Connect with us

കഥാപാത്രത്തിനു വേണ്ടി എന്തും ചെയ്യാന്‍ തയ്യാര്‍; വെളിപ്പെടുത്തലുമായി സ്വാസിക

Malayalam

കഥാപാത്രത്തിനു വേണ്ടി എന്തും ചെയ്യാന്‍ തയ്യാര്‍; വെളിപ്പെടുത്തലുമായി സ്വാസിക

കഥാപാത്രത്തിനു വേണ്ടി എന്തും ചെയ്യാന്‍ തയ്യാര്‍; വെളിപ്പെടുത്തലുമായി സ്വാസിക

ഒട്ടനവധി സിനിമകളിലും സീരിയലുകളിലും തിളങ്ങിയിട്ടുള്ള സ്വാസികയെ ഇന്ദ്രന്റെ സീത എന്നുപറയുന്നതാകും മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയം. അടുത്തിടെ താരത്തിന് സംസ്ഥാന അവാര്‍ഡും ലഭിച്ചിരുന്നു. സീതയിലൂടെ തന്നെയാണ് സ്വാസിക എന്ന നടിയെ പ്രേക്ഷകര്‍ നെഞ്ചേറ്റിയതും. പ്രേക്ഷകരുടെ വീടുകളിലെ ഒരു അംഗം തന്നെയായിരുന്നു സീത. ആ ഒറ്റ കഥാപാത്രമാണ് സ്വാസികയുടെ ജീവിതം തന്നെ മാറ്റിമറിച്ചതും. സീതയില്‍ സ്വാസിക അഭിനയിക്കുകയായിരുന്നില്ല മറിച്ചു ജീവിക്കുകയായിരുന്നു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

കഥാപാത്രത്തിന് വേണ്ടി എന്തും ചെയ്യാന്‍ തയാറാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. സീരിയലിലായാലും സിനിമയിലായാലും എന്റെ വസ്ത്രധാരണ രീതിക്ക് അനുയോജ്യമായ കഥാപാത്രങ്ങള്‍ ആണ് ലഭിച്ചിട്ടുള്ളത്. പക്ഷേ നല്ലൊരു പ്രൊജക്റ്റ് ലഭിച്ചാല്‍ എന്റെ മുടി മുറിക്കാനോ ലുക്ക് മാറ്റാനോ എനിക്ക് മടിയില്ല. ഞാന്‍ നേരത്തെ ജീന്‍സും ഷോര്‍ട്സും ധരിക്കുകയും മുടി കളര്‍ ചെയ്യുകയും ഒക്കെ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ അവയൊന്നും എനിക്ക് പുതുമയുള്ള ഒരു കാര്യമല്ലെന്നും സ്വാസിക പറയുന്നു. സിനിമയില്‍ ആയാലും സീരിയലിലായാലും സ്വാസിക കൂടുതല്‍ സാരി ധരിച്ചുള്ള വേഷങ്ങളിലാണ് കൂടുതല്‍ പ്രേക്ഷകര്‍ കണ്ടിട്ടുള്ളത്.

മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലും ഇതിനോടകം സ്വാസിക അഭിനയിച്ചു. 2009 ലെ തമിഴ് ചിത്രമായ വൈഗായിയിലാണ് സ്വാസിക അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന മലയാള ചിത്രത്തില്‍ ഒരു തേപ്പുകാരിയായി എത്തിയ സ്വാസികയെ മലയാളികള്‍ ആരും മറക്കില്ല. വാസന്തി എന്ന സിനിമയിലെ മികച്ച കഥാപാത്രത്തിലെ പ്രകടനത്തിലൂടെയാണ് സ്വാസികയ്ക്ക് കേരള സംസ്ഥാന അവാര്‍ഡില്‍ മികച്ച സ്വഭാവ നടിക്കുള്ള അവര്‍ഡ് ലഭിച്ചത്. ഇപ്പോള്‍ കൈ നിറയെ സിനിമകളാണ് സ്വാസികയ്ക്ക്.

കുറച്ച് നാളുകള്‍ക്ക് മുമ്പ്, താന്‍ വിവാഹിതയാകുന്നുവെന്ന വാര്‍ത്ത അടിസ്ഥാനഹരിതമെന്ന് സ്വാസിക പറഞ്ഞിരുന്നു. നടനും എഴുത്തുകാരനുമായ ബദ്രിനാഥുമായി താരം വിവാഹിതയാകുന്നുവെന്നാണ് ചില മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നത്. വെബ്‌സീരിസിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച് എടുത്തൊരു ചിത്രമാണ് തെറ്റായ രീതിയില്‍ പ്രചരിച്ചത്. പത്തുവര്‍ഷത്തെ പരിചയവും സൗഹൃദവുമുള്ള വ്യക്തിയാണ് ബദ്രിനാഥെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും സ്വാസിക പറഞ്ഞു

‘ഞാനും ബദ്രിനാഥും ഒരുമിച്ചൊരു വെബ് സീരിസ് ഷൂട്ട് ചെയ്തിരുന്നു. ഫെബ്രുവരി 14ന് അതിന്റെ ആദ്യ എപ്പിസോഡ് റിലീസ് ചെയ്യും. അതിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച് എടുത്തൊരു ചിത്രമാണത്. ആ ഫോട്ടോയ്ക്ക് അങ്ങനെയൊരു അടിക്കുറിപ്പ് നല്‍കാനും കാരണമുണ്ട്. ഞങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായുള്ള സൗഹൃദമുണ്ട്. സിനിമാകമ്പനി മുതല്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതാണ്. ജീവിതത്തിലെ എല്ലാക്കാര്യങ്ങളും കണ്ടറിഞ്ഞ ആളാണ്. ആ പ്രാധാന്യം ഉള്ളതു കൊണ്ടാണ് അങ്ങനെ എഴുതിയത്.വെബ്‌സീരിസിന്റെ ടെലികാസ്റ്റ് അടുത്തതുകൊണ്ടാണ് ഇപ്പോള്‍ ഈ ചിത്രം പങ്കുവച്ചത് എന്നും സ്വാസിക വ്യക്തമാക്കി.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top