Connect with us

‘അനുഗ്രഹം തരാന്‍ മറ്റാരാണ് മികച്ചതായുള്ളത്’; വിവാഹവാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവിനും അമ്മയ്ക്കും ഒപ്പം ഖുശ്ബു

News

‘അനുഗ്രഹം തരാന്‍ മറ്റാരാണ് മികച്ചതായുള്ളത്’; വിവാഹവാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവിനും അമ്മയ്ക്കും ഒപ്പം ഖുശ്ബു

‘അനുഗ്രഹം തരാന്‍ മറ്റാരാണ് മികച്ചതായുള്ളത്’; വിവാഹവാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവിനും അമ്മയ്ക്കും ഒപ്പം ഖുശ്ബു

ഒരുകാലത്ത് തെന്നിന്ത്യന്‍ നടിമാരില്‍ തിളങ്ങി നിന്ന ഒരാളാണ് ഖുശ്ബു. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവരോടൊപ്പം നിരവധി വേഷങ്ങള്‍ ചെയ്തു. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം. തന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളെല്ലാം നടി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നടനും സംവിധായകനുമായ സുന്ദര്‍ സി ആണ് ഖുശ്ബുവിന്റെ ഭര്‍ത്താവ്.

21-ാം വിവാഹവാര്‍ഷിക ദിനത്തില്‍ ഖുശ്ബു പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. രാജാവ് അവന്റെ രാജ്ഞിയോടൊപ്പം. വീട്ടിലുള്ള മുതിര്‍ന്നവരുടെ അനുഗ്രഹത്തോടെ ആഘോഷങ്ങള്‍ക്ക് തുടക്കമിടുന്നതാണ് മികച്ച വഴി. അനുഗ്രഹം തരാന്‍ മറ്റാരാണ് മികച്ചതായുള്ളത്, ഇത്ര നല്ല മനുഷ്യനെ വളര്‍ത്തിയെടുത്ത ആളല്ലാതെ, സുന്ദറിനും സുന്ദറിന്റെ അമ്മയ്ക്കുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ട് ഖുശ്ബു കുറിച്ചു.

മുറൈ മാമന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിന് ഇടെയാണ് ഖുശ്ബുവും സുന്ദര്‍ സിയും പരിചയപ്പെടുന്നത്. പിന്നീട് ഈ പരിചയം പ്രണയത്തിലേക്ക് വഴിമാറഖി. ഒടുവില്‍ അഞ്ച് വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷം 2000ല്‍ വിവാഹിതരായി. അവന്തിക, അനന്തിത എന്നീ രണ്ട് മക്കളും ദമ്പതികള്‍ക്കുണ്ട്. അടുത്തിടെയാണ് ഖുശ്ബു കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജി വെച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി പ്രവേശനത്തിന് പിന്നാലെ കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു.

മാനസിക വളര്‍ച്ചയില്ലാത്ത പാര്‍ട്ടിയില്‍ നിന്നും പുറത്തു കടന്നു എന്ന് ഖുശ്ബു പ്രതികരിച്ചു. ഡല്‍ഹിയില്‍ നിന്നും ചെന്നൈയില്‍ മടങ്ങി എത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഖുശ്ബുവിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പാര്‍ട്ടി വിടില്ലെന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു എഐസിസി വക്താവായിരുന്ന ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നത്.

More in News

Trending