Connect with us

ദിലീപിനെ പിന്തുണച്ചു, ധര്‍മ്മജന്‍ മത്സരിക്കുന്നത് യു.ഡി.എഫിന് ക്ഷീണം ചെയ്യും; പരാതിയുമായി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി

Malayalam

നിയമസഭാ തെരഞ്ഞെടുപ്പില്‍ നടന്‍ ധര്‍മ്മജനെ മത്സരിപ്പിക്കരുതെന്ന് ബാലുശ്ശേരി മണ്ഡലം കമ്മിറ്റി. ധര്‍മ്മജന്‍ മത്സരിക്കുന്നത് യു.ഡി.എഫിന് ക്ഷീണം ചെയ്യുമെന്നാണ് മണ്ഡലം കമ്മിറ്റി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ.പി.സി.സിയ്ക്ക് ബാലുശ്ശേരി മണ്ഡലം കമ്മിറ്റി പരാതി നല്‍കിയതായാണ് വിവരം.

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ ധര്‍മജന്‍ പിന്തുണച്ചത് തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്ന് പരാതിയില്‍ മണ്ഡലം കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. സംവരണ സീറ്റുകള്‍ സെലിബ്രിറ്റികള്‍ക്ക് നല്‍കുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് കാണിച്ച് ധര്‍മജന് സീറ്റ് നല്‍കുന്നതിനെതിരെ ദളിത് കോണ്‍ഗ്രസും നേരത്തേ രംഗത്തെത്തിയിരുന്നു.

ബാലുശ്ശേരി മണ്ഡലത്തില്‍ ധര്‍മ്മജനെ മത്സരിപ്പിക്കുമെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ധര്‍മ്മജന്‍ ബാലുശ്ശേരിയിലെ വിവിധ കോണ്‍ഗ്രസ് പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. കലാരംഗത്തും പൊതുരംഗത്തുമുളള നിരവധി പേരെ വീട്ടിലെത്തി കാണുകയും ചെയ്തിരുന്നു.

മികച്ച പ്രതിച്ഛായയില്ലാത്ത ധര്‍മജനെ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നത് യുഡിഎഫിന് ഗുണം ചെയ്യില്ലെന്നാണ് കെപിസിസിയെ അറിയിച്ചിരിക്കുന്നത്. ധര്‍മജനെ മാറ്റിനിര്‍ത്തി പകരം മറ്റ് യുവാക്കള്‍ക്ക് അവസരം നല്‍കണമെന്നും ആവശ്യമുയരുന്നുണ്ട്.

More in Malayalam

Trending

Recent

To Top