Connect with us

കാരണവത്തിയായ ഭാഗ്യലക്ഷ്മിക്ക് രാജിനി ചാണ്ടിയുടെ അവസ്ഥ വരുമോ? ‘ദ ഷോ മസ്റ്റ് ഗോ ഓണ്‍!’ കണ്ടു തന്നെ അറിയണം…

Malayalam

കാരണവത്തിയായ ഭാഗ്യലക്ഷ്മിക്ക് രാജിനി ചാണ്ടിയുടെ അവസ്ഥ വരുമോ? ‘ദ ഷോ മസ്റ്റ് ഗോ ഓണ്‍!’ കണ്ടു തന്നെ അറിയണം…

കാരണവത്തിയായ ഭാഗ്യലക്ഷ്മിക്ക് രാജിനി ചാണ്ടിയുടെ അവസ്ഥ വരുമോ? ‘ദ ഷോ മസ്റ്റ് ഗോ ഓണ്‍!’ കണ്ടു തന്നെ അറിയണം…

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബിഗ്‌ബോസ് സീസണ്‍ മൂന്നിന് ആവശ്വജ്ജ്വലമായ സ്വീകരണം തന്നെയായിരുന്നു ലഭിച്ചത്. എപ്പോഴത്തെയും പോലെ തന്നെ നൃത്തച്ചുവടുകളുമായി ഒരു ദിവസം പിന്നിടുമ്പോള്‍ മത്സരാര്‍ത്ഥികളുടെ ഇടയില്‍ ഏറ്റവും ശക്തനാണെന്നും ഏറ്റവും ദുര്‍ബലനാണെന്ന് തോന്നുന്ന വ്യക്തിയെയും തിരഞ്ഞെടുക്കാന്‍ പറഞ്ഞുകൊണ്ടായിരുന്നു തുടക്കം. പല സ്വഭാവങ്ങളില്‍ പല അവസ്ഥകളില്‍ കഴിഞ്ഞവര്‍ ആണ് ഷോയില്‍ പങ്കെടുക്കുന്നത്. അത് കൊണ്ട് തന്നെ അവരെ ഒരുമിച്ചു കൊണ്ട് പോവാന്‍ അത്രത്തോളം കെല്‍പ്പുള്ള ഒരാള്‍ വേണം ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തുവാനും. അതിനായി രണ്ടാം ദിവസമായ ഇന്ന് ഗ്രൂപ്പ് അംഗങ്ങള്‍ ക്യാപ്റ്റനെ തെരെഞ്ഞെടുത്തു. ബിഗ് ബോസ് മൂന്നാം സീസണിന്റെ ആദ്യ ക്യാപ്റ്റന്‍ ഭാഗ്യലക്ഷ്മി ആണ്. ചാനല്‍ പുറത്തുവിട്ട പ്രമോയിലൂടെ തന്നെ പ്രേക്ഷകര്‍ ആദ്യ ക്യാപ്റ്റനെ കുറിച്ച് പ്രെഡിക്ഷന്‍ നടത്തിയിരുന്നു. അതുകൊണ്ടുതന്നെ അവരുടെ നിഗമനം തെറ്റാവുകയും ചെയ്തില്ല.

കഴിഞ്ഞ സീസണിലെ പോലെ അതിവേഗം ക്യാപ്റ്റനെ തെരഞ്ഞെടുക്കുക ആയിരുന്നില്ല. ഒരു വലിയ ചര്‍ച്ചയ്ക്ക് ഒടുവില്‍ ആണ് ക്യാപ്റ്റനെ തെരെഞ്ഞെടുത്തത്. എന്നില്‍ ഒരു ഉണ്ടെങ്കില്‍ എന്നെ തെരഞ്ഞെടുക്കണം എന്ന് ഭാഗ്യലക്ഷ്മി പറഞ്ഞപ്പോള്‍, അതേസമയം ബിഗ് ബോസ് വീടിനുള്ളില്‍ എനിക്ക് ഒരു ആഴ്ച്ച നില്ക്കാന്‍ കഴിയുമല്ലോ അതുകൊണ്ട് എന്നെ തെരെഞ്ഞെടുക്കക്കണം എന്ന അഭിപ്രായത്തോടെയാണ് ലക്ഷ്മി ജയന്‍ വോട്ടു തേടിയത്. പരമ്പരയിലെ നായികനായി എത്തി പ്രേക്ഷകപ്രീതി നേടിയെടുത്ത നായകന്‍ ആയ അനൂപ് കൃഷ്ണന്‍ ബിഗ് ബോസ് താരമായി മാറിയപ്പോള്‍ താന്‍ ആര്‍ജ്ജിച്ചെടുത്ത പ്രേക്ഷക പ്രീതി നഷ്ടപ്പെടാതെ രണ്ടാം ദിവസവും അനൂപ് കാത്തു സൂക്ഷിച്ചു. ആദ്യ ദിവസം മിമിക്രിയുടെ നമ്ബര്‍ ഇറക്കി കൈയ്യടി നേടിയ മിനി സ്‌ക്രീന്‍ ഹീറോ രണ്ടാം ദിവസം പ്രാങ്കുമായിട്ടാണ് എത്തിയത്. മജ്സിയയെ ആണ് അനൂപ് പ്രാങ്ക് ചെയ്തത്.

അവസാനനിമിഷം വരെ മത്സരാര്ഥികളില്‍ ആര്‍ക്കും അതൊരു പ്രാങ്ക് ആയിരുന്നതായി തോന്നാതെ തന്നെ ആയിരുന്നു അനൂപിന്റെ അഭിനയം. സ്‌നേഹത്തോടെ മജ്സിയയെ പാത്തു എന്നാണ് അനൂപ് വിളിക്കുക. അതില്‍ പരാതിയുമായി മജ്സിയ പോയത് ശരി ആയില്ല എന്ന് പറഞ്ഞുകൊണ്ടാണ് അനൂപിന്റെ ഗെയിം ആരംഭിച്ചത്. നീ എന്നെ പറ്റി മോശം പറഞ്ഞു നടക്കാന്‍ പാടില്ലെന്ന് മജ്സിയയോട് അനൂപ് പറയുമ്പോള്‍, ഞാന്‍ അങ്ങനെ ചെയ്യില്ല,ചേട്ടന്റെ ആ അവിളി ഞാന്‍ ഒരുപാട് ഇഷ്ടപെടുന്നുവെന്ന് ആവര്‍ത്തിച്ചു പറയുന്നതോടെയാണ് അനൂപ് പ്രാങ്ക് ആണെന്ന് എല്ലാവരോടുമായി പറയുന്നത്. മത്സരാര്‍ത്ഥികളും പ്രേക്ഷകരും ഏറെ ആസ്വാദിച്ച സെക്ഷന്‍ തന്നെ ആയിരുന്നു അനൂപിന്റെ പ്രാങ്ക് ഗെയിം. ഷോയുടെ ആദ്യ ദിനം മുതല്‍ തന്നെ ഇമോഷണലിയായ താരമാണ് സൂര്യ.

കഴിഞ്ഞ സീസണുകളെ കുറിച്ചുളള ശക്തമായ പഠനം കൊണ്ടു തന്നെ, ആരാധക പിന്തുണ ഫിനാന്‍ഷ്യലി ഏര്‍ണിംഗ് അങ്ങനെ എന്തൊക്കെയോ നേടിയെടുക്കാമെന്ന രീതിയിലാണ് സൂര്യ മുന്നോട്ട് പോകുന്നത്. തുടക്കത്തില്‍ തന്നെ പക്ക വില്ലത്തി ബോഡി ലാങ്വേജ് എന്നാണ് എല്ലാവരും വിലയിരുത്തിയിരിക്കുന്നത്. കൂടുതല്‍ വീക്ക് ആയ മത്സരാര്‍ത്ഥികളുടെ കൂട്ടത്തില്‍ സൂര്യയുടെ പേര് മറ്റുള്ളവരില്‍ ചിലര്‍ പറഞ്ഞതു കൊണ്ടു തന്നെ വില്ലത്തരം പുറത്തെടുക്കാന്‍ വലിയ കാലതാമസം ഒന്നും വേണ്ടി വരില്ലാ എന്നു തോന്നുന്നു. നൂറു സിനിമയില്‍ അഭിനയിക്കുന്നതിനേക്കാള്‍ പബ്ലിസിറ്റി ബിഗ്‌ബോസില്‍ നിന്നും കിട്ടുമെന്ന ഉദ്ദേശത്തോടെ രണ്ടും കല്‍പ്പിച്ചു തന്നെയാണ്.

ആദ്യ കാരണവത്തിയായി എത്തിയ ഭാഗ്യ ലക്ഷ്മിയ്ക്ക് എന്നും ഈ പിന്തുണ ലഭിക്കുമോ എന്നും കഴിഞ്ഞ സീസണിലെ രാജിനി ചാണ്ടിയുടെ അവസ്ഥ വരുമോ എന്നെല്ലാം കണ്ടു തന്നെ അറിയേണ്ടിയിരിക്കുന്നു. കഴിഞ്ഞ സീസണില്‍ സീനിയോറിറ്റി ലെവലിന്റെ അടിസ്ഥാനത്തില്‍ രാജിനി ചാണ്ടിയെയാണ് മറ്റ് മത്സരാര്‍ത്ഥികള്‍ ആദ്യ ക്യാപ്റ്റന്‍ ആയി തെരെഞ്ഞെടുത്തത്. ആരുടേയും എതിര്‍പ്പില്ലാതെയാണ് രാജിനി ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തിയത്. എന്തൊക്കെ തന്നെയായാലും കളി അറിയാവുന്ന മത്സരാര്‍ത്ഥികള്‍ തന്നെയാണ് ഈ സീസണില്‍ മാറ്റുരയ്ക്കാന്‍ എത്തിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തന്നെ കാണേണ്ടി വരും എന്നതില്‍ സംശയമില്ല. അതിജീവനത്തിന്റെ നാള്‍ വഴികളില്‍ ആരൊക്കെ അതിജീവിക്കുമെന്ന് കണ്ട് തന്നെ അറിയണം, ദ ഷോ മസ്റ്റ് ഗോ ഓണ്‍!

More in Malayalam

Trending

Recent

To Top