃത സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. കാലില്‍ ടാറ്റൂ ചെയ്യുന്നതിന്റെ വീഡിയോ പങ്കിട്ട് അമൃത സുരേഷ് കുറിച്ച വാക്കുകളും വൈറലായി. വലതുകാലിലാണ് അമൃതയുടെ പുതിയ ടാറ്റൂ. ഫീനിക്‌സ് പക്ഷിയെ ഓര്‍മിപ്പിക്കും വിധത്തിലുള്ള ഡിസൈനാണ് അമൃത പച്ചകുത്തിയത്. ടാറ്റൂ സ്റ്റുഡിയോയില്‍ നിന്നുള്ള വീഡിയോ പങ്കിട്ട് ഗായിക കുറിച്ച വാക്കുകള്‍ ഇങ്ങനെയാണ്. ‘ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ചാരത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുക. ഞാന്‍ തനിച്ചല്ലെന്നും ബലഹീനയല്ലെന്നും ഈ ടാറ്റൂ എന്നെ ഓര്‍മിപ്പിക്കുന്നു.

എപ്പോഴും എന്റെ ജീവിത യാത്രയില്‍ ഫീനിക്‌സ് എന്നെ പിന്തുടരുകയാണ്. അന്ധകാരത്തില്‍ നിന്നും സകല തിന്മകളില്‍ നിന്നും അതെന്നെ സംരക്ഷിക്കുന്നു’ എന്നാണ് അമൃത സുരേഷ് കുറിച്ചത്. അമൃത സുരേഷിന്റെ ടാറ്റൂ സ്‌പെഷല്‍ വീഡിയോ ചുരുങ്ങിയ സമയത്തിനകം വൈറലായി. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമുള്‍പ്പെടെ നിരവധി പേരാണ് താരത്തിന്റെ വീഡിയോയ്ക്ക് പ്രതികരണങ്ങളുമായി എത്തിയത്. അമൃതയെ പുതിയ രീതിയില്‍ രൂപാന്തരപ്പെടുത്തിയതില്‍ വലിയൊരു പങ്ക് സോഷ്യല്‍ മീഡിയയ്ക്കും ഉണ്ടെന്ന് പലപ്പോഴും അമൃത പറഞ്ഞിട്ടുണ്ട്.

തന്റെ പക്വതയില്ലാത്ത തീരുമാനമായിരുന്നു എടുത്ത് ചാടിയുള്ള വിവാഹമെന്ന് പലപ്പോഴും അമൃത പറഞ്ഞിരുന്നു. ബാലയുമായുള്ള അമൃതയുടെ വിവാഹം പ്രണയമായിരുന്നു. ഇരുവര്‍ക്കും അവന്തിക എന്നൊരു മകളുണ്ട്. ബാലയില്‍ നിന്നും വിവാഹമോചിതയായ ശേഷം മകള്‍ അമൃതയ്‌ക്കൊപ്പമാണ് കഴിയുന്നത്. ബാല അടുത്തിടെ വീണ്ടും വിവാഹിതനായിരുന്നു. വിവാഹമോചനം സംഭവിച്ചുവെന്നതിന്റെ പേരില്‍ തളര്‍ന്നിരിക്കുകയല്ല അമൃത ചെയ്തത്. എല്ലാ കാര്യത്തിലും കൂടുതല്‍ ശക്തയായി പിന്നണി ?ഗാനരം?ഗത്തേക്ക് അടക്കം ശക്തമായി തിരിച്ചുവന്നു. പിന്നീട് മലയാളി പ്രേക്ഷകര്‍ കണ്ടത് അടിമുടി മാറിയ അമൃതയെയാണ്.

നേരത്തെ ചില ചിത്രങ്ങളില്‍ ഗാനാലാപനം നടത്തിയെങ്കിലും വിവാഹ മോചനത്തിന് ശേഷമാണ് അമൃത പിന്നണി ഗാന രംഗത്ത് സജീവമായത്. കരിയര്‍ കെട്ടിപ്പടുത്ത് തുടങ്ങിയ അമൃത നിരവധി ആല്‍ബങ്ങളിലൂടെയും ശ്രദ്ധനേടി. വിവാഹ മോചനത്തിന് ശേഷമുള്ള തന്റെ കാല്‍വെയ്പ്പുകളെ കുറിച്ച് ഒരു യൂട്യൂബ് ചാനല്‍ പ്രോഗ്രാമില്‍ അമൃത നടത്തിയ തുറന്നുപറച്ചില്‍ ചലച്ചിത്ര മേഖലയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു. കരുത്തുറ്റ തന്റെ പോരാട്ടത്തില്‍ കൂടെ നിന്നവര്‍ എന്ന് പരിചയപ്പെടുത്തി,അമൃത തന്നെയാണ് സഹോദരി അഭിരാമി സുരേഷിനെയും മുഖ്യധാരയിലേക്ക് കൈപിടിച്ച് കയറ്റിയത്. ഇതിന്റെ തുടര്‍ച്ചയായിരുന്നു അമൃതംഗമയ എന്ന മ്യൂസിക്കല്‍ ബാന്‍ഡ്. സംഗീത രംഗത്തെ മാറ്റങ്ങളറിഞ്ഞുള്ള അവതരണം കൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ പെട്ടെന്ന് സ്ഥാനം പിടിക്കാന്‍ അമൃതംഗമയയ്ക്ക് കഴിഞ്ഞു.

സോഷ്യല്‍ മീഡിയയിലും സജീവമായ അമൃത ഇപ്പോള്‍ ജീവിക്കുന്നത് മകളുടെ സന്തോഷത്തിന് വേണ്ടിയാണ്. മകള്‍ക്ക് ചുറ്റുമാണ് അമൃതയുടെ ലോകവും. പാപ്പുവെന്നാണ് മകളെ അമൃതയും വീട്ടുകാരും ഓമനിച്ച് വിളിക്കുന്നത്. ലൈഫ് എന്ന് പറയുന്നത് വലിയ അവസരമാണെന്നും ശരിയായ രീതിയില്‍ ഉപയോഗിക്കുക എന്നും പലപ്പോഴും അമൃത സോഷ്യല്‍മീഡിയ വഴി തന്റെ ആരാധകരോട് പറയാറുണ്ട്. അടുത്തിടെയാണ് അമൃത സ്വന്തമായി ഒരു വീട് വാങ്ങിയത്. വീട് വാങ്ങിയതിന്റെ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയ വഴി അമൃത പങ്കുവെച്ചിരുന്നു.

More in Malayalam

Trending

Recent

To Top