Malayalam
തിരുവനന്തപുരത്തിന്റെ അഴകില്‍ തിളങ്ങി ഷോണ്‍ റോമി; ‘സെഡ് ആയി’ എന്ന് ആരാധകര്‍
തിരുവനന്തപുരത്തിന്റെ അഴകില്‍ തിളങ്ങി ഷോണ്‍ റോമി; ‘സെഡ് ആയി’ എന്ന് ആരാധകര്‍
ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ഷോണ്‍ റോമി. നടിയും മോഡലുമായ ഷോണ്‍ റോമി സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. ഇടയ്ക്കിടെ തന്റെ മോഡലിംഗ് ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുള്ള താരം ഇപ്പോള്‍ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
താരം തിരുവനന്തപുരത്തെത്തിയപ്പോള്‍ എടുത്ത ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്തെ പാളയം, സ്റ്റാച്യു എന്നീ സ്ഥലങ്ങളിലെ പുസ്തകക്കടകളില്‍ നിന്നുള്ള ചിത്രങ്ങളാണ് റോമി പങ്കുവെച്ചത്.
ഏതായാലും നടിയുടെ ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്. റോമിയെ കാണാനുള്ള ചാന്‍സ് മിസ്സായത് കാരണം താന്‍ ‘സെഡ് ആയി’ എന്നാണ് ഒരു ആരാധകന്‍ കമന്റിട്ടിരിക്കുന്നത്.
നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, കമ്മട്ടിപ്പാടം, ലൂസിഫര്‍ എന്നീ ചിത്രങ്ങളിലെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. മോഡലിംഗില്‍ നിന്നുമാണ് റോമി സിനിമയിലേയ്ക്ക് എത്തിയത്.