Connect with us

പൃഥ്വിരാജ് ഉള്‍പ്പെടെ ഈ സിനിമാനടന്മാര്‍ ഇന്ന് വരെ എന്തെങ്കിലും വിഷയം പഠിച്ചു മനസ്സിലാക്കിയ ശേഷം പോസ്റ്റ് ഇട്ടതായി എന്റെ അറിവില്‍ ഇല്ല, അതുകൊണ്ട് അവരുടെ പ്രതികരണത്തെ ഒഴുക്കിനനുസരിച്ചുള്ള ഒരു നീന്തല്‍ ആയി കണ്ടാല്‍ മതി; അഖില്‍ മാരാര്‍ പറയുന്നു

Malayalam

വളരെ കുറച്ച് ചിത്രങ്ങളില്‍ കൂടെ തന്നെമലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ സംവിധായകനാണ് അഖില്‍ മാരാര്‍. സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായം പങ്കുവെച്ച് എത്താറുള്ള അദ്ദേഹം പങ്കുവെയ്ക്കുന്ന വിശേഷങ്ങളെല്ലാം തന്നെ വൈറലാകാറുമുണ്ട്.

ഇപ്പോഴിതാ മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ പൃഥ്വിരാജ് അടക്കമുള്ള താരങ്ങളുടെ നിലപാടിനെ പരിഹസിച്ച് എത്തിയിരിക്കുകയാണ് അഖില്‍ മാരാര്‍. ഇന്നു വരെ ഏതെങ്കിലും വിഷയം പഠിച്ചു മനസ്സിലാക്കിയ ശേഷം പോസ്റ്റ് ഇട്ടിട്ടില്ലെന്നും അവരുടെ പ്രതികരണത്തെ ഒഴുക്കിനനുസരിച്ചുള്ള നീന്തല്‍ ആയി കണ്ടാല്‍ മതിയെന്നും അഖില്‍ പറയുന്നു.

അഖില്‍ മാരാരുടെ വാക്കുകള്‍ ഇങ്ങനെ ആയിരുന്നു;

മുല്ലപ്പെരിയാര്‍ വിഷയത്തെ കുറിച്ച് അഖിലേട്ടന്‍ ഒന്നും പറഞ്ഞില്ലല്ലോ, പൃഥ്വിരാജ് ഉള്‍പ്പെടെ എല്ലാവരും ക്യാംപെയ്ന്‍ ചെയ്യുന്നല്ലോ…?
കഴിഞ്ഞ രണ്ട് ദിവസമായി എന്റെ ഭാര്യ ഉള്‍പ്പെടെ പലരും എന്നോടു ചോദിച്ച ചോദ്യമാണ്..മറുപടി..

പൃഥ്വിരാജ് ഉള്‍പ്പെടെ ഈ സിനിമാനടന്മാര്‍ ഇന്ന് വരെ എന്തെങ്കിലും വിഷയം പഠിച്ചു മനസ്സിലാക്കിയ ശേഷം പോസ്റ്റ് ഇട്ടതായി എന്റെ അറിവില്‍ ഇല്ല. അതുകൊണ്ട് അവരുടെ പ്രതികരണത്തെ ഒഴുക്കിനനുസരിച്ചുള്ള ഒരു നീന്തല്‍ ആയി കണ്ടാല്‍ മതി. മുല്ലപ്പെരിയാറിന്റെ ബലത്തെക്കുറിച്ചോ അതിന്റെ പ്ലാനിനെക്കുറിച്ചോ എനിക്ക് യാതൊരു അറിവും ഇല്ല..

ഒന്നറിയാം 2006 മുതല്‍ ഡാം തകരും എന്ന് പി.ജെ. ജോസഫ് വിളിച്ചു കൂവി നടന്നപ്പോള്‍ ഡാം നിര്‍മിക്കാന്‍ 666 കോടി ആണ് എസ്റ്റിമേറ്റ് ഇട്ടതെങ്കില്‍ ഇന്നത് 1000 കോടി ആയി. പിന്നെ എന്റെ സിനിമയില്‍ ജോജു ജോര്‍ജ് പറയുന്ന 2 ഡയലോഗുകള്‍ ഞാന്‍ മുന്‍കൂട്ടി എഴുതുന്നു..

നിരഞ്ജന്‍ : ചേട്ടാ ചുമ്മാതെ വലിയ നേതാവ് കളിക്കല്ലേ..?

ചിരിക്കുന്ന ജോജു: നേതാവോ ഞാനോ..?

എടാ മോനെ ഈ നാട്ടില്‍ നേതാവ് ആവാന്‍ എന്ത് ചെയ്യണം..?

സംശയത്തോടെ നിരഞ്ജന്‍: എന്ത് ചെയ്യണം..?

ജോജു: ഒന്നും ചെയ്യരുത്…ഒന്നും ചെയ്യിക്കാന്‍ സമ്മതിക്കരുത്..

മുല്ലപ്പെരിയാര്‍ പണിതത് ബ്രിട്ടിഷുകാരന്‍ ആയത് കൊണ്ട് നമുക്ക് സമാധാനമായി ഉറങ്ങാം..ഏനാത്ത് പാലം…പാലാരിവട്ടം പാലം.. കെഎസ്ആര്‍ടിസി കോഴിക്കോട് ടെര്‍മിനല്‍ …കേരളത്തിലെ ഒട്ടുമിക്ക എല്ലാ റോഡുകളും പണിത ശേഷമുള്ള അവസ്ഥ ഓര്‍മ ഉണ്ടെങ്കില്‍ മിണ്ടാതിരിക്കുക എന്നതാണ് അത്യുത്തമം.

More in Malayalam

Trending

Recent

To Top