Connect with us

ലൊക്കേഷനില്‍ കാല്‍ മേലെ കയറ്റി ഇരുന്നപ്പോള്‍ മമ്മൂക്ക അതു വഴി വന്നു, നല്ലതു പോലെ ഉപദേശിച്ചു; ബൈജു സന്തോഷ്‌

Malayalam

ലൊക്കേഷനില്‍ കാല്‍ മേലെ കയറ്റി ഇരുന്നപ്പോള്‍ മമ്മൂക്ക അതു വഴി വന്നു, നല്ലതു പോലെ ഉപദേശിച്ചു; ബൈജു സന്തോഷ്‌

ലൊക്കേഷനില്‍ കാല്‍ മേലെ കയറ്റി ഇരുന്നപ്പോള്‍ മമ്മൂക്ക അതു വഴി വന്നു, നല്ലതു പോലെ ഉപദേശിച്ചു; ബൈജു സന്തോഷ്‌

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബൈജു സന്തോഷ്. താരത്തിന്റെ തനതായ തിരുവനന്തപുരം ഭാഷാ ശൈലിയ്ക്ക് ആരാധകര്‍ ഏറെയാണ്. നിരവധി ചിത്രങ്ങളിലൂടെ വേറിട്ട നിരവധി കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം ജീവന്‍ നല്‍കിയിട്ടുണ്ട്. കൈ നിറയെ ചിത്രങ്ങളാണ് നടന്. 90കളില്‍ സൂപ്പര്‍ നായകന്മാര്‍ക്ക് ഒപ്പമായിരുന്നു ബൈജുവും. എന്നാല്‍ പിന്നീട് കരിയറില്‍ താരം ബ്രേക്ക് എടുക്കുകയായിരുന്നു. തിരികെ വീണ്ടും അഭിനയ രംഗത്തേക്ക് എത്തിയപ്പോഴും മലയാളികള്‍ ബൈജുവിനെ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോള്‍ മമ്മൂട്ടിയുമായുള്ള ആത്മബന്ധത്തെ കുറിച്ച് പറയുകയാണ് താരം. ഒരോ സിനിമകളില്‍ അഭിനയിക്കുമ്പോഴും താന്‍ കാണിച്ച തെറ്റിനെ മമ്മൂട്ടി തിരുത്തിയ അനുഭവത്തെക്കുറിച്ചാണ് ബൈജു പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

‘മമ്മുക്കയെ ഞാന്‍ ആദ്യമായി കാണുന്നത് തരംഗിണി സ്റ്റുഡിയോയില്‍ വച്ചാണ്. 1981ല്‍ പുറത്തിറങ്ങിയ ‘ബലൂണ്‍’ എന്ന സിനിമയിലെ ഒരു കഥാപാത്രത്തിന് വേണ്ടി എന്റെ ശബ്ദം ഉപയോഗിച്ചിരുന്നു. അതിന്റെ ഡബ്ലിംഗിന് വേണ്ടി എത്തിയപ്പോഴാണ് മമ്മുക്കയെ ഞാന്‍ ആദ്യമായി കാണുന്നത്. പിന്നീട് ‘മുദ്ര’ എന്ന സിനിമയുടെ ലൊക്കേഷനിലാണ് എനിക്ക് മമ്മുക്കയെ അടുത്ത് പരിചയപ്പെടാന്‍ കഴിഞ്ഞത്. ‘മുദ്ര’ എന്ന സിനിമയിലെ പാട്ട് സീന്‍ എടുക്കുന്ന അവസരത്തില്‍ സിനിമയിലെ കോസ്റ്റ്യൂം ഇട്ടു കൊണ്ട് ഞാന്‍ നിലത്തിരുന്നപ്പോള്‍ മമ്മുക്ക എന്നെ വഴക്ക് പറഞ്ഞു.’

‘അത് പോലെ ‘കോട്ടയം കുഞ്ഞച്ചന്‍’ എന്ന സിനിമയുടെ ലൊക്കേഷനില്‍ ഞാന്‍ മേശയ്ക്ക് മുകളില്‍ കാല്‍ കയറ്റി ഇരുന്നപ്പോള്‍ അദ്ദേഹം തട്ടിമാറ്റിയിട്ട് സീനിയര്‍ ആളുകള്‍ക്ക് മുന്നില്‍ ഇങ്ങനെ ഇരിക്കരുതെന്ന് ഉപദേശിച്ചു. അദ്ദേഹത്തിനൊപ്പം ഏറ്റവും ഒടുവിലായി ചെയ്തത് ‘ഷൈലോക്ക്’ എന്ന ചിത്രമാണ്. അദ്ദേഹം വീട്ടില്‍ നിന്നു കൊണ്ടുവരുന്ന ഭക്ഷണം എനിക്ക് ഉള്‍പ്പെടെ സെറ്റിലുള്ള എല്ലാവര്‍ക്കും നല്‍കിയതും മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു. ലഞ്ച് ബ്രേക്ക് വരുമ്പോള്‍ കാരവാനില്‍ പോയിരുന്നു ഭക്ഷണം കഴിക്കുന്ന ശീലം മമ്മുക്കയ്ക്ക് ഇല്ല’ എന്നും ബൈജു പറയുന്നു.

1981ല്‍ രണ്ടു മുഖങ്ങള്‍ എന്ന ചിത്രത്തില്‍ ബാല താരമായിട്ടായിരുന്നു ബൈജുവിന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം. 1982-ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത മണിയന്‍ പിള്ള അഥവാ മണിയന്‍ പിള്ള എന്ന സിനിമയിലൂടെയാണ് ബൈജു ശ്രദ്ധിയ്ക്കപ്പെടുന്നത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ ബൈജു ബാലതാരമായി അഭിനയിച്ചു. അതിനുശേഷം കാരക്ടര്‍ റോളുകളിലും നായകന്റെ കൂട്ടുകാരനായും മറ്റുമുള്ള റോളുകളിലുമായിരുന്നു ബൈജു കൂടുതല്‍ തിളങ്ങിയത്. അദ്ദേഹം ചെയ്തതില്‍ അധികവും കോമഡി റോളുകളായിരുന്നു. വില്ലന്‍ വേഷങ്ങളിലും ബൈജു അഭിനയിച്ചിരുന്നു. മുന്നൂറിലധികം ചിത്രങ്ങളില്‍ ബൈജു അഭിനയിച്ചിട്ടുണ്ട്. സിനിമകള്‍ കൂടാതെ ടെലിവിഷന്‍ പരമ്പരകളിലും ബൈജു അഭിനയിച്ചിട്ടുണ്ട്.

More in Malayalam

Trending

Recent

To Top