Connect with us

സന്തോഷ വാര്‍ത്ത പങ്കിട്ട് ദേവി ചന്ദന; ആശംസകളുമായി ആരാധകര്‍

Malayalam

സന്തോഷ വാര്‍ത്ത പങ്കിട്ട് ദേവി ചന്ദന; ആശംസകളുമായി ആരാധകര്‍

സന്തോഷ വാര്‍ത്ത പങ്കിട്ട് ദേവി ചന്ദന; ആശംസകളുമായി ആരാധകര്‍

മിനിസ്‌ക്രീന്‍ ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ദേവി ചന്ദന. അഭിനയത്തിനു പുറമേ നര്‍ത്തകി കൂടിയായ താരം കോമഡി സ്‌കിറ്റുകളിലൂടെയാണ് ആദ്യകാലത്ത് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. പിന്നീട് മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സജീവമാകുകയായിരുന്നു താരം. ഗായകനായ കിഷോര്‍ വര്‍മ്മയാണ് ദേവി ചന്ദനയുടെ ഭര്‍ത്താവ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദേവി ചന്ദന തന്റെ സീരിയല്‍ വിശേഷങ്ങളും ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളും ആരാധകരോട് പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ജീവിതത്തിലെ ഒരു സന്തോഷം പങ്കുവെയ്ക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്.

ദേവി ചന്ദനയുടേയും ഗായകന്‍ കിഷോറിന്റേയും വിവാഹ വാര്‍ഷിക ദിനത്തെ കുറിച്ചായിരുന്നു പോസ്റ്റ്. കിഷോറിനോടൊപ്പമുള്ള 16 വര്‍ഷത്തെ ജീവിതത്തെ കുറിച്ചുള്ള മനോഹരമായ നിമിഷം പങ്കുവെച്ച്‌കൊണ്ടാണ് നടി ഭര്‍ത്താവിന് ആശംസ നേര്‍ന്നത്. മധുരമുള്ള 16 വര്‍ഷത്തെ ജീവിതം പൂര്‍ത്തിയാക്കി എന്ന് കുറിച്ച് കൊണ്ടാണ് കിഷോറിനോടൊപ്പമുള്ള ചിത്രങ്ങളുടെ കൊളാഷ് നടി പങ്കുവെച്ചത്. എന്നെ മനസിലാക്കി ഒപ്പം നിന്നതിന് നന്ദി. വര്‍ഷങ്ങള്‍ കഴിയുന്തോറും നമ്മള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തരാകുമെന്ന് പ്രതീക്ഷിക്കുന്നു, വിവാഹ വാര്‍ഷികാശംസകള്‍. നടി ചിത്രത്തിനൊപ്പം കുറിച്ചു.

നടിയുടെ പോസ്റ്റ് ആരാധകരുടെ ഇടയില്‍ വൈറലായിട്ടുണ്ട്. ദേവി ചന്ദനയ്ക്കു കിഷോറിനും ആശംസയുമായി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇരുവരും ദീര്‍ഘകാലത്തെ പ്രണയത്തിനുശേഷമാണ് കിഷോറും ദേവി ചന്ദനയും പ്രണയത്തിലാവുന്നത്. കലാഭവന്റെ ഓഡിറ്റോറിയത്തില്‍ വച്ചാണ് ഇരുവരും ആദ്യമായി കണ്ട്മുട്ടുന്നത്. പിന്നീട് പ്രണയത്തിലാവുകയായിരുന്നു. തുടര്‍ന്ന് വിവാഹിതരാവുകയും ചെയ്തു.

നിലവില്‍ എഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പൗര്‍ണമിത്തിങ്കള്‍ എന്ന പരമ്പരയിലാണ് നടി അഭിനയിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് നടി വസന്ത മല്ലിക എന്ന നെഗറ്റീവ് കഥാപാത്രവുമായി എത്തിയിരിക്കുന്നത്. വില്ലത്തി റോളാണെങ്കിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് വസന്ത മല്ലിക എന്ന വില്ലത്തിക്ക് ലഭിക്കുന്നത്. കുടുതല്‍ മെലിഞ്ഞ് സുന്ദരിയായിട്ടാണ് നടി പരമ്പരയില്‍ എത്തിയിരിക്കുന്നത്.

More in Malayalam

Trending