‘ഒരു സ്വിംസ്യൂട്ട് ധരിച്ചതു കൊണ്ട് മാത്രം എന്നാണ് വിവാഹമോചനം എന്നാണ് ചോദ്യം’; എന്നാല്‍ ‘നല്ല രീതിയില്‍’ വസ്ത്രം ധരിക്കുന്നവരൊക്കെ സന്തോഷത്തോടെ ജീവിക്കാത്തത് എന്താണെന്ന് നടി

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് വിദ്യുലേഖ രാമന്‍. ഇപ്പോഴിതാ മാലിദ്വീപില്‍ അവധിക്കാലം ആഘോഷിക്കുകയാണ് നടി. ഇതിന്റെ ചിത്രങ്ങളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ ചിത്രങ്ങള്‍ക്ക് നേരെ രംഗത്തെത്തിയിരിക്കുകയാണ് ചിലര്‍.
ഹണിമൂണിന് പോയപ്പോള്‍ എടുത്ത ചില ഫോട്ടോകളാണ് ചിലരെ ചൊടിപ്പിച്ചത്. മാലിദ്വീപിലെ അവധിക്കാല ഫോട്ടോകളില്‍ ഒന്ന് സ്വിം സ്യൂട്ട് ധരിച്ച ചിത്രമായിരുന്നു. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ചിത്രം പങ്കുവച്ചതിനു പിന്നാലെ ക്രൂരമായ വിമര്‍ശനങ്ങളും സന്ദേശങ്ങളുമാണ് തനിക്ക് ലഭിച്ചതെന്ന് വിദ്യുലേഖ പറയുന്നു. ഒരു സ്ത്രീയുടെ വസ്ത്രധാരണമാണ് വിവാഹമോചനത്തിന് കാരണമെങ്കില്‍ എന്തുകൊണ്ടാണ് ‘നല്ല രീതിയില്‍’ വസ്ത്രം ധരിക്കുന്നവരൊക്കെ സന്തോഷത്തോടെ ജീവിക്കാത്തത് എന്ന് നടി ചോദിക്കുന്നു.
‘ഒരു സ്വിംസ്യൂട്ട് ധരിച്ചതു കൊണ്ട് മാത്രം എന്നാണ് വിവാഹമോചനം എന്നൊക്കെ ചോദിച്ചു കൊണ്ടുള്ള സന്ദേശങ്ങളാണ് എനിക്ക് ലഭിക്കുന്നത്. 1920ലെ അമ്മാവന്മാരും അമ്മായിമാരും പുറത്തു പോകൂ. 2021ലേക്ക് വരൂ. നെഗറ്റിവ് കമന്റുകളല്ല. മറിച്ച് ഒരു സമൂഹം എന്ന നിലയ്ക്ക് ചിന്തിക്കുന്ന രീതിയിലാണ് പ്രശ്നം. ഒരു സ്ത്രീയുടെ വസ്ത്രധാരണമാണ് വിവാഹമോചനത്തിന് കാരണമെങ്കില്‍ എന്തുകൊണ്ടാണ് ‘നല്ല രീതിയില്‍’ വസ്ത്രം ധരിക്കുന്നവരൊക്കെ സന്തോഷത്തോടെ ജീവിക്കാത്തത്?’
‘നല്ലൊരു ഭര്‍ത്താവിനെ ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവതിയാണ്. ഇതൊക്കെ അവഗണിക്കാനാണ് അദ്ദേഹം എന്നോട് പറഞ്ഞത്. എന്നാല്‍ അങ്ങനെ വിട്ടുകളയാന്‍ കഴിഞ്ഞില്ല’ എന്നാണ് വിദ്യുലേഖയുടെ കുറിപ്പ്. അടുത്തിടെയായിരുന്നു വിദ്യുലേഖ രാമന്‍ ഫിറ്റ്നസ് ട്രെയ്നര്‍ സഞ്ജയിനെ വിവാഹം കഴിച്ചത്.
ലോക സിനിമാപ്രേമികള്‍ എന്നും ചര്‍ച്ച ചെയ്യുന്ന ആല്‍ഫ്രെഡ് ഹിച്ച്കോക്കിന്റെ ‘വെര്‍ട്ടിഗോ’ എന്ന ചിത്രം റീമേക്കിന് ഒരുങ്ങുന്നു. പാരാമൗണ്ട് പിക്ചേഴ്സാണ് ചിത്രത്തിന്റെ റീമേക്ക്...
നീണ്ട 13 വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധാന രംഗത്തേയ്ക്ക് തിരികെയെത്താനൊരുങ്ങി എം ശശികുമാര്‍. തമിഴില്‍ കള്‍ട്ട് ക്ലാസിക്ക് ആയി വിലയിരുത്തപ്പെട്ട ‘സുബ്രഹ്മണ്യപുരം’ പതിനഞ്ച്...