Connect with us

തടി വെച്ചത് ഭക്ഷണം കഴിച്ചതുകൊണ്ടല്ല, ഇപ്പോള്‍ 74 ല്‍ നിന്ന് 55 ലേയ്ക്ക്; ഡയറ്റ് സിക്രട്ട് പറഞ്ഞ് സുബി സുരേഷ്

Malayalam

തടി വെച്ചത് ഭക്ഷണം കഴിച്ചതുകൊണ്ടല്ല, ഇപ്പോള്‍ 74 ല്‍ നിന്ന് 55 ലേയ്ക്ക്; ഡയറ്റ് സിക്രട്ട് പറഞ്ഞ് സുബി സുരേഷ്

തടി വെച്ചത് ഭക്ഷണം കഴിച്ചതുകൊണ്ടല്ല, ഇപ്പോള്‍ 74 ല്‍ നിന്ന് 55 ലേയ്ക്ക്; ഡയറ്റ് സിക്രട്ട് പറഞ്ഞ് സുബി സുരേഷ്

അവതാരകയായും നടിയായും മലയാളികള്‍ക്ക് സുപരിചിതയാണ് സുബി സുരേഷ്. ദൃശ്യമാധ്യമങ്ങളില്‍ പുരുഷഹാസ്യ താരങ്ങളെ തോല്‍പ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ഹാസ്യതാരമാണ് സുബി. കോമഡി സ്‌കിറ്റുകളില്‍ സ്ത്രീസാന്നിധ്യം അധികമില്ലാത്ത കാലത്താണ് രംഗത്തെത്തുന്നത്. ഒരുപാട് കലാകാരന്മാരെ സമ്മാനിച്ച കൊച്ചിന് കലാഭവന് വഴി ഇന്റസ്ട്രിയില് എത്തിയതാണ് സുബി.

ഇപ്പോഴിതാ തന്റെ ഡയറ്റ് സീക്രട്ട് ആരാധകരുമായി പങ്കുവെക്കുകയാണ് താരം. 74-ല്‍ കിലോയില്‍ നിന്നും 55 കിലോയിലേക്ക് എത്തിയതിനെ കുറിച്ചും സുബി വ്യക്തമാക്കുന്നുണ്ട്. വാക്കുകള്‍ ഇങ്ങനെ, ചോറ് ഒഴിവാക്കി ഓട്‌സും ഗോതമ്പും ഉപയോഗിച്ചുള്ള വിഭവങ്ങള്‍ കൂടുതലായി കഴിക്കാന്‍ തുടങ്ങി. ഒപ്പം വര്‍ക്കൗട്ടും കൂടിയതോടെയാണ് ഭാരം കുറഞ്ഞത്. പിസിഒഡി തൈറോയ്ഡ് പോലുള്ള പ്രശ്‌നങ്ങളാണ് തന്റെ ശരീരഘടനെ മാറ്റിമറിച്ചത്.

തടിയില്ലാത്ത തന്നെ തടിവയ്പ്പിക്കാന്‍ ച്യവനപ്രാശം, മീന്‍ഗുളികയുമൊക്കെ ഒരുകാലത്ത് അമ്മ നല്‍കിയിരുന്നു. പക്ഷേ അതൊന്നും കൊണ്ട് തടിവച്ചില്ല. കാലം കടന്നു പോകേ എന്റെ പ്രായത്തിനൊപ്പിച്ചുള്ള വണ്ണമൊക്കെ കിട്ടി. കുട്ടിപട്ടാളം ഷോ ചെയ്യുമ്പോള്‍ തടി അത്യാവശ്യം ഉണ്ടായിരുന്നു. വസ്ത്രങ്ങളുടെ അളവൊക്കെ കൂടാന്‍ തുടങ്ങി. പലരും കരുതുന്നത് ഭക്ഷണം കഴിച്ചിട്ടാണ് തടി വച്ചതെന്നാണ്. പക്ഷേ പിസിഒഡിഡിയിലും തൈറോയ്ഡിലും ബുദ്ധിമുട്ടിയ തന്റെ ശരീരം പതിയെപതിയെ വണ്ണംവച്ചു എന്നും സുബി പറയുന്നു.

ഏഷ്യനെറ്റില്‍സംപ്രേക്ഷണം ചെയ്തിരുന്ന സിനിമാല എന്ന കോമഡി ഷോയിലൂടെയാണ് സുബി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. കുട്ടിപ്പട്ടാളം എന്ന കുട്ടികളുടെ പരിപാടിയ്ക്ക് അവതാരകയായി എത്തി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു. ഇപ്പോള്‍ സ്വന്തം യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരുമായി സംവദിക്കാറുണ്ട്.

More in Malayalam

Trending

Recent

To Top