Connect with us

ഇത് തന്നെ കളിയാക്കിയവരോടുള്ള പ്രതികാരമാണ്!; തുറന്ന് പറഞ്ഞ് ലക്ഷ്മി നക്ഷത്ര

Malayalam

ഇത് തന്നെ കളിയാക്കിയവരോടുള്ള പ്രതികാരമാണ്!; തുറന്ന് പറഞ്ഞ് ലക്ഷ്മി നക്ഷത്ര

ഇത് തന്നെ കളിയാക്കിയവരോടുള്ള പ്രതികാരമാണ്!; തുറന്ന് പറഞ്ഞ് ലക്ഷ്മി നക്ഷത്ര

അവതാരകയായി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ലക്ഷ്മി നക്ഷത്ര. ടമാര്‍ പഠാര്‍, സ്റ്റാര്‍ മാജിക്ക് പോലുളള ഷോകളിലൂടെയാണ് ലക്ഷ്മി എല്ലാവരുടെയും ഇഷ്ടതാരമായത്. റേഡിയോ ജോക്കിയായി പ്രവര്‍ത്തിച്ച ശേഷമാണ് ടിവി അവതാരകയായും ലക്ഷമി സജീവമായത്. ടമാര്‍ പഠാര്‍ വലിയ വിജയമായതിന് പിന്നാലെ ഫ്ളവേഴ്സിലെ സ്റ്റാര്‍ മാജിക്കിലും താരം എത്തിയത്. പരിപാടിയുടെ മിക്ക എപ്പിസോഡുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

അടുത്തിടെയായി മോഡലിങ്ങിലും ഭാഗ്യപരീക്ഷണംനടത്തിയിരുന്നു ലക്ഷ്മി നക്ഷത്ര. വേറിട്ട ലുക്കിലുള്ള വിവിധ കോസ്റ്റ്യൂമുകളിട്ട് പലതരത്തിലുള്ള ഫോട്ടോഷൂട്ടും ലക്ഷ്മി നക്ഷത്ര അടുത്തിടെ നടത്തുന്നുണ്ട്. ഇതിന്റെയൊക്കെ ചിത്രങ്ങള്‍ ലക്ഷ്മി പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ താന്‍ വണ്ണംകുറച്ച കഥ രസകരമായൊരു വിഡിയോയിലൂടെ പങ്കുവയ്ക്കുകയാണ് ലക്ഷ്മി. കളിയാക്കിയവരോടുള്ള തന്റെ പ്രതികാരമാണ് വണ്ണം കുറയ്ക്കാനുള്ള തീരുമാനമെന്ന് ലക്ഷ്മി പറയുന്നു. ശരീരത്തിന്റെ ഭാരവും അളവും എടുത്ത ശേഷമാണ് ചിട്ടയോടെയുള്ള വര്‍ക് ഔട്ടിലേക്ക് ലക്ഷ്മി കടക്കുന്നത്. തന്റെ ഒഫീഷ്യല്‍ യൂ ട്യൂബ് ചാനലിലൂടെയാണ് വിശേഷങ്ങള്‍ പങ്കുവച്ചത്.

ബ്യൂട്ടി പാര്‍ലറില്‍ അത്യാവശ്യ കാര്യങ്ങള്‍ക്കേ പോകാറുള്ളൂ. ത്രെഡിങ്, വാക്‌സിങ്, വൈറ്റ് ഹെഡും ബ്ലാക് ഹെഡും നീക്കുക അങ്ങനെ. ക്ലീന്‍ അപ്, ഫേഷ്യലുകള്‍ ഒന്നും ചെയ്യാറില്ല.ഷൂട്ടിനു വേണ്ടി മുടിയില്‍ കെമിക്കല്‍ ട്രീറ്റ്‌മെന്റുകള്‍ ചെയ്യുന്നതിനാല്‍ ഈ മസാജിന് ഏറെ പ്രാധാന്യമുണ്ട്. വെളിച്ചെണ്ണ ചെറുചൂടോടെ തലയോടില്‍ തേച്ചു പിടിപ്പിക്കും. പിന്നീട് മസാജ് ചെയ്യും. രണ്ടു മൂന്നു മണിക്കൂര്‍ അങ്ങനെ ഇരിക്കും, ആവി കൊള്ളിക്കും. അമ്മ ബിന്ദുവാണ് ഇതിനു സഹായിക്കുന്നത്. ഷൂട്ട് കഴിഞ്ഞ് ശുദ്ധമായ വെളിച്ചെണ്ണ കൊണ്ടാണ് മേക്കപ് നീക്കുന്നത് എന്നും ഇതിനു മുമ്പ് ലക്ഷ്മി നക്ഷത്ര പറഞ്ഞിരുന്നു.

വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് മുന്‍നിര അവതാരകമാരില്‍ ഒരാളായി ലക്ഷ്മി നക്ഷത്ര മാറിയത്. അവതരണത്തിനിടെ മാര്‍ക്കോണി മത്തായി എന്ന വിജയ് സേതുപതി ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. അതേസമയം ചിത്രീകരണതിക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് ലക്ഷ്മി നക്ഷത്ര. തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് നടി എത്താറുണ്ട്. ലക്ഷ്മിയുടെതായി വരുന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്.

ജീവിതത്തില്‍ ആദ്യമായി താന്‍ ടാറ്റൂ കുത്തിയ സന്തോഷവും ലക്ഷ്മി ആരാധകരുമായി പങ്കുവെച്ചിരുന്നു. ഒടുവില്‍ സൂചികളോടുളള തന്റെ പേടി മാറിയതായും ലക്ഷ്മി നക്ഷത്ര പറഞ്ഞു. ദീ ഡീപ് ഇങ്ക് ടാറ്റൂസിലെ കുല്‍ദീപ് കൃഷ്ണയാണ് തനിക്ക് ടാറ്റു ചെയ്തതെന്നും ലക്ഷ്മി നക്ഷത്ര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അടുത്തിടെ തന്റെ മോഡലിംഗ് ചിത്രങ്ങളും അവതാരക സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. വേറിട്ട ലുക്കിലും കോസ്റ്റ്യൂമിലുമുളള ലക്ഷ്മിയുടെ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അതേസമയം പുതിയ ടാറ്റു ചിത്രത്തിന് താഴെയും കമന്റുകളുമായി ആരാധകര്‍ എത്തിയിരുന്നു. സ്റ്റാര്‍ മാജിക്കിന് പുറമെ നിരവധി സ്റ്റേജ് ഷോകള്‍ അവതരിപ്പിച്ചും ലക്ഷ്മി നക്ഷത്ര കൈയ്യടി നേടിയിരുന്നു. മുന്‍ നിര അവതാരകരായ രഞ്ജിനി ഹരിദാസ്, ആര്യ, അശ്വതി, മിഥുന്‍ രമേശ്, പേളി മാണി തുടങ്ങിയവരുടെ ലിസ്റ്റിലേക്ക് ചുരുങ്ങിയ സമയം കൊണ്ടാണ് ലക്ഷ്മിയും എത്തിയത്.

സ്റ്റാര്‍ മാജിക്കിന് പുറമെ ലക്ഷ്മി നക്ഷത്രയുടെതായി വരാറുളള ഫോട്ടോഷൂട്ട് ചിത്രങ്ങളും ശ്രദ്ധേയമാകാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ അടക്കം നിരവധി ആരാധകരുളള അവതാരക കൂടിയാണ് ലക്ഷ്മി. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അവതാരക തന്റെ എറ്റവും പുതിയ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുളളത്. അവതരണത്തിന് പുറമെ പാട്ടിലും കമ്പമുളള ആളാണ് ലക്ഷ്മി നക്ഷത്ര. ലോക് ഡൗണ്‍ കാലത്ത് പാട്ടുകള്‍ പാടിയും ലക്ഷ്മി എത്തിയിരുന്നു. പാട്ട് പാടുന്ന വീഡിയോകളും തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു താരം മുന്‍പ് പങ്കുവെച്ചിരുന്നത്. തന്റെ യൂടൂബ് ചാനലിലൂടെയും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് ലക്ഷ്മി നക്ഷത്ര എത്താറുണ്ട്. അടുത്തിടെ സ്റ്റാര്‍ മാജിക്കിലെ സഹതാരം ഷിയാസ് കരീമിന്റെ ജിമ്മില്‍ നിന്നുളള ഒരു വീഡിയോയും ലക്ഷ്മിയുടെതായി ട്രെന്‍ഡിംഗില്‍ ഇടംപിടിച്ചിരുന്നു.

More in Malayalam

Trending

Recent

To Top