Connect with us

രണ്ടാം ഭാഗത്തില്‍ ജോര്‍ജ് കുട്ടി കൂടുതല്‍ ചെറുപ്പമായിരിക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി മോഹന്‍ലാല്‍

Malayalam

രണ്ടാം ഭാഗത്തില്‍ ജോര്‍ജ് കുട്ടി കൂടുതല്‍ ചെറുപ്പമായിരിക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി മോഹന്‍ലാല്‍

രണ്ടാം ഭാഗത്തില്‍ ജോര്‍ജ് കുട്ടി കൂടുതല്‍ ചെറുപ്പമായിരിക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി മോഹന്‍ലാല്‍

ആരാധകര്‍ എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. ചിത്രത്തിന്റെ ട്രെയിലറിന് തന്ന മികച്ച പ്രതികരണമാണ് ലഭിച്ചത്. ട്രെയിലര്‍ കണ്ട എല്ലാവര്‍ക്കും ചോദിക്കാന്‍ ഉള്ളത് എന്തു കൊണ്ടാണ് ജോര്‍ജു കുട്ടി കൂടുതല്‍ ചെറുപ്പക്കാരനാകുന്നത്? എന്നായിരുന്നു. അതിന് മോഹന്‍ലാല്‍ തന്നെ മറുപടിയും നല്‍കുന്നുണ്ട്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇതേ കുറിച്ച് പറഞ്ഞത്.

‘ജോര്‍ജുകുട്ടി പുറമെ കരുത്തനാണ്, ആരോഗ്യവാനാണ്. പക്ഷേ മാസസികമായി ഏറെ സംഘര്‍ഷം അനുഭവിക്കുന്നയാളാണ് ജോര്‍ജ് കുട്ടി എന്ന കഥാപാത്രം. ഒന്നുകില്‍ ടെന്‍ഷന്‍ കൂടി ജോര്‍ജ് കുട്ടി മെലിഞ്ഞതാകാം. അല്ലെങ്കില്‍ എക്‌സര്‍സൈസൊക്കെ ചെയ്ത് ആരോഗ്യവാനായി വന്നതായിരിക്കും. പൊലീസിന് രണ്ട് ഇടി കൊടുക്കണമെങ്കില്‍ അതിനുള്ള ശക്തി വേണമല്ലോ’ എന്നും മോഹന്‍ലാല്‍ പറഞ്ഞു.

ദൃശ്യം ഒന്നിലെ സിനിമയില്‍ ജോര്‍ജുകുട്ടിയുടെ മാസസികാവസ്ഥയെക്കുറിച്ച് ധാരണയുണ്ട്. എന്നാല്‍, രണ്ടാം സിനിമയില്‍ ജോര്‍ജുകുട്ടി ഏറെ മാറിയിരിക്കുന്നതായി മോഹന്‍ലാല്‍ പറയുന്നു. അയാളുടെ കാഴ്ചപ്പാട്, സ്വഭാവം, പെരുമാറ്റം എല്ലാം മാറി. തനിക്കു പോലും മനസിലാക്കാന്‍ കഴിയാത്ത പോലെ ജോര്‍ജുകുട്ടി മാറിയെന്നാണ് മോഹന്‍ലാലിന്റെ വിലയിരുത്തല്‍.

രണ്ടാം ഭാഗത്തിലൂടെ കൊലപാതകത്തിന്റെ ചുരുളഴിയുകയും പുതിയ ചുരുള്‍ ഉണ്ടാകുകയും ചെയ്യും. ദൃശ്യം പോലെ പ്രേക്ഷകരെ ആകര്‍ഷിച്ച സിനിമയുടെ രണ്ടാം ഭാഗം ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധയോടെയാണ് കഥയും തിരക്കഥയും തയാറാക്കിയിരിക്കുന്നത്. ഏതായാലും പ്രേക്ഷകര്‍ ഹാപ്പിയാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മോഹന്‍ലാല്‍ പറയുന്നു.

More in Malayalam

Trending

Recent

To Top