Connect with us

‘എല്ലാം ആ സാഹചര്യത്തില്‍ ചെയ്തത്’; നടി രശ്മിയുമായുള്ള വിവാഹത്തെ കുറിച്ച് ആദ്യ ഭര്‍ത്താവ്

Malayalam

‘എല്ലാം ആ സാഹചര്യത്തില്‍ ചെയ്തത്’; നടി രശ്മിയുമായുള്ള വിവാഹത്തെ കുറിച്ച് ആദ്യ ഭര്‍ത്താവ്

‘എല്ലാം ആ സാഹചര്യത്തില്‍ ചെയ്തത്’; നടി രശ്മിയുമായുള്ള വിവാഹത്തെ കുറിച്ച് ആദ്യ ഭര്‍ത്താവ്

മിനി സ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് രശ്മി സോമന്‍. കുടുംബ പ്രേക്ഷകരുടെ സ്വന്തം രശ്മി അക്കരപ്പച്ച, അക്ഷയപാത്രം, ശ്രീകൃഷ്ണലീല, പെണ്‍മനസ്സ്, മന്ത്രകോടി തുടങ്ങി നിരവധി സീരിയലുകളിലൂടെ പ്രേക്ഷകരുടെ സ്വീകരണ മുറിയിലെ നിറ സാന്നിധ്യമായിരുന്നു. എന്നാല്‍ സംവിധായകന്‍ എ.എം.നസീറുമായിട്ടുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും സീരിയലില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു രശ്മി. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞതായുള്ള വാര്‍ത്തകളായിരുന്നു പുറത്ത് വന്നത്. എന്നാല്‍ ഇപ്പോഴിതാ രശ്മിയുമായുള്ള വിവാഹത്തെ കുറിച്ച് നസീര്‍ പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്.

ആദ്യ വിവാഹം വേണ്ടായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് അതൊക്കെ ആ സാഹചര്യത്തില്‍ ചെയ്തതാണ്. തെറ്റാണെന്ന് പറയുന്നത് ശരിയല്ല. മര്യാദയല്ലത്. സംഭവിച്ചതെല്ലാം നല്ലതിന് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. മന:പൂര്‍വം ആരെയും വേദനിപ്പിച്ചിട്ടില്ല. എല്ലാവര്‍ക്കും നന്മ വരാനാണ് ആഗ്രഹിച്ചത് എന്നായിരുന്നു നസീര്‍ നല്‍കിയ മറുപടി. വിവാഹമോചന ശേഷം തന്റെ എം ബി എ പഠനം പൂര്‍ത്തിയാക്കിയപ്പോഴും രശ്മി അഭിനയം തുടര്‍ന്നിരുന്നു. അതിനിടയില്‍ വീട്ടുകാര്‍ വീണ്ടും വിവാഹം ആലോചിച്ചു. ഗള്‍ഫില്‍ ഉദ്യോഗസ്ഥനായ പ്രവാസി മലയാളി ഗോപിനാഥന്‍ ആണ് ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് രശ്മിയെ വീണ്ടും വിവാഹം കഴിക്കുന്നത്. വിവാഹ ശേഷം രശ്്മിയും ഭര്‍ത്താവും ദുബായിയിലേക്ക് പോകുകയും ചെയ്തു. 2015 ല്‍ ആയിരുന്നു ഈ വിവാഹം. തുടര്‍ന്ന് താരം അഭിനയ ലോകത്തേക്ക് എത്തിയില്ല. രശ്മിക്ക് പിന്നാലെ നസീറും രണ്ടാമതും വിവാഹിതനായി.

അനുരാഗം എന്ന സീരിയലിലൂടെ രശ്മി അടുത്തിടെ തിരിച്ചെത്തിയിരുന്നു. തന്റെ സോഷ്യല്‍ മീഡിയയിലൂടെ തന്നെയാണ് ഈ വിവരം രശ്മി പ്രേക്ഷകരെ അറിയിച്ചത്. നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അനുരാഗം എന്ന സീരിയലിലൂടെ ഞാന്‍ നിങ്ങളെ കാണാന്‍ വരുകയാണ്. മുന്‍പ് നിങ്ങള്‍ എന്നോട് കാണിച്ച സ്നേഹത്തിന്റെ മാധുര്യം ഒട്ടും കുറയില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ക്ക് എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഒരുമിച്ച് കണ്ട് ആസ്വദിക്കാവുന്ന സീരീസാണ് അനുരാഗം എന്റെ കഥാപാത്രവും ഞാന്‍ ഇന്നേവരെ ചെയ്തിട്ടുള്ളതില്‍ വെച്ച് ഏറ്റവും വ്യത്യസ്തവുമാണ് നിങ്ങളുടെ അനുഗ്രഹവും പിന്തുണയും ആത്മാര്‍ത്ഥമായി ഞാന്‍ ആഗ്രഹിക്കുന്നു എന്നും രശ്മി പറഞ്ഞിരുന്നു.

ഇടവേളയ്ക്ക് ശേഷം ശക്തമായ വേഷത്തിലൂടെ തിരികെ അഭിനയത്തില്‍ എത്തിയ താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ സജീവമാണ്. ഭര്‍ത്താവിനൊപ്പം ദുബായില്‍ ജീവിതം അടിച്ചു പൊളിക്കുന്ന താരം ഇപ്പോള്‍ ഒരു വ്ളോഗര്‍ കൂടിയാണ്. തങ്ങളുടെ വിവാഹ വാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവും ഒന്നിച്ചുള്ള ചിത്രം രശ്മി പോസ്റ്റ് ചെയ്തിരുന്നു. ഞങ്ങളെ വിഷ് ചെയ്യൂ എന്നാണ് താരം ക്യാപ്ഷന്‍ നല്‍കിയത്. താരത്തിന്റെ ആവശ്യം ആരാധകര്‍ ഏറ്റെടുക്കുകയും, നിരവധി ആളുകള്‍ ആശംസകളുമായി എത്തുകയും ചെയ്തിരുന്നു. വിവാഹശേഷം ഭര്‍ത്താവും ഒത്ത് ദുബായില്‍ സ്ഥിരതാമസമാക്കിയ രശ്മി ദുബായില്‍ നിന്നും ഷൂട്ടിംഗ് ലൊക്കേഷനിലേക്കും, തിരികെ അവധി കിട്ടുന്നതിനനുസരിച്ചു ഭര്‍ത്താവിന്റെ അടുത്തേക്കും ഉള്ള യാത്രകളിലായിരുന്നു.

ദുബായില്‍ എത്തിയാല്‍ പകുതി വീട്ടമ്മയായും, പകുതി യൂ ട്യൂബ് വ്ളോഗറായും രശ്മി മാറും അതായിരുന്നു രീതി. ദുബായിലെ സുന്ദരമായ പല സ്ഥലങ്ങളും തന്റെ യൂ ട്യൂബ് ചാനലിലൂടെ രശ്മി പ്രേക്ഷകര്‍ക്കായി എത്തിക്കാറുണ്ട്. എന്നാല്‍ കോവിഡ് വ്യാപനം മൂലം ലോക് ഡൗണ്‍ ആയപ്പോള്‍ രശ്മി കേരളത്തിലായിരുന്നു. എന്നാല്‍ തിരികെ എത്താന്‍ കഴിഞ്ഞെങ്കിലും തത്കാലത്തേക്ക് ദുബായിലേക്ക് മടങ്ങാന്‍ കഴിയാത്തതിന്റെ നിരാശയില്‍,വല്ലാതെ മിസ് ചെയ്യുന്നു എന്ന തലക്കെട്ടോടെ ഗോപിനാഥുമായുള്ള ചിത്രം പങ്കുവെച്ചതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

More in Malayalam

Trending

Recent

To Top