News
പുത്തന്‍ ചിത്രങ്ങളുമായി ശാലിനിയും അജിത്തും; സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രങ്ങള്‍ക്ക് കമന്റുമായി ആരാധകര്‍
പുത്തന്‍ ചിത്രങ്ങളുമായി ശാലിനിയും അജിത്തും; സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രങ്ങള്‍ക്ക് കമന്റുമായി ആരാധകര്‍
തെന്നിന്ത്യയിലാകെ നിരവധി ആരാധകരുള്ള താരജോഡികളാണ് അജിത്തും ശാലിനിയും. ശാലിനി ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും അജിത്ത് ഇപ്പോഴും സിനിമയില്‍ സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി എത്താറുണ്ട്.
ഇപ്പോഴിതാ, അജിത്തിന്റെയും ശാലിനിയുടെ ദീപാവലി ആഘോഷത്തില്‍ നിന്നുള്ള ഒരു ചിത്രമാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. ദീപാവലിയോട് അനുബന്ധിച്ചാണ് ചിത്രങ്ങള്‍ പുറത്തെത്തിയത്. ഇതിനോടകം തന്നെ നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. 1999 ല്‍ ‘അമര്‍ക്കളം’ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്‌ബോഴാണ് അജിത്തും ശാലിനിയും പ്രണയത്തിലാകുന്നത്. ആ പ്രണയം വിവാഹത്തില്‍ എത്തിയത് 2000 ഏപ്രില്‍ മാസത്തിലാണ്.
നായികയായിരുന്ന ശാലിനിയുടെ നേര്‍ക്ക് കത്തി വീശുന്ന ഒരു ഷോട്ടില്‍, അജിത് അറിയാതെ ശാലിനിയുടെ കൈ മുറിച്ചതു മുതലാണ് ഇവരുടെ പ്രണയം തുടങ്ങുന്നത്. മുറിവ് ശാലിനി കാര്യമാക്കിയില്ലെങ്കിലും അജിത്തിന് അത് വലിയ മനഃപ്രയാസമുണ്ടാക്കി. മുറുവുണങ്ങുന്ന സമയം കൊണ്ട് അജിത് എന്ന മനുഷ്യന്റെ സ്‌നേഹവും കരുണയും എന്താണ് എന്ന് താന്‍ മനസ്സിലാക്കിയെന്നാണ് അജിത്തുമായി പ്രണയം തുടങ്ങിയതിനെ കുറിച്ച് ശാലിനി പറഞ്ഞത്.
ബാലതാരമായി സിനിമയില്‍ എത്തി നായികയായ വളര്‍ന്ന ശാലിനി അതോടെ സിനിമയോട് വിട പറഞ്ഞു. ‘അഭിനയം ഇഷ്ടമായിരുന്നു, പക്ഷേ അജിത്തിനെയായിരുന്നു കൂടുതല്‍ ഇഷ്ടം.’ എന്നാണ് മുഴുവന്‍ സമയ കുടുംബിനി യായതിനെക്കുറിച്ച് 2009 ല്‍ ജെഎഫ്ഡബ്ല്യൂ മാസികയോട് സംസാരിക്കവേ ശാലിനി പറഞ്ഞ വാക്കുകള്‍.
‘സിനിമ വിട്ടതില്‍ സങ്കടമില്ല. കാരണം വീടും സിനിമയും ഒരുമിച്ചു കൊണ്ട് പോകാന്‍ പറ്റുന്ന ഒരാളല്ല ഞാന്‍. ജീവിതത്തില്‍ എന്തിനാണ് മുന്‍ഗണന നല്‍കേണ്ടത് എന്ന് എനിക്ക് വ്യക്തമായിരുന്നു, ഇപ്പോള്‍ എനിക്ക് സമാധാനമുണ്ട്.’
