Connect with us

ജയന്റെ മകനാണെന്ന് പറഞ്ഞ് ദൃശ്യ മാധ്യമങ്ങളിലും ജനങ്ങളുടെ മുന്‍പില്‍ നിരന്തരം വ്യാജപ്രചാരണം നടത്തി വരുന്നു; സഹികെട്ട് മുഖ്യമന്ത്രിയിക്ക് പരാതി നല്‍കി നടന്‍ ആദിത്യന്‍ ജയന്റെ സഹോദരി

Malayalam

ജയന്റെ മകനാണെന്ന് പറഞ്ഞ് ദൃശ്യ മാധ്യമങ്ങളിലും ജനങ്ങളുടെ മുന്‍പില്‍ നിരന്തരം വ്യാജപ്രചാരണം നടത്തി വരുന്നു; സഹികെട്ട് മുഖ്യമന്ത്രിയിക്ക് പരാതി നല്‍കി നടന്‍ ആദിത്യന്‍ ജയന്റെ സഹോദരി

ജയന്റെ മകനാണെന്ന് പറഞ്ഞ് ദൃശ്യ മാധ്യമങ്ങളിലും ജനങ്ങളുടെ മുന്‍പില്‍ നിരന്തരം വ്യാജപ്രചാരണം നടത്തി വരുന്നു; സഹികെട്ട് മുഖ്യമന്ത്രിയിക്ക് പരാതി നല്‍കി നടന്‍ ആദിത്യന്‍ ജയന്റെ സഹോദരി

മലയാള സിനിമയുടെ എക്കാലത്തെയും ഇതിഹാസ നടനായിരുന്നു ജയന്‍. സിനിമാപ്രേമികളുടെ മനസില്‍ വലിയൊരു നെമ്പരം സൃഷ്ടിച്ചാണ് ജയന്‍ ഈ ലോകത്തോട് വിട പറഞ്ഞത്. ഇപ്പോഴും അദ്ദേഹത്തിന്റെ പ്രകടനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ കാലങ്ങള്‍ കഴിഞ്ഞും വന്ന് കൊണ്ടേ ഇരിക്കുന്നു. താരത്തിന്റെ വേര്‍പാടുണ്ടായി വര്‍ഷങ്ങള്‍ക്ക് ശേഷം പലവിധ ആരോപണങ്ങളും ഉയര്‍ന്ന് വന്നിരുന്നു. അതിലൊന്ന് ജയന്റെ മകനാണെന്ന് ആരോപിച്ച് കൊണ്ട് രംഗത്ത് വന്നൊരു വ്യക്തിയാണ്.

മുരളി എന്ന പേരിലുള്ള കൊല്ലം വള്ളിക്കീഴ് സ്വദേശിയായിരുന്നു ജയന്‍ തന്റെ അച്ഛനാണെന്നുള്ള അവകാശവാദം ഉന്നയിച്ചത്. നിരന്തരം ഈ പേര് പറഞ്ഞ് വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്തു. എന്നാല്‍ അങ്ങനൊരു മകന്‍ ഇല്ലെന്നാണ് ജയന്റെ കുടുംബം ആരോപിക്കുന്നത്. നിലവില്‍ ഈ വിഷയത്തില്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി കൊണ്ട് എത്തിയിരിക്കുകയാണ് ജയന്റെ സഹോദരപുത്രിയായ ലക്ഷ്മി ശ്രീദേവി നായര്‍. ജയന്റെ സഹോദരന്‍ സോമന്‍ നായരുടെ മകളും ആദിത്യന്‍ ജയന്റെ സഹോദരിയുമാണ് ലക്ഷ്മി. മുഖ്യമന്ത്രിയ്ക്ക് നല്‍കിയ ലക്ഷ്മിയുടെ പരാതിയുടെ പൂര്‍ണരൂപം ഇങ്ങനെയായിരുന്നു.

‘സാര്‍, ഞാന്‍ കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്ന ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആണ്. നാല്‍പതു വര്‍ഷങ്ങള്‍ക്ക് മുന്‍പേ അന്തരിച്ച സിനിമ നടന്‍ ജയന്റെ അനുജന്‍ സോമന്‍ നായരുടെ മകളാണ് ഞാന്‍. എന്റെ വല്യച്ചനായ കൃഷ്ണന്‍ നായര്‍ എന്ന ജയനെ, അപകീര്‍ത്തിപെടുത്ത കൊണ്ട് കൊല്ലം വള്ളിക്കീഴ് സ്വദേശിയായ മുരളി എന്ന പേരുള്ള വ്യക്തി യാതൊരു തെളിവും ഇല്ലാതെ മകന്‍ ആണെന്നും പറഞ്ഞ് ദൃശ്യ മാധ്യമങ്ങളിലും ജനങ്ങളുടെ മുന്‍പില്‍ നിരന്തരം വ്യാജപ്രചാരണം നടത്തി വരികയാണ്.

1980 നവംബര്‍ 16 നു ഷൂട്ടിങ് വേളയില്‍ ഹെലികോപ്പ്ടര്‍ അപകടത്തില്‍ എന്റെ വല്യച്ഛനായ ജയന്‍ മരണപെട്ടു. ഇന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്ന അദ്ദേഹത്തെ പുതു തലമുറയുടെ മുന്‍പില്‍ അദ്ദേഹത്തിന്റെ പേര് കളങ്കപ്പെടുത്തി കൊണ്ടിരിക്കുകയാണ് ഈ വ്യക്തി. ഞാന്‍ തിരക്കിയപ്പോള്‍, എന്റെ ബന്ധുക്കള്‍ക്ക് ആര്‍ക്കും നാളിത് വരെ ഇങ്ങനെ ഒരു മകന്‍ അദ്ദേഹത്തിനുള്ളതായി ഒരു അറിവുമില്ല. നാട്ടുകാരും ഇത് തന്നെയാണ് പറയുന്നത്.

എന്റെ അച്ഛന്റെ അമ്മ ഭാരതി 1982 ല്‍ ആണ് മരണപ്പെടുന്നത്. എന്റെ പിതാവ് മരണപ്പെടുന്നത് 1999 ലും. ഇവരെല്ലാം ജീവിച്ചിരുന്ന സമയത്ത് ഈ വ്യക്തി ഇങ്ങനെ ഒരു അവകാശ വാദവുമായി വന്നിട്ടും ഇല്ല. അതിനു ശേഷമാണ്, ഇത്തരമൊരു വ്യാജ പ്രചാരണം അയാള്‍ നടത്തിവരുന്നത്. 2001 ല്‍ എന്റെ അമ്മ ശ്രീദേവി ഈ വ്യാജ വാര്‍ത്തയ്ക്ക് എതിരെ മുരളിയുടെ പേരില്‍ കേസ് കൊടുത്തിട്ടുള്ളതും കോടതി ഇയാളെ വിലക്കിയിട്ടുള്ളതും ആണ്. ഇപ്പോള്‍ അമ്മയും മരണപ്പെട്ടു.

ഈ വ്യക്തി വീണ്ടും കുറച്ച് നാളുകളായി ഈ കാര്യം ഉന്നയിച്ചു കൊണ്ട് സോഷ്യല്‍ മീഡിയ വഴി രംഗത്ത് വന്നിരിക്കുകയാണ്. മരിച്ചുപോയ ആ കലാകാരന്റെ സത്‌പേര് കളങ്കപ്പെടുത്തുന്ന നടപടി അവസാനിപ്പിച്ച് കൊണ്ട് എനിക്കും എന്റെ കുടുംബത്തിനും വന്നിട്ടുള്ള മാനഹാനിക്ക് പരിഹാരം കാണാനും അങ്ങയുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. എന്നുമാണ് ലക്ഷ്മി ശ്രീദേവി നായരുടെ പരാതിയില്‍ പറയുന്നത്. മുന്‍പും ജയന്റെ പേരില്‍ സമാനമായ ആരോപണവുമായി വന്നവര്‍ക്ക് ലക്ഷ്മി മറുപടി പറഞ്ഞിരുന്നു. വീണ്ടും ഇതേ വിഷയത്തിലാണ് താരസഹോദരി പ്രതികരിച്ചിരിക്കുന്നത്.

അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് ജയനെ കുറിച്ച് സംവിധായകന്‍ ആദിത്യന്‍ ജയന്‍ പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1980 നവംബര്‍ പതിനാറിന് ഒരുപക്ഷേ ജയന്‍ മരിച്ചില്ലായിരുന്നുവെങ്കില്‍ 1981 ജനുവരി നാലിന് സിംഗപൂരില്‍ വച്ച് ജയന്റെ കല്യാണം നടന്നേനെ എന്നും ശാന്തിവിള ദിനേശ് പറഞ്ഞിരുന്നു. ലവ് ഇന്‍ സിംഗപൂരില്‍ നസീര്‍ സാറിന്റെ ജോഡിയായി അഭിനയിച്ച ലതയുമായി അദ്ദേഹം വളരെ സ്‌നേഹബന്ധം പുലര്‍ത്തിയിരുന്നു. ലവ് ഇന്‍ സിംഗപൂരിന്റെ ചിത്രീകരണത്തിനിടെ ജയന്‍ ലതയുമായി മാനസികമായി അടുത്തുവെന്ന് അറിഞ്ഞ എംജിആര്‍ വളരെ കോപാകുലനാവുകയും മദ്രാസില്‍ എത്തിയാല്‍ ജയനെ കൈവെക്കണമെന്ന് തീരുമാനിച്ചിരുന്നതായി ഒരിക്കല്‍ ജോസ് പ്രകാശ് സാര്‍ പറഞ്ഞിട്ടുണ്ട്.

ഒരു സീരിയല്‍ വര്‍ക്കിനിടയില്‍ ജോസ് പ്രകാശിനോട് ഞാന്‍ ഇക്കാര്യം ചോദിച്ചിരുന്നു. ആദ്യമായി ശാപമോഷം എന്ന സിനിമയില്‍ അഭിനയിക്കാനുള്ള അവസരം ജയന് വാങ്ങി കൊടുത്തത് ജോസ് പ്രകാശ് ആണ്. ഇരുവരും തമ്മിലുള്ള ബന്ധം അങ്ങനെയാണ് തുടങ്ങുന്നത്. അദ്ദേഹം ജയന്‍ എന്ന് വിളിക്കാറില്ല. വിളിക്കുന്നത് ബേബി എന്നാണ്. ജയനെ അടുപ്പമുള്ളവരെല്ലാം ബേബി എന്നാണ് വിളിക്കുക. യഥാര്‍ഥ പേര് കൃഷ്ണന്‍ നായര്‍ എന്നാണ്. ലതയുടെയും ജയന്റെയും ബന്ധത്തില്‍ ദേഷ്യം തോന്നിയ എംജിആര്‍ എന്തും ചെയ്യാന്‍ മടിക്കില്ലെന്ന് ജോസ് പ്രകാശ് സാറിന് അറിയാമായിരുന്നു.

ലവ് ഇന്‍ സിംഗപൂര്‍ കഴിഞ്ഞ് നാട്ടിലെത്തിയ ജയനെ ജോസ് പ്രകാശ് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി. നീ കളിക്കുന്നത് തീ കൊണ്ടാണ്. അത് അപകടമാണ്. എംജിആറിനെ പിണക്കി നില്‍ക്കാനുള്ള ശേഷി നമുക്കില്ല. എന്തായാലും ഞാന്‍ പറഞ്ഞ് എല്ലാം ഒതുക്കിയിട്ടുണ്ട്. ഇനി ലതയുമായിട്ടുള്ള ബന്ധം ഒഴിവാക്കണമെന്ന് ജോസ് പ്രകാശ് ജയനോട് പറഞ്ഞിരുന്നു. പക്ഷേ ഒരു കാര്യം ചെയ്യണമെന്ന് വിചാരിച്ചാല്‍ അത് ചെയ്ത് തീര്‍ക്കുമെന്ന ദൃഢപ്രതിഞ്ജയുള്ള ആളായിരുന്നു ജയന്‍. അതൊരു പൗരുഷത്വന്റെ ലക്ഷണമാണ്. എംജിആര്‍ ഇടപ്പെട്ടു എന്ന് കൂടി അറിഞ്ഞതോടെ ലതയും ജയനും ഒന്നുംകൂടി അടുപ്പത്തിലായി.

എംജിആറിന്റെ വേണ്ടപ്പെട്ടവരുടെ ലിസ്റ്റില്‍ ജയലളിത അടക്കം വേറെ ഒരുപാട് പേരുണ്ട്. അവര്‍ക്കൊക്കെ താഴെയായിരുന്നു ലതയുടെ സ്ഥാനം. അതുകൊണ്ട് തന്നെ ലത ഒരു വാശി പോലെ ജയന്റെ കൂടെ ചേര്‍ന്നു. അങ്ങനെ 1981 ജനുവരി നാലിന് സിംഗപൂരില്‍ വെച്ച് വിവാഹിതരാവാന്‍ ഇരുവരും തീരുമാനിച്ചു. എങ്കിലും വിധി അതിന് സമ്മതിച്ചില്ല. മറ്റൊരു സിനിമയുടെ ചിത്രീകരണ തിരക്കുകള്‍ക്കിടയില്‍ നിന്നുമാണ് കോളിളക്കത്തിന്റെ ക്ലൈമാക്‌സ് തീര്‍ക്കാന്‍ രണ്ട് ദിവസത്തേയ്ക്ക് ജയന്‍ എത്തിയത്. പക്ഷേ ഹെലികോപ്ടറില്‍ നിന്ന് വീണ് അപകടമുണ്ടാവുകയായിരുന്നു എന്നുമാണ് അദ്ദേഹം പറഞ്ഞത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top