Malayalam
വ്യാജ വാര്‍ത്തകള്‍ കേട്ട് അമ്പിളിയെ ട്രോളാന്‍ ഇറങ്ങുന്നവര്‍ ഇത് കേള്‍ക്കണം; അമ്പിളിയ്ക്ക് എതിരെ മൊഴി കൊടുത്താല്‍ അഞ്ച് ലക്ഷം തരാം, എന്നെ സര്‍ക്കാര്‍ ഏറ്റെടുക്കും എന്നു പറഞ്ഞു, അമ്പിളിയുടെ അക്കൗണ്ടില്‍ നിന്നും പെണ്‍കുട്ടിയുടെ ഓഡിയോ സന്ദേശം
വ്യാജ വാര്‍ത്തകള്‍ കേട്ട് അമ്പിളിയെ ട്രോളാന്‍ ഇറങ്ങുന്നവര്‍ ഇത് കേള്‍ക്കണം; അമ്പിളിയ്ക്ക് എതിരെ മൊഴി കൊടുത്താല്‍ അഞ്ച് ലക്ഷം തരാം, എന്നെ സര്‍ക്കാര്‍ ഏറ്റെടുക്കും എന്നു പറഞ്ഞു, അമ്പിളിയുടെ അക്കൗണ്ടില്‍ നിന്നും പെണ്‍കുട്ടിയുടെ ഓഡിയോ സന്ദേശം
കഴിഞ്ഞ ദിവസം പ്രായപൂര്‍ത്തയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ അറസ്റ്റിലായ ടിക് ടോക് താരം അമ്പിളിയെന്ന വിഘ്നേഷ് കൃഷ്ണക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് സന്ദേശം. ഇതുമായി ബന്ധപ്പെട്ട് ഒരു ഓഡീയോ സന്ദേശം അമ്പിളിയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തു വന്നു. പീഡിപ്പിച്ചുവെന്ന് പൊലീസ് പറയുന്ന പെണ്‍കുട്ടിയാണെന്ന് പരിചയപ്പെടുത്തുന്ന സ്ത്രീശബ്ദത്തിലുള്ള ഓഡിയോ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്.
പത്തൊന്‍പതുകാരനായ വിഘ്‌നേഷ് കൃഷ്ണ ഫോണിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബൈക്കില്‍ കെആണ്ടു പോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി എന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തു നിന്ന് യുവാവിനെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ വിഘ്‌നേഷ് ഒളിവിലായിരുന്നു. കൃത്യമായ പ്ലാനിംഗോടു കൂടിയാണ് ഇയാളെ പോലീസ് പിടികൂടിയത്.
എന്നാല്‍ ഈ പരാതിയും പുറത്തുവരുന്ന വിവരങ്ങളുമെല്ലാം വ്യാജമാണെന്നും കെട്ടിച്ചമച്ചതാണെന്നും ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഓഡിയോ സന്ദേശത്തില്‍ പറയുന്നത്. തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിഘ്നേഷിനൊപ്പം താമസിച്ചു വന്നിരുന്നതെന്നും താന്‍ ഏഴ് മാസം ഗര്‍ഭിണിയാണെന്നും ഈ ഓഡിയോയിലൂടെ പെണ്‍കുട്ടി പറയുന്നുണ്ട്.
വിഘ്നേഷിനെ പൊലീസ് ഓടിച്ചിട്ടു പിടിച്ചു എന്നെല്ലാം പറയുന്നത് പൂര്‍ണ്ണമായും തെറ്റാണെന്നും ഓഡിയോയിലുണ്ട്. ഇന്നലെ പൊലീസ് വീട്ടില്‍ വന്ന്, അവന്‍ എവിടെയെന്ന് ചോദിച്ച് മാനസികമായി തളര്‍ത്തുന്ന രീതിയില്‍ കുറെ സംസാരിച്ചു. അതെല്ലാം ഞാന്‍ സഹിച്ചു. പക്ഷെ പിന്നെ അവര്‍ അച്ഛന്റെ കാലുപിടിച്ചു തിരിച്ച് ഒടിക്കുന്ന അവസ്ഥയിലാക്കി. അപ്പോഴാണ് അമ്പിളി തന്നെ സ്വയം പിടികൊടുത്ത് അവരോടൊപ്പം പോയത്.
അമ്പിളിയ്ക്ക് എതിരെ മൊഴി കൊടുത്താല്‍ അഞ്ച് ലക്ഷം തരാം, എന്നെ സര്‍ക്കാര്‍ ഏറ്റെടുക്കും എന്നൊക്കെയാണ് പറയുന്നതെന്നും എന്നാല്‍ തനിക്ക് അതൊന്നും വേണ്ടെന്നും ഓഡിയോയിലെ പെണ്‍കുട്ടി പറയുന്നു. വ്യാജ വാര്‍ത്തകള്‍ കേട്ട് അമ്പിളിയെ ട്രോളാന്‍ ഇറങ്ങരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഓഡിയോ അവസാനിക്കുന്നത്. വടക്കാഞ്ചേരി കുമ്പളങ്ങാട്ട് പള്ളിയത്ത് പറമ്പിലാണ് വിഘ്‌നേഷിന്റെ വീട്. ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസില്‍ പറയുന്നത്. ഇയാള്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തിയിട്ടുണ്ട്. സി.ഐ. എം.കെ. മുരളിയുടെ നിര്‍ദേശപ്രകാരം എസ്.ഐ. ഉദയകുമാര്‍, സി.പി.ഒമാരായ അസില്‍, സജീവ് എന്നിവരാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
അതേസമയം, വിഘിനേഷിന്റെ സുഹൃത്തിന്റേത് എന്ന രീതിയില്‍ ഒരു ഓഡിയോ സന്ദേശവും പുറത്ത് വന്നിരുന്നു.
പെണ്‍കുട്ടി കഴിഞ്ഞ കുറച്ച് മാസങ്ങളായി വിഘ്നേഷിന്റെ വീട്ടിലായിരുന്നു താമസം. വിവാഹം കഴിഞ്ഞതു പോലെ തന്നെയാണ് പതിനാറു വയസായ പെണ്‍കുട്ടിയും പത്തൊമ്പതുകാരനായ വിഘ്നേഷും കഴിഞ്ഞിരുന്നത്. നിയമപരമായി വിവാഹം കഴിച്ചിരുന്നില്ല. എന്നാല്‍ പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ വിഘ്്നേശ് നാടുവിടുകയായിരുന്നുവെന്നാണ് ഫോണ്‍ കോള്‍ സംഭാക്ഷണത്തില്‍ പറയുന്നത്. ഇതിനു മുമ്പ് വിഘ്നേഷിനെ എറണാകുളത്ത് കഞ്ചാവ് കേസില്‍ പോലീസ് പിടി കൂടിയിട്ടുണ്ടെന്നും ഇതില്‍ പറയുന്നുണ്ട്.
എന്നാല്‍ ഈ രണ്ട് ഓഡിയോ സംഭാക്ഷണങ്ങളും എത്രത്തോളം ശരിയാണ് എന്നുള്ളതിന് വ്യക്തതയില്ല. ഔദ്യോഗികമായി ഒന്നും തന്നെ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, പോലീസ് കേസെടുത്തതോടെ ഒളിവില്‍ കഴിഞ്ഞിരുന്ന വിഘ്നേഷിനെ പോലീസ് കൃത്യമായ പ്ലാനോടു കൂടിയാണ് പിടികൂടിയതെന്നാണ് വിവരം. വിഘ്നേഷ് പാസ്പോര്‍ട്ടിന് അപേക്ഷിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ട പോലീസ് വിഘ്നേഷിന്റെ വീട്ടില്‍ ചെന്ന് പാസ്പോര്‍ട്ട് ശരിയായിട്ടുണ്ടെന്ന് അറിയിച്ചു. തുടര്‍ന്ന് പോലീസ് നിരീക്ഷണത്തിലായിരുന്നു വീട്. ഇത് അറിയാതെ ഈ വിവരം വിഘ്നേഷിനെ അറിയിക്കാന്‍ തിരൂരിലുള്ള ബന്ധു വീട്ടിലേയ്ക്ക് അര്‍ദ്ധരാത്രി 12 മണിയ്ക്ക് പുറപ്പെട്ട വിഘ്നേഷിന്റെ പിതാവിനെ പിന്തുടര്‍ന്നാണ് പോലീസ് ഇയാളെ പിടികൂടിയത്്.
പെണ്‍കുട്ടികളാണ് ഇയാളുടെ ഫോളേവേഴ്സില്‍ കൂടുതലും. അതിനാല്‍ പൊലീസ് മറ്റു പെണ്‍കുട്ടികള്‍ ഇയാളുടെ ചതിയില്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. അതിനാല്‍ ഇയാള്‍ക്കെതിരെ എന്തെങ്കിലും പരാതി ഉള്ളവര്‍ വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷനിലെത്തണമെന്ന് പൊലീസ് അറിയിച്ചു. ഒരുമാസമായി ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെയും പൊലീസ് തേടുന്നുണ്ട്. പോക്സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടികളെ ഉപദേശിക്കുന്നയാളായിരുന്നു വിഘ്നേഷ്.
