Connect with us

കാണികളെ പിടിച്ചിരുത്തിയ ‘ദി പ്രീസ്റ്റ്’ ലെ ആ ബിജിഎമ്മുകള്‍ക്ക് പിന്നില്‍..!!ഗുണം ചെയ്ത കാര്യങ്ങളെ കുറിച്ച് രാഹുല്‍ രാജ്

Malayalam

കാണികളെ പിടിച്ചിരുത്തിയ ‘ദി പ്രീസ്റ്റ്’ ലെ ആ ബിജിഎമ്മുകള്‍ക്ക് പിന്നില്‍..!!ഗുണം ചെയ്ത കാര്യങ്ങളെ കുറിച്ച് രാഹുല്‍ രാജ്

കാണികളെ പിടിച്ചിരുത്തിയ ‘ദി പ്രീസ്റ്റ്’ ലെ ആ ബിജിഎമ്മുകള്‍ക്ക് പിന്നില്‍..!!ഗുണം ചെയ്ത കാര്യങ്ങളെ കുറിച്ച് രാഹുല്‍ രാജ്

കോവിഡും ലോക്ക്ഡൗണും കാരണം അടച്ചിട്ട തിയേറ്ററുകള്‍ നീണ്ട ഒമ്പത് മാസത്തെ കാത്തിരിപ്പിനൊടുവില്‍ തുറന്നപ്പോള്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് ‘ദി പ്രീസ്റ്റ്’. ചിത്രത്തിന്റെ ടീസര്‍ വന്നപ്പോള്‍ തന്നെ പ്രേക്ഷകരുടെ ആകാംക്ഷയും കാത്തിരിപ്പും കൂട്ടി. സെക്കന്‍ഡ് ഷോ അനുവദിക്കാത്തതു മൂലം ചിത്രത്തിന്റെ റീലീസ് നീണ്ടു പോയി എങ്കിലും വന്‍ വരവേല്‍പ്പ് തന്നെയാണ് ചിത്രത്തിനു ലഭിച്ചത്.

ഒരു ചിത്രത്തിന്റെ വിജയത്തിനു പിന്നില്‍ പ്രധാന പങ്കുവഹിക്കുന്നത് അതിന്റെ പശ്ചാത്തല സംഗീതവും ഗാനങ്ങളുമാണ്. ക്രൈം എന്ന് സംശയം തോന്നിപ്പിക്കുന്ന ഒരു സംഭവത്തിലെ ഇന്‍വെസ്റ്റിഗേഷനില്‍ ആരംഭിച്ച് പിന്നീട് മിസ്റ്ററിയിലൂടെയും ഹൊററിലൂടെയുമൊക്കെ കടന്നുപോകുന്ന ചിത്രത്തില്‍ അതിന്റെ അവസ്ഥയ്ക്ക് അനുയോജ്യമായ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആണ് സംഗീത സംവിധായകന്‍ രാഹുല്‍ രാജ് ചെയ്തിരിക്കുന്നത്.

ഹൊറര്‍ മൂഡ് നിലനിര്‍ത്താന്‍ ശബ്ദങ്ങളെയും സൈലന്സിനെയും ഒരേപോലെ കൂട്ടുപിടിച്ച രാഹുല്‍രാജും ബിജിഎമ്മിലും പാട്ടുകളിലും നീതി പുലര്‍ത്തി എന്ന് നിസ്സംശയം പറയാന്‍ കഴിയും. എന്നാല്‍ അത് തിയേറ്ററില്‍ ആസ്വദിച്ചവര്‍ക്ക് മാത്രമേ പൂര്‍ണത കിട്ടുകയുള്ളൂ.

ആകാംക്ഷയ്ക്ക് ഒപ്പം നില്‍ക്കുന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ രാഹുല്‍ രാജിന് കഴിഞ്ഞു. തിയേറ്ററില്‍ നിന്ന് ഇറങ്ങുന്നവരുടെ മനസ്സില്‍ അതിന്റെ സംഗീതം ഇങ്ങനെ അലയടിച്ചുകൊണ്ടിരിക്കുമെന്ന് പ്രത്യേകം എടുത്ത് പറയേണ്ട കാര്യമില്ല. ‘ ദി പ്രീസ്റ്റ്’ ന്റെ നട്ടെല്ല് തന്നെ രാഹുല്‍രാജിന്റെ ബിജെഎം ആണ്.

ഇതിനേക്കാള്‍ ആകാംക്ഷയുണര്‍ത്തുന്ന കാര്യമെന്തെന്നാല്‍, മോഹന്‍ലാലിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ആറാട്ടിലും, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും രാഹുല്‍ രാജിന്റെ കയ്യൊപ്പ് ഉണ്ട് എന്നതാണ്. ‘ ദി പ്രീസ്റ്റ്’ പോലെ തന്നെ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രണ്ടും.

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഛോട്ടാ മുംബൈ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിക്കൊണ്ടാണ് രാഹുല്‍ രാജ് ചലച്ചിത്ര സംഗീത ലോകത്തേയ്ക്ക് കടന്ന് വരുന്നത്. ഇതിനോടകം തന്നെ നിരവധി ഹിറ്റ് ഗാനങ്ങളാണ് രാഹുല്‍ രാജിന്റേതായി എല്ലാവരും ആസ്വദിക്കുന്നത്. സത്യത്തല്‍ ലോക്ക്ഡൗണ്‍ ദി പ്രീസ്റ്റ് എന്ന ചിത്രത്തിന് ഗുണം ചെയ്തു എന്നു തന്നെ പറയാമെന്നാണ് രാഹുലിന്റെ അഭിപ്രായം. ലോക്ക് ഡൗണ്‍ വേളയില്‍ വേണ്ട തിരുത്തലുകള്‍ വരുത്തിയും ചിട്ടപ്പെടുത്തിയും സീനുകളെ കൃത്യമായി പഠിച്ചുമാണ് രാഹുല്‍ ഇതിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

More in Malayalam

Trending