Malayalam
ഡബ്ല്യുസിസിയ്ക്ക് പിന്നാലെ ബോളിവുഡിലും വനിതാ താരസംഘടന രൂപീകരിച്ചു
ഡബ്ല്യുസിസിയ്ക്ക് പിന്നാലെ ബോളിവുഡിലും വനിതാ താരസംഘടന രൂപീകരിച്ചു
Published on
മലയാള സിനിമയുടെ വനിതാ സംഘടന ഡബ്ല്യുസിസിയ്ക്ക് പിന്നാലെ ബോളിവുഡിലും പുതിയ വനിതാ താര സംഘടന രൂപീകരിച്ചു. ഇന്ത്യന്‍ വിമന്‍ റൈസിങ് (ഐഡബ്ല്യുആര്‍) എന്ന പേരിലാണ് സംഘടന രൂപീകരിച്ചിരിക്കുന്നത്.
പ്രമുഖ നിര്‍മാതാക്കളായ ഏക്താ കപൂര്‍, ഗുനീത് മോംഗ, എഴുത്തുകാരിയും ഡയറക്ടറുമായ താഹിറ കശ്യപ് എന്നിവരാണ് ഐഡബ്ല്യുആര്‍ എന്ന സംഘടനയ്ക്ക് നേതൃത്വം കൊടുത്തിരിക്കുന്നത്.
ഇത് സംബന്ധിച്ച വിവരം സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ ഏക്താ കപൂര്‍ ആണ് പുറത്തുവിട്ടത്. Of, By and For Women എന്നതാണ് പുതിയ സംഘടനയുടെ മുദ്രാവാക്യം.
നിലവിലെ നിശ്ശബ്ദത ഭേദിച്ച് ഇന്ത്യന്‍ വനിതാ ഫിലിംമേക്കേഴ്‌സിന്റെ ശബ്ദത്തിനു കൂടുതല്‍ മുഴക്കുകമുണ്ടാക്കുക എന്നതായിരിക്കും ലക്ഷ്യമെന്ന് ഏക്ത കപൂര്‍ കുറിക്കുന്നു.
Continue Reading
You may also like...
Related Topics:wcc