Malayalam
കുറച്ച് ദിവസത്തേയ്ക്ക് എല്ലാം ഉപേഷിക്കുന്നു; സ്വാതിയെ വിടാതെ പിന്തുടര്‍ന്ന് ആരാധകര്‍
കുറച്ച് ദിവസത്തേയ്ക്ക് എല്ലാം ഉപേഷിക്കുന്നു; സ്വാതിയെ വിടാതെ പിന്തുടര്‍ന്ന് ആരാധകര്‍
നിരവധി സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് സ്വാതി. അടുത്തിടെയാണ് താരം വിവാഹിതയായത്. ചെമ്പട്ട് എന്ന സീരിയലിലൂടെ അഭിനയത്തിലേക്ക് എത്തിയ സ്വാതി ഭ്രമണം എന്ന സീരിയലിലൂടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് നായികയായും മിനിസ്‌കീന്‍ പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറാന്‍ സ്വാതിക്ക് കഴിഞ്ഞിരുന്നു.പെട്ടെന്നുളള വിവാഹവാര്‍ത്ത പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.വീട്ടുകാര്‍ എതിര്‍ത്ത പ്രണയവിവാഹമായിരുന്നു താരത്തിന്റേത് നിരവധി സൈബര്‍ ആക്രമണങ്ങള്‍ വിവാഹത്തിനു ശേഷം ഇരുവര്‍ക്കും നേരിടേണ്ടി വന്നു.
ഇപ്പോള്‍ മഴവില്‍ മനോരമയിലെ നാമം ജപിക്കുന്ന വീട് എന്ന പരമ്പരയില്‍ ആണ് സ്വാതി അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ആരതി എന്ന കഥാപാത്രമായിട്ടാണ് സ്വാതി ഈ പരമ്പരയില്‍ നിറയുന്നത്. അഭിനയത്തോടൊപ്പം തന്നെ ഫോട്ടോ ഷൂട്ടുകളുടെ തിരക്കില്‍ കൂടിയാണ് സ്വാതി. കുറച്ചു ദിവസത്തേക്ക് ഒരു ബ്രേക്ക് എടുക്കുന്നു എന്നാണ് പുതിയ വിശേഷമായി സോഷ്യല്‍ മീഡിയ വഴി അറിയിക്കുന്നത്. പത്തുദിവസത്തേക്ക് വിശ്രമത്തിനായി മാറി നില്‍ക്കുന്നു എന്നും മിനി സ്‌ക്രീന്‍ നായിക സോഷ്യല്‍ മീഡിയ വഴി അറിയിച്ചു. ഇതിനു മുന്‍പും കുറച്ചു ദിവസം ഷൂട്ടിങ് തിരക്കുകളില്‍ നിന്നും, സോഷ്യല്‍ മീഡിയയില്‍ നിന്നും സ്വാതി വിട്ടു നിന്നിട്ടുണ്ട്. എന്നാല്‍ സ്വാതി എങ്ങോട്ടേയ്ക്കാണ് പോകുന്നത് എന്നു തുടങ്ങി വിശേഷങ്ങള്‍ തിരക്കി ആരാധകരും പിന്നാലെയുണ്ട്.
പ്രണയം തുടങ്ങി രണ്ടരവര്‍ഷം കഴിഞ്ഞാണ് വിവാഹം നടന്നത്. അപ്പോഴേക്കും ലോക്ഡൗണ്‍ വന്നു.കൊട്ടും കുരവയും ആഘോഷവുമായി കുറേ സ്വര്‍ണമൊക്കെ ഇട്ട് ആര്‍ഭാടത്തോടെ നടത്തുന്ന കല്യാണത്തോടു പണ്ടേ രണ്ടുപേര്‍ക്കും താല്‍പര്യം ഇല്ലായിരുന്നു.അങ്ങനെയാണ് മേയ് 29ന് ലളിതമായി വിവാഹം നടത്തിയതെന്നും സ്വാതി പറഞ്ഞിരുന്നു. എന്നാല്‍ താരത്തിനെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടന്നത്.
വിവാഹത്തിന്റെ കാര്യങ്ങളെ ക്കുറിച്ചു വളരെ രഹസ്യമാക്കി തന്നെയാണ് വച്ചത്. അതിന് തങ്ങളുടെതായ കാരണങ്ങളുമുണ്ട്. വിവാഹ വാര്‍ത്ത പുറത്ത് വന്നതു മുതല്‍ നിരവധി ഗോസിപ്പുകള്‍ തങ്ങള്‍ക്കെതിരെ ഉയരുന്നുണ്ട്. അദ്ദേഹത്തിന്റെ രണ്ടാം വിവാഹമാണ് എന്നതുള്‍പ്പെടെ. എന്നാല്‍ ഇതൊന്നും സത്യമല്ല, പ്രതീഷിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചും അന്വേഷിച്ചപ്പോള്‍ അവര്‍ ഹാപ്പിയാണ്. ഇനിയും അഭിനയം തുടരുക തന്നെ ചെയ്യും, പഠനം മുടങ്ങിയിരുന്നു അതും പൂര്‍ത്തിയാക്കും. അദ്ദേഹം 20 വര്‍ഷമായി ഈ ഫീല്‍ഡിലുണ്ട്. അദ്ദേഹവും ഗോസിപ്പൊന്നും ഇത് വരെ കേള്‍പ്പിച്ചിട്ടില്ല അതുകൊണ്ട് തന്നെ ആളുകള്‍ എന്ത് പറഞ്ഞാലും തങ്ങള്‍ക്ക് പ്രശ്‌നമില്ലെന്നും താരം വ്യക്തമാക്കി. ഇരുവരുടെയും വിവാഹത്തിന് അടുത്ത ബന്ധുക്കള്‍ മാത്രമെ പങ്കെടുത്തിരുന്നുള്ളു.
വിവാഹം കഴിഞ്ഞ് സിന്ദൂരം തൊടാത്തത് എന്താണെന് ആരാധകര്‍ എപ്പോഴും ചോദിക്കാറുണ്ട്. എന്നാല്‍ ഷൂട്ടിന് അല്ലാതെ ഇന്ന് ഈ നിമിഷം വരെ സിന്ദൂരം അണിയാതെ നിന്നിട്ടില്ല എന്നും അതിന്റെ വില തനിക്ക് നന്നായി അറിയാം എന്നും താരം പറയുന്നു. റിമി ടോമിയുടെ ഒന്നും ഒന്നും മൂന്ന് ഷോയില്‍ ഉണ്ണി മുകുന്ദനെ വിവാഹം ചെയ്യണം എന്ന് പറഞ്ഞു എന്ന തരത്തിലും വാര്‍ത്തകളുണ്ടായിരുന്നു. അങ്ങനെ ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. ആ ഷോ ഫുള്‍ കാണാത്തവരാണ് വാര്‍ത്തകള്‍ ഉണ്ടാക്കുന്നതെന്നും തന്റെ ജീവിതത്തില്‍ താനാണ് തീരുമാനം എടുക്കുന്നത് എന്നും താരം പറഞ്ഞു. വിവാഹ ശേഷം സ്വാതി സോഷ്യല്‍ മീഡിയയില്‍ വളരെയധികംം സജീവമാണ്. പ്രതീഷും ഒത്തുള്ള സന്തോഷ നിമിഷങ്ങള്‍ എല്ലാം ആരാധകരുമായി പങ്കു വെയ്ക്കാറുണ്ട് അടുത്തിടെ നടത്തിയ ഫോട്ടോ ഷൂട്ടും ഏറെ ശ്രദ്ധ നേടിയരുന്നു. വിവാഹ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു’
