Connect with us

സര്‍ജറി കഴിഞ്ഞാല്‍ പാരലലൈസ്ഡാകും; എല്ലാത്തില്‍ നിന്നും ഫിനിക്‌സ് പക്ഷിയെ പോലെ ഉയര്‍ന്നു വന്നു

Malayalam

സര്‍ജറി കഴിഞ്ഞാല്‍ പാരലലൈസ്ഡാകും; എല്ലാത്തില്‍ നിന്നും ഫിനിക്‌സ് പക്ഷിയെ പോലെ ഉയര്‍ന്നു വന്നു

സര്‍ജറി കഴിഞ്ഞാല്‍ പാരലലൈസ്ഡാകും; എല്ലാത്തില്‍ നിന്നും ഫിനിക്‌സ് പക്ഷിയെ പോലെ ഉയര്‍ന്നു വന്നു

ബിഗ്‌ബോസിന്റെ മൂന്നാം ദിവസം ഡിംപല്‍ തന്റേതാക്കി മാറ്റിയിരിക്കുകയാണെന്നാണ് പൊതുവേയുള്ള സംസാരം. ബിഗ്‌ബോസ് അവതരിപ്പിച്ച ആദ്യ ടാസ്‌കുകളില്‍ ഓരോ മത്സരാര്‍ത്ഥികളും തങ്ങളുടെ ജീവിതത്തില്‍ കണ്ണുകളെ ഈറനണിയിച്ച അനുഭവങ്ങള്‍ തുറന്ന് പറയുകയാണ് ബിഗ്‌ബോസ് നല്‍കിയിട്ടുള്ള ടാസ്‌കിന്റെ ഭാഗമായി നടക്കുന്ന ഈ സെഷന്‍ ഇപ്പോള്‍ മത്സരാര്‍ത്ഥികളുടെയും പ്രേക്ഷകരുടെയും പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞു. ബിഗ്‌ബോസ് ഡിംപലിന് നല്‍കിയ ടോപ്പിക്കുകള്‍ രണ്ടെണ്ണമായിരുന്നു. ഒന്ന് ആത്മസുഹൃത്ത്. തന്റെ അത്രമേല്‍ പ്രിയപ്പെട്ട രണ്ട് സുഹൃത്തുക്കളായ മാസായെ പറ്റിയും ജൂലിയറ്റിനെ പറ്റിയുമായിരുന്നു ഡിംപല്‍ പറഞ്ഞത്. ഈ തുറന്നുപറച്ചില്‍ വളരെ ഹൃദയഭേദകമായിരുന്നു. കേട്ടിരുന്ന ഓരോരുത്തരുടെയും കണ്ണുകളെ ഈറനണിയിക്കുന്നതായിരുന്നു ഡിംപലിന്റെ ജീവിതകഥ. മറ്റൊരു ടോപ്പിക് ഫീനിക്‌സ് പക്ഷിയായിരുന്നു.

ജീവിതത്തില്‍ ഫീനിക്‌സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേറ്റ് പറന്ന സംഭവങ്ങള്‍ പറയേണ്ടി വന്ന ഡിംപല്‍ പറഞ്ഞത് തന്റെ നടുവിനുണ്ടായ പ്രശ്‌നങ്ങളെ പറ്റിയാണ് പറഞ്ഞത്. ഫീനിക്‌സ് പക്ഷി എന്ന ടോപ്പിക്കില്‍ ഡിംപല്‍ പറഞ്ഞ സംഭവ കഥയും കണ്ണുകളെ ഈറന്‍ അണിയിക്കുന്നതായിരുന്നു. അതിന്റെ സംക്ഷിപ്തരൂപം ഇങ്ങനെയായിരുന്നു. ‘പന്ത്രണ്ടാം വയസ്സില്‍ തനിക്ക് നടുവിനുണ്ടായ അസുഖാവസ്ഥയെ കുറിച്ചാണ് ഡിംപല്‍ ഇത്തവണ തുറന്ന് പറയുന്നത്. സ്‌കൂള്‍ കാലയളവില്‍ തന്നെ ഒരുപാട് പേര്‍ അവഗണിച്ചിട്ടുണ്ടെന്ന് ഡിംപല്‍ പറയുന്നു. ചില അവസരങ്ങളില്‍ മുതിര്‍ന്നവര്‍ക്ക് ബുദ്ധിയുണ്ടാകില്ലെന്നും അങ്ങനെ ചെയ്യാന്‍ പാടില്ലെന്നും പറഞ്ഞുകൊണ്ട് സ്‌പോര്‍ട്‌സ് ഡേയില്‍ നടന്ന സംഭവത്തെ കുറിച്ച് ഡിംപല്‍ മനസ് തുറക്കുന്നു.

നടുവിനുണ്ടായ അസുഖാവസ്ഥയെ കുറിച്ചാണ് ഡിംപല്‍ പറയുന്നത്. അസുഖാവസ്ഥയില്‍ നിന്ന് മുക്തി നേടിയത് പ്രാര്‍ത്ഥന കൊണ്ടാണെന്ന് ഡിംപല്‍ ഭാല്‍ പറയുന്നു. നടുവിന് നട്ടെല്ലിന് ഉണ്ടായ ക്ഷയാവസ്ഥയ്ക്ക് സര്‍ജറി വേണ്ടി വരുമെന്ന് വിദഗ്ധര്‍ പറഞ്ഞു. സര്‍ജറി കഴിഞ്ഞാല്‍ പാരലലൈസ്ഡാകുമെന്നാണ് അന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. പക്ഷേ തന്റെ വാശിയില്‍ സര്‍ജറി നടത്തി. പക്ഷേ അതിനുശേഷം ഒന്നും സംഭവിച്ചില്ല. കുനിയരുതെന്നും ഭാരമെടുക്കരുതെന്നും സ്‌പോര്‍ട്‌സില്‍ പങ്കെടുക്കരുതെന്നും ഒക്കെയായിരുന്നു ഡോക്ടര്‍മാര്‍ പങ്കുവെച്ച നിര്‍ദ്ദേശം.

പക്ഷേ തന്റെ വില്‍പവര്‍ കൊണ്ട് തന്റെ ആഗ്രഹം സാധിച്ചെടുത്ത കാര്യം പറഞ്ഞ് ഏവരുടെയും കണ്ണു നിറയ്ക്കുകയും കൈയ്യടി നേടുകയുമായിരുന്നു ഡിംപല്‍. നിങ്ങള്‍ കാണുന്നതല്ല ഈ താനെന്നും ആരും ആരെയും കളിയാക്കരുതെന്നും ആരും കരയരുതെന്നും ജഡ്ജ് ചെയ്യരുതെന്നും ഡിംപല്‍ ഭാല്‍ ഓര്‍മ്മിപ്പിച്ചു. നമുക്ക് നേര്‍ക്ക് വരുന്ന വേദനകളല്ല പ്രതിസന്ധികള്‍ എന്നും ആ വേദനകള്‍ക്ക് നമ്മള്‍ പ്രതിസന്ധിയായി മാറണമെന്നും ഡിംപല്‍ ഭാല്‍ പ്രേക്ഷകരോട് പറഞ്ഞു. ജീവിതത്തിന് നമ്മളെ തളര്‍ത്താന്‍ പറ്റില്ല നമ്മള് വേണം ജീവിതത്തെ തളര്‍ത്താനെന്നും ഡിംപല്‍ ഇതിന്റെ ഭാഗമായി പറഞ്ഞു.

More in Malayalam

Trending

Recent

To Top