Connect with us

ചാണകത്തിന്റെ കൂടെ കൂടി ഉള്ള വിവരം കൂടി പോയോ?; ‘സൂരജേട്ടനോട്’ ചോദ്യങ്ങളുമായി സോഷ്യല്‍ മീഡിയ

Malayalam

ചാണകത്തിന്റെ കൂടെ കൂടി ഉള്ള വിവരം കൂടി പോയോ?; ‘സൂരജേട്ടനോട്’ ചോദ്യങ്ങളുമായി സോഷ്യല്‍ മീഡിയ

ചാണകത്തിന്റെ കൂടെ കൂടി ഉള്ള വിവരം കൂടി പോയോ?; ‘സൂരജേട്ടനോട്’ ചോദ്യങ്ങളുമായി സോഷ്യല്‍ മീഡിയ

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പരസ്പരം എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ സ്വന്തം സൂരജേട്ടനായി മാറിയ
വിവേക് ഗോപന്‍. പരസ്പരം പരമ്പര അവസാനിച്ചിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും ദീപ്തി സൂരജ് ദമ്പതികള്‍ ഇന്നും ടെലിവിഷന്‍ പ്രേമികളുടെ ഇഷ്ട ജോഡികളാണ്. നിരവധി സീരിയലുകളിലും സിനിമകളിലും വേഷമിട്ടിട്ടുണ്ടെങ്കിലും ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരസ്പരം എന്ന സീരിയല്‍ തന്നെയായിരുന്നു വിവേകിനെ സുപരിചിതനാക്കിയത്. ഇപ്പോഴിതാ താരം ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു എന്നുളള വാര്‍ത്തകള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ പ്രതികരണവുമാണ് ചര്‍ച്ചാ വിഷയമാകുന്നത്.

നെന്മണിക്കര പഞ്ചായത്ത് മൂന്നാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ഥി രാജേഷ് രാജിനുവേണ്ടി വിവേക് വോട്ട് തേടി എത്തിയതോടെയാണ് മിനി സ്‌ക്രീന്‍ താരം ബിജെപി അനുഭാവി ആണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. നല്ല നല്ല സംഭവങ്ങള്‍ ഉണ്ടാകട്ടെ, നല്ല നല്ല മാറ്റങ്ങള്‍ ഉണ്ടാകട്ടെ, നാഗേഷേട്ടന്റെ അനുജന്‍ കൂടിയായ രാജേഷേട്ടന് വിജയാശംസകള്‍ എന്നാണ് വീഡിയോയിലൂടെ വിവേക് പറഞ്ഞത്.

കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് വിവേക് ബിജെപിയില്‍ ചേര്‍ന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. അതിന് പിന്നാലെ ബിജെപി പറഞ്ഞാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെന്ന് വിവേക് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് കാര്യം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. ഇതിനു ശേഷമാണ് നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയ അറ്റാക്കും വിവേകിന് നേരെ ഉണ്ടായത്. ചാണകത്തിന്റെ കൂടെ കൂടി ഉള്ള വിവരം കൂടി പോയോ എന്നൊരാള്‍ സോഷ്യല്‍ മീഡിയ വഴി വിവേകിനോട് ചോദിക്കുമ്പോള്‍ നിങ്ങള്‍ക്കൊക്കെ എന്താണ് ബ്രോ എന്നാണ് വിവേക് തിരിച്ചു ചോദിക്കുന്നത്. സംഘിക്കുട്ടാ എന്ന് വിളിച്ചയാളോട്, എന്താ പച്ചകളെ എന്നായിരുന്നു വിവേക് പ്രതികരിച്ചത്.

സീരിയലില്‍ എനിക്ക് ഏറ്റവും ഇഷ്ടപെട്ട നടന്‍ പക്ഷെ പാര്‍ട്ടി തിരഞ്ഞെടുക്കുമ്പോള്‍ നോക്കി എടുക്ക് ചേട്ടാ ചാണക പാര്‍ട്ടി തന്നെ വേണോ എന്ന മറ്റൊരാളുടെ ചോദ്യത്തിന് അതൊക്കെ പേഴ്‌സണല്‍ കാര്യമല്ലേ എന്നായിരുന്നു വിവേകിന്റെ മറുപടി. എല്ലാത്തിലും നല്ലതും ചീത്തയും ഇല്ലേ. നമ്മള്‍ നല്ലത് ചെയ്യുക കാണുക അപ്പൊ തീരില്ലേ ഈ പ്രശ്‌നങ്ങള്‍. ഞാന്‍ നല്ലത് ചെയ്താല്‍ നല്ല കാര്യം. ചീത്ത ചെയ്ത ചീത്ത കാര്യം അങ്ങനെ ചിന്തിക്കൂ എന്നും ആരാധകരോടായി വിവേക് പറയുന്നു. കലാ രംഗത്ത് നിന്നെത്തുന്ന തനിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകുമെന്ന ആത്മവിശ്വാസത്തില്‍ ആണ് ഇപ്പോള്‍ വിവേക് ഗോപന്‍.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top