Connect with us

ലോറിക്കടിയില്‍ ചതഞ്ഞരഞ്ഞു പിടഞ്ഞുള്ള മരണം അയാള്‍ എനിക്കും വിധിച്ചു.., ആക്രമിക്കപ്പെട്ട നടിയെ പിന്തുണച്ചതിന്റെ പേരില്‍ ദിലീപിന്റെ അടുത്ത സുഹൃത്തായ സംവിധായക നടന്‍ പരസ്യമായി ‘അവനെ ലോറി കേറ്റി കൊല്ലും’ എന്ന് ഭീഷണിപ്പെടുത്തി

Malayalam

ലോറിക്കടിയില്‍ ചതഞ്ഞരഞ്ഞു പിടഞ്ഞുള്ള മരണം അയാള്‍ എനിക്കും വിധിച്ചു.., ആക്രമിക്കപ്പെട്ട നടിയെ പിന്തുണച്ചതിന്റെ പേരില്‍ ദിലീപിന്റെ അടുത്ത സുഹൃത്തായ സംവിധായക നടന്‍ പരസ്യമായി ‘അവനെ ലോറി കേറ്റി കൊല്ലും’ എന്ന് ഭീഷണിപ്പെടുത്തി

ലോറിക്കടിയില്‍ ചതഞ്ഞരഞ്ഞു പിടഞ്ഞുള്ള മരണം അയാള്‍ എനിക്കും വിധിച്ചു.., ആക്രമിക്കപ്പെട്ട നടിയെ പിന്തുണച്ചതിന്റെ പേരില്‍ ദിലീപിന്റെ അടുത്ത സുഹൃത്തായ സംവിധായക നടന്‍ പരസ്യമായി ‘അവനെ ലോറി കേറ്റി കൊല്ലും’ എന്ന് ഭീഷണിപ്പെടുത്തി

നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് നിരവധി വെളിപ്പെടുത്തലുകളാണ് അടുത്തിടെ നടന്നത്. വെളിപ്പെടുത്തലുകളും തെളിവുകളുമായി കൂടുതല്‍ പേര്‍ രംഗത്ത് എത്തിയതോടെ ദിലീപിന്റെ കുരുക്ക് മുറുകുകയാണ്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍, കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ അമ്മ, ജിന്‍സണ്‍, ബൈജു കൊട്ടാരക്കര എന്നിവര്‍ക്ക് പിന്നാലെ ഇപ്പോഴിതാ സംവിധായകന്‍ ആലപ്പി അഷറഫും വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ്.

ആക്രമിക്കപ്പെട്ട നടിയെ പിന്തുണച്ചതിന്റെ പേരില്‍ ദിലീപിന്റെ അടുത്ത സുഹൃത്തുക്കള്‍ തന്നെയും കൊല്ലാന്‍ തീരുമാനിച്ചിരുന്നുവെന്നാണ് ആലപ്പി അഷറഫ് വെളിപ്പെടുത്തുന്നത്. ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തായ സംവിധായക നടനാണ് തന്നെ ലോറി കയറ്റി കൊല്ലണമെന്ന് പറഞ്ഞതെന്ന് ആലപ്പി അഷറഫ് വെളിപ്പെടുത്തി. കുട്ടനാടന്‍ മാര്‍പാപ്പയുടെ ലൊക്കേഷനില്‍ വച്ചാണ് ഇക്കാര്യം സംസാരിച്ചത്. ഇത് കേട്ട മറ്റു ചിലര്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും അഷറഫ് പറഞ്ഞു. എന്നാല്‍ അന്ന് ഭീഷണി കാര്യമാക്കിയില്ല. പക്ഷെ ഇന്ന് ഭീഷണിയെ കാര്യമായി തന്നെ കാണുകയാണെന്നും ആലപ്പി അഷറഫ് പറഞ്ഞു.

ആലപ്പി അഷറഫിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു, ലോറിക്കടിയില്‍ ചതഞ്ഞരഞ്ഞു പിടഞ്ഞുള്ള മരണം അയാള്‍ എനിക്കും വിധിച്ചു.ആലപ്പുഴക്കാരന്‍ ഹസീബ് നിര്‍മ്മിച്ച ‘കുട്ടനാടന്‍ മാര്‍പാപ്പ ‘എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ആലപ്പുഴയില്‍ വന്നതായിരുന്നു ദിലീപിന്റെ സന്തത സഹചാരിയായ സംവിധായക നടന്‍.

അയാള്‍ സെറ്റിലെത്തി അടുത്ത ദിവസം തന്നെ അവിടെ നിന്നും അടുപ്പമുള്ള ചിലര്‍ എന്നെ തുരുതുരാ ഫോണില്‍ വിളിച്ച് ‘അഷ്റഫിക്കാ… സൂക്ഷിക്കണെ.. ‘എന്ന്. ഞാനോ… എന്തിന് …?. ഷൂട്ടിംഗ് സെറ്റില്‍ ഇയാളുമായ് ആലപ്പുഴയിലുള്ള ചില സിനിമാ പ്രവര്‍ത്തകര്‍ നടിയെ ആക്രമിച്ച കേസിനെ കുറിച്ച് സംസാരിച്ചുവത്രേ..നടിക്കൊപ്പമുള്ള എന്റെ നിലപാടുകളെക്കുറിച്ചും ഇടക്ക് ആരോ പരാമര്‍ശിച്ചു. എന്റെ പേരു കേട്ടതും അയാള്‍ ക്ഷുഭിതനായി. ‘ആലപ്പി അഷറഫ്, അവനെ ലോറി കേറ്റി കൊല്ലണം’ ഇതായിരുന്നു അയാളുടെ ഭീഷണി.

ആ ക്രൂരമായ വാക്കുകള്‍ കേട്ട് ഒപ്പമിരുന്നവര്‍ ഞെട്ടി. അവരില്‍ ചിലരാണ് എന്നെ വിളിച്ചു ഒന്നു സൂക്ഷിക്കാന്‍ മുന്നറിയിപ്പ് നല്കിയത്. അന്ന് ഞാനതത്ര കാര്യമാക്കിയില്ല … ഇന്നിപ്പോള്‍ പക്ഷേ ഭയമില്ലങ്കിലും ഞാനത് കാര്യമായ് തന്നെ കാണുന്നു. ഇതൊക്കെ കേട്ട് പിന്‍തിരിഞ്ഞോടാന്‍ ചോദ്യം ചെയ്യുമ്പോള്‍ തല കറങ്ങി വീഴുന്ന ഭീരുവല്ല ഞാന്‍. ജനിച്ചാല്‍ എന്നായാലും ഒരിക്കല്‍ മരിക്കും. മരണം വരെ നീതിക്കായ് അവള്‍ക്കൊപ്പം എന്നും ആലപ്പി അഷറഫ് പറഞ്ഞു.

അതേസമയം, കേസിലെ കൂറു മാറ്റത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ തയ്യാറെടുക്കുകയാണ് പൊലീസ്. കേസിലെ വിസ്താര സമയത്ത് കൂറുമാറിയവരുടെ സാമ്പത്തിക സ്രോതസുകള്‍ അന്വേഷിക്കും. 20 സാക്ഷികളാണ് വിചാരണയ്ക്കിടെ കൂറു മാറി പ്രതിഭാഗം ചേര്‍ന്നത്. ഇതില്‍ നടന്‍ സിദ്ദിഖ്, ഇടവേള ബാബു, നടി ഭാമ, ബിന്ദു പണിക്കര്‍ കാവ്യയുടെ ലക്ഷ്യ എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ സാഗര്‍ എന്നിവരും ഉള്‍പ്പെടുന്നുണ്ട്.

ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനുണ്ടായിരുന്ന വൈരാഗ്യത്തെക്കുറിച്ചാണ് ചലച്ചിത്ര പ്രവര്‍ത്തകരില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിരുന്നത്. എന്നാല്‍ കോടതിയില്‍ ഇവര്‍ മൊഴി മാറ്റുകയായിരുന്നു. നടിയുടെ സിനിമാ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കിയത്, അമ്മ റിഹേഴ്‌സല്‍ ക്യാമ്പിനിടെ നടിയും ദിലീപും തമ്മിലുണ്ടായ തര്‍ക്കം എന്നിവ സംബന്ധിച്ചായിരുന്നു സിദ്ദിഖ്, ഭാമ, ഇടവേള ബാബു, ബിന്ദു പണിക്കര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുത്തത്.

കേസില്‍ സുപ്രധാന സാക്ഷിയായി കണക്കാക്കിയിരുന്ന സാഗറിന്റെ മൊഴി മാറ്റവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ കഴിഞ്ഞ ദിവസ ംപുറത്ത് വന്നിരുന്നു. കാവ്യ മാധവന്റെ ഡ്രൈവര്‍ സുനീറും ദിലീപിന്റെ അഭിഭാഷകനായ ഫിലിപ്പും ആലപ്പുഴയിലെ റെയ്ബാന്‍ ഹോട്ടലില്‍ വെച്ച് കേസിലെ സാക്ഷിയായ സാഗറിന് പണം കൈമാറിയത് ഹോട്ടലില്‍ മുറിയെടുത്താണ് എന്നാണ് വിവരം. സുധീറിന്റെ പേരിലെന്ന് തെളിയിക്കുന്ന ഹോട്ടല്‍ രജിസ്റ്ററിന്റെ പകര്‍പ്പും ഇതുമായി ബന്ധപ്പെട്ട് ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ശബ്ദരേഖയും പുറത്തായിട്ടുണ്ട്.

കേസിലെ സുപ്രധാന സാക്ഷിയായിരുന്നു സാഗര്‍. നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ പള്‍സര്‍ സുനി ലക്ഷ്യയിലെത്തി ഒരു കവര്‍ കൊടുക്കുന്നത് താന്‍ കണ്ടിരുന്നതായാണ് സാഗര്‍ നേരത്തെ നല്‍കിയിരുന്ന മൊഴി. എന്നാല്‍ ഇയാള്‍ പിന്നീട് അത് മാറ്റുകയായിരുന്നു. മൊഴി മാറ്റാല്‍ സാഗറിനുമേല്‍ സ്വാധീനം ചെലുത്തിയിരുന്നുവെന്ന റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അതിനായി ആലപ്പുഴയിലെ ഹോട്ടലിലെ ബില്ല് ഉള്‍പ്പെടെയായിരുന്നു അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയത്. ഇത് ശരിവെയ്ക്കുന്ന സംഭാഷണവും കഴിഞ്ഞ ദിവസം വെളിപ്പെട്ടിരുന്നു.

More in Malayalam

Trending

Recent

To Top