Connect with us

അത് തന്റെ ഒരു തന്ത്രമായിരുന്നു, അതില്‍ എല്ലാം ഓക്കെ ആയി, പിന്നെ അവര്‍ക്ക് വേറെ ഓപ്ഷന്‍ ഇല്ലല്ലോ! ആദ്യ രാത്രിയില്‍ തന്നെ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് എലീന പടിക്കല്‍

Malayalam

അത് തന്റെ ഒരു തന്ത്രമായിരുന്നു, അതില്‍ എല്ലാം ഓക്കെ ആയി, പിന്നെ അവര്‍ക്ക് വേറെ ഓപ്ഷന്‍ ഇല്ലല്ലോ! ആദ്യ രാത്രിയില്‍ തന്നെ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് എലീന പടിക്കല്‍

അത് തന്റെ ഒരു തന്ത്രമായിരുന്നു, അതില്‍ എല്ലാം ഓക്കെ ആയി, പിന്നെ അവര്‍ക്ക് വേറെ ഓപ്ഷന്‍ ഇല്ലല്ലോ! ആദ്യ രാത്രിയില്‍ തന്നെ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് എലീന പടിക്കല്‍

നടിയായും അവതാരകയായും മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് എലീന പടിക്കല്‍. താരം വിവാഹിതയാവാന്‍ പോകുന്നു എന്നുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ആഗസ്റ്റ് മാസം അവസാനത്തോടു കൂടി വിവാഹം ഉണ്ടാവുമെന്ന് താരം തന്നെ അറിയിച്ച് കഴിഞ്ഞു. ബിഗ് ബോസില്‍ പങ്കെടുത്തപ്പോഴാണ് താന്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന ആളെ കുറിച്ചും എലീന പറയുന്നത്. അത് തന്റെ ഒരു തന്ത്രമായിരുന്നു എന്നാണ് എലീന പറയുന്നത്. വീട്ടുകാരുടെ സമ്മതം കിട്ടിയതോടെ നിശ്ചയം നടത്തി. ഇനി വിവാഹത്തിലേക്ക് ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളു. ഇപ്പോഴിതാ വിവാഹശേഷം ചെയ്യാന്‍ പോവുന്ന കാര്യങ്ങള്‍ എന്തൊക്കെ ആണെന്ന് പറയുകയാണ് എലീന. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് എലീന ഇതേ കുറിച്ച് പറഞ്ഞത്.

എത്രയൊക്കെ പറഞ്ഞാലും ബിഗ് ബോസിനെ കുറിച്ച് അറിയാന്‍ ആളുകള്‍ക്ക് ആകാംഷയാണ്. ഒന്നും പ്ലാന്‍ ചെയ്തത് അല്ല. ബിഗ് ബോസിലേക്കുള്ള ആദ്യ കോള്‍ വന്നത് എന്റെ മാതാപിതാക്കള്‍ക്കാണ്. എലീന വരുമെന്ന് അറിയാം. നിങ്ങള്‍ വിടുമോ എന്നായിരുന്നു അവരോട് ചോദിച്ചത്. സീസണ്‍ ഒന്നില്‍ എന്നെ വിളിച്ചിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുണ്ട്. വേണമെങ്കില്‍ വരാമെന്ന് പറഞ്ഞു.

അന്നേരം എനിക്ക് താല്‍പര്യം ഉണ്ടായിരുന്നു. കാരണം അതിനുള്ളില്‍ ഉള്ളവരെ ഒക്കെ എനിക്ക് അറിയാവുന്നവരാണ്. ആ സമയത്ത് ഞാനൊരു സീരിയല്‍ ചെയ്യുന്നുണ്ട്. രണ്ടാഴ്ച കൊണ്ട് തിരിച്ച് വരാമെന്ന് കരുതിയാണ് ഞാന്‍ സമ്മതം പറഞ്ഞത്. പക്ഷേ അങ്ങനെ പെട്ടെന്ന് വരാന്‍ പറ്റിയേക്കില്ലെന്ന് അവര്‍ പറഞ്ഞു. അതൊരു ക്ലാഷ് വരുമെന്ന് കരുതി വേണ്ടെന്ന് വെച്ചു. അങ്ങനെയാണ് രണ്ടാമത്തെ സീസണിലേയ്ക്ക് വിളി വന്നത്. ഞാന്‍ വേണ്ടെന്ന് വിചാരിച്ചെങ്കിലും വീട്ടുകാരും സുഹൃത്തുക്കളുമെല്ലാം നിര്‍ബന്ധിച്ചു.

രോഹിത്തിനോട് ചോദിച്ചപ്പോള്‍ അവനും അത് സമ്മതിച്ചു. പിന്നെ ഞാന്‍ വിചാരിച്ചു പ്രണയം അതിലൂടെ പറയാമെന്ന്. അങ്ങനെയത് ഫ്ളാഷ് ആവുമല്ലോ. അപ്പനും അമ്മയോടും ഒരു പ്രവാശ്യം പറഞ്ഞപ്പോള്‍ നോ പറഞ്ഞു. ബിഗ് ബോസിലൂടെ പറയുമ്പോള്‍ പിന്നെ അവര്‍ക്ക് വേറെ ഓപ്ഷന്‍ ഇല്ലല്ലോ. ഞാനവിടെ ഒരു മുപ്പതോ നാല്‍പതോ തവണ പറഞ്ഞിട്ടുണ്ട്. പക്ഷേ പുറത്ത് വന്നത് ഒന്നോ രണ്ടോ തവണ മാത്രമാണ്.

കല്യാണം കഴിഞ്ഞുള്ള പ്ലാനുകള്‍ എന്താണെന്ന ചോദ്യത്തിന് ആദ്യ രാത്രി തന്നെ ഞാന്‍ കറങ്ങാന്‍ പോകും. പിന്നെ എല്ലാ ദിവസവും രാത്രി കറങ്ങാന്‍ പോകുമെന്ന് എലീന പറയുന്നു. കൂട്ടുകാരുടെ കൂടെ ആറ് മണിക്ക് ശേഷം ഞാന്‍ വീട്ടില്‍ നിന്ന് അധികം പുറത്തിറങ്ങിയിട്ടില്ല. വൈകുന്നേരം ആറ് മണി വരെ കിടന്ന് ഉറങ്ങുക. എന്നിട്ട് പുറത്തിറങ്ങിയിട്ട് കൊഞ്ഞനം കുത്തുന്ന സെല്‍ഫി അമ്മയ്ക്ക് അയച്ച് കൊടുക്കണമെന്ന് ഞാന്‍ രോഹിത്തിനോട് പറഞ്ഞിട്ടുണ്ട്. കൂട്ടുകാരുടെ കൂടെ എവിടെ എങ്കിലും പോയാലും ആറ് മണിക്കുള്ളില്‍ തിരിച്ചെത്തണം.

അഞ്ചര ആവുമ്പോഴെക്കും ഞാന്‍ ചുറ്റുവട്ടത്ത് എവിടെ എങ്കിലും എത്തും. എല്ലാ കാര്യങ്ങളും ഓരോന്നായി പറഞ്ഞു കൊണ്ടിരിക്കണം. എന്ന് കരുതി ഫ്രീഡം ഇല്ലെന്ന് അല്ല. ഒരു പട്ടം പോലെയാണ്. പറത്തി വിടും. പക്ഷേ ഇടയ്ക്ക് പുറകില്‍ നിന്ന് വലിച്ചോണ്ട് ഇരിക്കും. കല്യാണം കഴിഞ്ഞാലും താന്‍ സജീവമായിട്ടുണ്ടാവും. വിരുന്നിനൊക്കെ പോയി ലേശം കൂടി തടിവെച്ച് വണ്ണത്തില്‍ വരുമെന്നും എലീന തമാശയായി പറയുന്നു. വിവാഹത്തിന് എന്നെ ടിപ്പിക്കല്‍ ഹിന്ദു വധുവിനെ പോലെ കാണാം. അത് കഴിഞ്ഞിട്ടായിരിക്കും ക്രിസ്ത്യന്‍ വധു ആവുക. ഒരു വിവാഹമേ ഉണ്ടാവു. മറ്റേ ലുക്കില്‍ റിസപ്ഷനാണ് പ്ലാന്‍ ചെയ്യുന്നതെന്നും എലീന പറയുന്നു.

അതേസമയം, തന്റെ വിവാഹ വസ്ത്രത്തെ കുറിച്ചും എലീന പറഞ്ഞിട്ടുണ്ട്. ‘താലികെട്ട് സമയത്തെ എന്റെ സാരി കാഞ്ചീപുരത്താണ് ഒരുക്കുന്നത്. അതില്‍ എന്താകണം പ്രത്യേകതകളെന്ന് ഇനി തീരുമാനിക്കുന്നതേയുളളൂ. സാരിയില്‍ എന്റെ അപ്പയുടെയും അമ്മയുടെയും പേര് വെക്കണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാല്‍ തീരുമാനമായിട്ടില്ലെന്നും’ നടി പറഞ്ഞു.

എലീനയുടെ ഫ്രണ്ടിന്റെ ഫ്രണ്ടായിരുന്നു രോഹിത്ത്. ഫ്രണ്ടിനെ കാണാന്‍ വന്നപ്പോള്‍ ഹായ് പറഞ്ഞു തുടങ്ങിയതാണ്. ‘ചെന്നൈയിലാണ് രോഹിത്ത് പഠിച്ചിരുന്നത്. അവിടെ നിന്ന് എന്നെ കാണാനായി വീക്കെന്‍ഡില്‍ ബാംഗ്ലുരിലേക്ക് വന്നു. ഇംപ്രസ് ചെയ്യാന്‍ മാക്സിമം ശ്രമിച്ചുവെന്നും എന്നാല്‍ 2014 അവസാനമായപ്പോഴാണ് ഞാനും കൂടുതല്‍ അടുത്തതെന്ന്’ എലീന പറഞ്ഞു.

ബിഗ് ബോസിലുളള സമയത്താണ് ഞാനും രോഹിത്തും സ്ട്രോങ്ങാണെന്ന് വീട്ടുകാര്‍ മനസിലാക്കിയതെന്നും എലീന മുമ്പ് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ആ സമയത്തൊന്നും വിവാഹത്തിന് ഇരുവീട്ടുകാരും സമ്മതം മൂളിയില്ല. എന്നാല്‍ പിന്നീട് രണ്ട് വീട്ടുകാരും സംസാരിച്ച് ഒകെ പറഞ്ഞു. ഡേ വിത്ത് എ സ്റ്റാര്‍, ഡിഫോര്‍ ഡാന്‍സ് പോലുളള ഷോകളിലൂടെയാണ് എലീന പടിക്കല്‍ കൂടുതല്‍ ശ്രദ്ധേയായത്. കൂടാതെ ഭാര്യ എന്ന പരമ്പരയിലും നടി അഭിനയിച്ചു. ബിഗ് ബോസ് രണ്ടാം സീസണില്‍ അവസാനം വരെ നിന്ന മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു എലീന പടിക്കല്‍.

More in Malayalam

Trending