Connect with us

ജീവിതത്തില്‍ പുറമേ കാണുന്ന തിളക്കം മാത്രമല്ല, നല്ല ബുദ്ധിമുട്ടുകളുമുണ്ട്; അച്ഛനും അമ്മയുമാണ് കവചം

Malayalam

ജീവിതത്തില്‍ പുറമേ കാണുന്ന തിളക്കം മാത്രമല്ല, നല്ല ബുദ്ധിമുട്ടുകളുമുണ്ട്; അച്ഛനും അമ്മയുമാണ് കവചം

ജീവിതത്തില്‍ പുറമേ കാണുന്ന തിളക്കം മാത്രമല്ല, നല്ല ബുദ്ധിമുട്ടുകളുമുണ്ട്; അച്ഛനും അമ്മയുമാണ് കവചം

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നമിത പ്രമോദ്. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ നായികയായി മാറിയ താരത്തിന്റെ തുടക്കം ടെലിവിഷന്‍ പരമ്പരയിലൂടെയായിരുന്നു. വേളാങ്കണ്ണി മാതാവ്, അമ്മേ ദേവി, എന്റെ മാനസപുത്രി തുടങ്ങിയ പരമ്പരകളില്‍ താരം അഭിനയിച്ചു. പിന്നീട് ബിഗ്സ്‌ക്രീനിലേക്ക് ചേക്കേറിയ നമിതയെ തേടി നിരവധി കഥാപാത്രങ്ങളാണ് എത്തിയത്. നായികയായി നിരവധി ചിത്രങ്ങളില്‍ നടി തിളങ്ങി. ഇപ്പോള്‍ സിനിമയില്‍ എത്തിയതിന് ശേഷമുള്ള തന്റെ ജീവിതത്തെ കുറിച്ച് പറയുകയാണ് നമിത. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നമിതയുടെ പ്രതികരണം.

ജീവിതത്തില്‍ പരാജയങ്ങളുണ്ടാവും. പുറമേ കാണുന്ന തിളക്കം മാത്രമല്ല അത്യാവശ്യം നല്ല ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. ഇതെല്ലാം ഫേസ് ചെയ്യാന്‍ പഠിച്ചു. എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന സ്വഭാവവും മാറിയിട്ടുണ്ട്. പിന്നെ എപ്പോഴും എന്റെ അച്ഛനോ അമ്മയോ കൂടെയുണ്ടാകും. അവരാണെന്റെ സംരക്ഷണ കവചം. എപ്പോഴും പോസിറ്റീവായിരിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍. അതായിരിക്കാം എപ്പോഴും എന്റെ മുഖത്ത് ഒരു ചിരിയുള്ളത്. എന്നെ അമ്മയും അച്ഛനും പഠിപ്പിച്ചത് അങ്ങനെയാണ്. ഒരിക്കലും ദേഷ്യപ്പെട്ട മുഖവുമായി ഞാന്‍ ആരോടും ഇടപഴകാറില്ല. ഇതുകാരണം എന്നോട് സംസാരിക്കുമ്പോള്‍ ഒരു പോസിറ്റീവ് എനര്‍ജി ലഭിക്കുമെന്ന് പലരും പറയാറുണ്ട്. എങ്കിലും ഞാന്‍ പൊതുവേ റിസര്‍വ്ഡാണ്. അടുത്തു കഴിഞ്ഞാല്‍ ഭയങ്കര കമ്പനിയാകും. ചില നേരത്ത് തനിച്ചിരിക്കാനാണ് എനിക്കിഷ്ടമെന്നും താരം പറഞ്ഞു.

സ്വതന്ത്രമായി ഇഷ്ടമുള്ളിടത്തൊക്കെ കറങ്ങാന്‍ പറ്റുന്നില്ലല്ലോ എന്നൊരു വിഷമം ഇടയ്ക്ക് തോന്നാറുണ്ട്. എന്നാല്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന താരമാകുകയെന്നത് വലിയൊരു ഭാഗ്യമല്ലേ. ഒരുപാട് പേര്‍ കൊതിച്ച് വളരെ ചുരുക്കം പേര്‍ക്ക് മാത്രം ലഭിക്കുന്ന ഭാഗ്യം. അതെനിക്ക് കിട്ടുന്നുണ്ടല്ലോ. പിന്നെ ഇത്തരം ചെറിയ കാര്യങ്ങളോര്‍ത്ത് വിഷമിക്കേണ്ടതില്ലെന്ന് സ്വയം ആശ്വസിക്കും. പിന്നെ പാട്ട് കേള്‍ക്കും, ആസ്വദിക്കും. നമ്മളെ എനര്‍ജെറ്റിക്ക് ആയിട്ട് നിറുത്താന്‍ സംഗീതത്തിന് കഴിയും. സംഗീതം പോലെ നൃത്തവും എനിക്കേറെ ഇഷ്ടമാണ്. ശാസ്ത്രീയ നൃത്തം ചെറുപ്പത്തില്‍ പഠിച്ചിട്ടുണ്ട്. ആ പിന്‍ബലത്തിലാണ് സിനിമകളിലെ ഡാന്‍സര്‍ വേഷം ചെയ്തത്. നൃത്തം പഠിക്കാന്‍ വളരെ ഇഷ്ടമാണ്. വീണ്ടും തുടങ്ങണമെന്നുണ്ട്. പക്ഷേ അത് ആഗ്രഹമായി തന്നെ നില്‍ക്കുകയാണ്. സമയം വലിയൊരു പ്രശ്നമാണ്

എനിക്ക് ആരോടും മത്സരമില്ല. അങ്ങനെ മത്സരിക്കണമെന്ന് തോന്നിയിട്ടുമില്ല. നമുക്കുള്ളത് എങ്ങനെയായാലും തേടിവരുമെന്ന വിശ്വാസക്കാരിയാണ് ഞാന്‍. ആര്‍ക്കെങ്കിലും എന്നോട് മത്സരമുണ്ടോന്ന് അറിയില്ല. പിന്നെ നേരത്തെ പറഞ്ഞപോലെ ഇവിടെയിപ്പോള്‍ സ്ഥിരം നായികമാരായി ആരും നില്‍ക്കുന്നില്ലല്ലോ. കുറച്ചു നാള്‍ അവസരം കിട്ടും. അതുകഴിയുമ്ബോഴേക്കും പുതിയ ആളുകള്‍ വരും. എപ്പോഴും അങ്ങനെയാണ്. ഇവിടെയെല്ലാം സീസണല്‍ ആക്ടേഴ്സാണ്. ഹീറോസും ഹീറോയിനും ഒക്കെ അങ്ങനെയാണ് എന്നും നമിത പറയുന്നു.

More in Malayalam

Trending

Recent

To Top