Connect with us

‘കുരുതിയ്ക്കായി നീ ചെയ്തതും ചെയ്യുന്നതും എല്ലാം ഓരോ നിര്‍മ്മാതാവിന്റെയും സ്വപ്നമാണ്!’; ചിത്രങ്ങള്‍ പങ്കുവെച്ച് പൃഥ്വിരാജ്

Malayalam

‘കുരുതിയ്ക്കായി നീ ചെയ്തതും ചെയ്യുന്നതും എല്ലാം ഓരോ നിര്‍മ്മാതാവിന്റെയും സ്വപ്നമാണ്!’; ചിത്രങ്ങള്‍ പങ്കുവെച്ച് പൃഥ്വിരാജ്

‘കുരുതിയ്ക്കായി നീ ചെയ്തതും ചെയ്യുന്നതും എല്ലാം ഓരോ നിര്‍മ്മാതാവിന്റെയും സ്വപ്നമാണ്!’; ചിത്രങ്ങള്‍ പങ്കുവെച്ച് പൃഥ്വിരാജ്

ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രമാണ് പൃഥ്വിരാജിന്റെ ‘കുരുതി’. ജനുവരിയില്‍ ചിത്രീകരണം പൂര്‍ത്തിയായ കുരുതിയുടെ സംവിധായകന്‍ മനു വാര്യര്‍ ആണ്. ഈ ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷന്‍ ഫോട്ടോസ് എല്ലാം തന്നെ താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ സംഗീത സംവിധായകനായ ജേക്സ് ബിജോയ്ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

”കുരുതിയ്ക്കായി നീ ചെയ്തതും ചെയ്യുന്നതും എല്ലാം ഓരോ നിര്‍മ്മാതാവിന്റെയും സ്വപ്നമാണ്! വര്‍ഷങ്ങളായി എനിക്ക് പരിചയമുള്ള ഈ വ്യക്തിയില്‍ നിന്ന് അസാധാരണവും എന്നാല്‍ തിളക്കമാര്‍ന്നതുമായ ചില സ്‌കോറിംഗുകള്‍ക്കായി കാത്തിരിക്കൂ. കൂടാതെ വീട്ടില്‍ നിന്ന് നല്ല ഭക്ഷണത്തിന് നന്ദി” എന്നാണ് ചിത്രം പങ്കിട്ട് പൃഥ്വിരാജ് കുറിച്ചത്.

ജനുവരിയിലാണ് കുരുതിയുടെ ചിത്രീകരണം പൂര്‍ത്തിയായത്. ‘കൊല്ലും എന്ന വാക്ക്…കാക്കും എന്ന പ്രതിജ്ഞ’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. പൃഥ്വിരാജിനൊപ്പം മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, റോഷന്‍ മാത്യു, മണികണ്ഠന്‍ ആചാരി, നവാസ് വള്ളിക്കുന്ന്, നസ്ലിന്‍, സാഗര്‍ സൂര്യ, മാമുക്കോയ, ശ്രിന്ദ എന്നിവരും ചിത്രത്തില്‍ വേഷമിടും.

മനു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് അനീഷ് പള്ള്യാല്‍ ആണ് തിരക്കഥ ഒരുക്കുന്നത്. കോഫീ ബ്ലൂം എന്ന ഹിന്ദി ചിത്രം ഒരുക്കിയ സംവിധായകനാണ് മനു വാര്യര്‍. അഭിനന്ദന്‍ രാമാനുജന്‍ ഛായാഗ്രഹണവും അഖിലേഷ് മോഹന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

More in Malayalam

Trending