‘ശരിക്കും ബഹിരാകാശത്തേക്കുള്ള അടുത്ത ഫ്ലൈറ്റില്‍ ഞാനുണ്ടാവേണ്ടതായിരുന്നു, പക്ഷേ..!’, വിനോദയാത്രയ്ക്ക് ബുക്ക് ചെയ്ത ടിക്കറ്റ് വിറ്റൊഴിവാക്കി നടന്, കാരണം ഭാര്യ!
‘ശരിക്കും ബഹിരാകാശത്തേക്കുള്ള അടുത്ത ഫ്ലൈറ്റില്‍ ഞാനുണ്ടാവേണ്ടതായിരുന്നു, പക്ഷേ..!’, വിനോദയാത്രയ്ക്ക് ബുക്ക് ചെയ്ത ടിക്കറ്റ് വിറ്റൊഴിവാക്കി നടന്, കാരണം ഭാര്യ!
‘ശരിക്കും ബഹിരാകാശത്തേക്കുള്ള അടുത്ത ഫ്ലൈറ്റില്‍ ഞാനുണ്ടാവേണ്ടതായിരുന്നു, പക്ഷേ..!’, വിനോദയാത്രയ്ക്ക് ബുക്ക് ചെയ്ത ടിക്കറ്റ് വിറ്റൊഴിവാക്കി നടന്, കാരണം ഭാര്യ!
വെര്‍ജിന്‍ ഗലാക്റ്റിക് മേധാവിയും ശതകോടീശ്വരനുമായ റിച്ചാര്‍ഡ് ബ്രാന്‍സണിന്റെ നേതൃത്വത്തില്‍ നടത്തിയ ബഹിരാകാശയാത്രയുടെ വന്‍ വിജയം ബഹിരാകാശ ടൂറിസം മേഖലയുടെ ഒരു നാഴിക കല്ല് തന്നെ ആയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭീമന് തുക നല്കി വെര്‍ജിന്‍ ഗലാക്റ്റിക്കിന്റെ ആദ്യ ബഹിരാകാശ വിനോദയാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തവരെല്ലാം ആവേശത്തോടെയാണ് അവരുടെ ഭാവിയാത്രയെ നോക്കിക്കാണുന്നത്.
എന്നാല്‍, ഇപ്പോഴിതാ പത്ത് വര്‍ഷം ബഹിരാകാശ വിനോദയാത്രയ്ക്ക് ബുക്ക് ചെയ്ത ടിക്കറ്റ് വിറ്റൊഴിവാക്കിയിരിക്കുകയാണ് അദ്ദേഹം. നടിയും ഭാര്യയുമായ മില കുനിസ് ആണ് അതിന് കാരണക്കാരി. മിലയുടെ ഉപദേശം അനുസരിച്ചാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കുച്ചര്‍ യാത്ര പോകുന്നില്ലെന്ന് തീരുമാനിച്ചത്. ഇരുവര്‍ക്കും രണ്ട് ചെറിയ മക്കളാണുള്ളത്. അതിനാല്‍, ബഹിരാകാശ യാത്ര നല്ല തീരുമാനമല്ലെന്ന് മില പറഞ്ഞത്രേ..
‘ചെറിയ കുട്ടികളുള്ള സ്ഥിതിക്ക് ബഹിരാകാശത്തേക്ക് പോകുന്നത് സ്മാര്‍ട്ടായിട്ടുള്ള കുടുംബ തീരുമാനമല്ലെന്ന് എന്റെ ഭാര്യയാണ് എന്നെ ഉപദേശിച്ചത്. അതിനാല്‍ ഞാന്‍ എന്റെ ടിക്കറ്റ് വെര്‍ജിന്‍ ഗലാറ്റിക്കിന് തിരിച്ചു വിറ്റു. ശരിക്കും ബഹിരാകാശത്തേക്കുള്ള അടുത്ത ഫ്ലൈറ്റില്‍ ഞാനുണ്ടാവേണ്ടതായിരുന്നു എന്നും കുച്ചര്‍ ഒരു വിദേശ മാധ്യമത്തോട് പ്രതികരിച്ചു. അതേസമയം, ബഹിരാകാശത്തേക്ക് പോകാനുള്ള പ്ലാനില്‍ നിന്നും കുച്ചര്‍ പിന്മാറിയിട്ടില്ല, എന്നെങ്കിലും പോകാന്‍ കഴിയുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവെച്ചു.
സ്പേസ് എക്സ് മേധാവി ഇലോണ്‍ മസ്ക് വെര്‍ജിന്‍ ഗലാറ്റിക്കിന്റെ ബഹിരകാശ വിനോദയാത്രാ സംഘത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. 250,000 ഡോളറിനാണ് (1.86 കോടി രൂപ) അദ്ദേഹം ആദ്യ ബഹിരാകാശ യാത്രക്കുള്ള ടിക്കറ്റെടുത്തിരിക്കുന്നത്. ഭാവിയില്‍ വെര്‍ജിന്‍ ഗലാറ്റിക നടത്താന്‍ ഉദ്ദേശിക്കുന്ന യാത്രയ്ക്കുള്ള ടിക്കറ്റുകളെല്ലാം വിറ്റഴിച്ചുവെന്നാണ് ബ്രാന്സന് അവകാശപ്പെടുന്നത്. ബഹിരാകാശ യാത്രയ്ക്ക് ടിക്കറ്റൊന്നിന് 250,000 ഡോളറാണ് ഈടാക്കുന്നത്. ടിക്കറ്റ് വില്പനയിലൂടെ കമ്പനി 80 ദശലക്ഷം ഡോളറാണ് സ്വരൂപിച്ചത്.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
പ്രശസ്ത തിരക്കഥാകൃത്തും നാടക രചയിതാവുമായ പി സുരേഷ് കുമാർ(67) അന്തരിച്ചു. ശാരീരിക അവശതകൾ മൂലം വർഷങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം. മോഹൻലാൽ നായകനായി...