Connect with us

‘നിങ്ങള്‍ ഒരു രത്‌നമാണ്’; മോഹന്‍ലാലിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് അദിതി രവി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

Malayalam

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനാണ് മോഹന്‍ലാല്‍. മറ്റ് സിനിമാ താരങ്ങള്‍ വരെ മോഹന്‍ലാലിന്റെ ആരാധകരാണ്. സോഷ്യല്‍ മീഡിയയിലും അദ്ദേഹത്തിന്റെ ഫാന്‍ പേജുകളിലുമെല്ലാം താരത്തിന്റെ വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് അദിതി രവി.

നിങ്ങള്‍ ഒരു രത്‌നമാണ് എന്നാണ് ഫോട്ടോ പങ്കുവെച്ച് അദിതി രവി എഴുതിയിരിക്കുന്നത്. ട്വല്‍ത് മാന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അദിതി രവിയും ഒരു കഥാപാത്രമായി എത്തുന്നുണ്ട്. ട്വല്‍ത് മാന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ മോഹന്‍ലാലിനൊപ്പം എടുത്ത ഫോട്ടോയാണ് അദിതി രവി പങ്കുവെച്ചിരിക്കുന്നത്.

മോഡല്‍ രംഗത്തിലൂടെയാണ് അദിതി രവി വെള്ളിത്തിരയിലേക്ക് എത്തുന്നത്. ആന്‍ഗ്രി ബേബീസ് ഇന്‍ ലവ് ആണ് അദിതി രവിയുടെ ആദ്യ സിനിമ. അലമാര എന്ന ഹിറ്റ് ചിത്രത്തിലൂടെ അദിതി രവി നായികയുമായി മാറി.

ഇത് എന്ന മായമെന്ന ചിത്രത്തിലൂടെ തമിഴകത്തും എത്തി. ആദി എന്ന പ്രണവ് ചിത്രത്തിലും അദിതി രവി പ്രധാന കഥാപാത്രമായി എത്തി. ഉദാഹരണം സുജാതയെന്ന ചിത്രത്തിലെ അതിഥി വേഷത്തിലും അദിതി രവി മികവ് കാട്ടി.

More in Malayalam

Trending