Malayalam
കറുപ്പില്‍ സുന്ദരിയായി നമിത പ്രമോദ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
കറുപ്പില്‍ സുന്ദരിയായി നമിത പ്രമോദ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
മലയാളികളുടെ പ്രിയപ്പെട്ട യുവ നടിമാരില്‍ ഒരാളാണ് നമിത പ്രമോദ്. മിനിസ്‌ക്രീനിലൂടെ എത്തിയ താരം ഇപ്പോള്‍ മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ പുത്തന്‍ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. എല്ലാം തന്നെ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത് നമിത പങ്കുവെച്ച പുതിയ ചിത്രങ്ങളാണ്. തിളങ്ങുന്ന കറുപ്പ് നിറത്തിലുള്ള ട്രെന്‍ഡി ഗൗണില്‍ അതിസുന്ദരിയായിട്ടാണ് നമിത പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അക്സസറീസ് ഒന്നുമില്ലാതെ പ്ലെയിന്‍ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രശ്മി മുരളീധരന്‍ ആണ് സ്‌റ്റൈലിങ്. അവിനാശ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
വേളാങ്കണ്ണി മാതാവ് എന്ന പരമ്പരയിലൂടെയാണ് താരം ആദ്യം ക്യാമറക്ക് മുന്നില്‍ എത്തുന്നത്. പരമ്പരയില്‍ മാതാവിന്റെ വേഷമായിരുന്നു നമിത ചെയ്തിരുന്നത്. തുടര്‍ന്ന് അമ്മേ ദേവി, എന്റെ മാനസപുത്രി തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു.രാജേഷ് പിള്ള ഒരുക്കിയ ട്രാഫിക് എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലും നമിത തുടക്കം കുറിച്ചു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘പുതിയ തീരങ്ങള്‍’ എന്ന ചിത്രത്തിലൂടെയാണ് നമിത നായികയാവുന്നത്.
തുടര്‍ന്ന് സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, ലോ പോയിന്റ്, വിക്രമാദിത്യന്‍, ഓര്‍മ്മയുണ്ടോ മുഖം, ചന്ദ്രേട്ടന്‍ എവിടെയാ, അമര്‍ അക്ബര്‍ അന്തോണി, മാര്‍ഗംകളി തുടങ്ങി നിരവധി ചിത്രങ്ങളില്‍ നമിത വേഷമിട്ടു. ‘അല്‍ മല്ലു’ ആയിരുന്നു ഒടുവില്‍ തിയേറ്റില്‍ എത്തിയ നമിത ചിത്രം.