Malayalam
‘ആ ഒരു കാര്യം കണ്‍ട്രോള്‍ ചെയ്യാന്‍ സാധിക്കില്ല, അതുകൊണ്ടാണ് ഇങ്ങനെ തടിച്ചിരിക്കുന്നത്’; തടിയ്ക്ക് പിന്നിലെ കാരണം പറഞ്ഞ് അനു സിതാര
‘ആ ഒരു കാര്യം കണ്‍ട്രോള്‍ ചെയ്യാന്‍ സാധിക്കില്ല, അതുകൊണ്ടാണ് ഇങ്ങനെ തടിച്ചിരിക്കുന്നത്’; തടിയ്ക്ക് പിന്നിലെ കാരണം പറഞ്ഞ് അനു സിതാര
വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് അനു സിത്താര. അഭിനയിക്കുന്ന കഥാപാത്രങ്ങളില്‍ ഏറെയും നാടന്‍ പെണ്‍കുട്ടിയുടേതായതോടെ അനുവിന് ആരാധകരും ഏറെയാണ്. അങ്ങനെ അനു സിതാരയെ
അനു സിതാരയെ മലയാള സിനിമയില്‍ വേറിട്ടു നിര്‍ത്തുന്ന ഒരുപിടി ഘടകങ്ങളുണ്ട്. കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ഉണ്ണി മുകുന്ദന്‍ തുടങ്ങി നിരവധി നായകന്മാരോടൊപ്പം താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. വിവാഹിതയായ ശേഷമാണ് അനു അഭിനയത്തിലേക്ക് കടന്നുവരുന്നത്. ഫുക്രി, രാമന്റെ ഏദന്‍ തോട്ടം, അച്ചായന്‍സ് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നായികാ പദവിയില്‍ താരം എത്തുകയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ അനു തന്റെ ജീവിതത്തിലെയും കരിയറിലെയും എല്ലാ വിശേഷങ്ങളും താരം ആരാധകരുമായും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താന്‍ തടിച്ചിരിക്കുന്നതിന് കാരണം പറയുകയാണ് താരം. ഭക്ഷണം ഏറെ ഇഷ്ടമുള്ളത് കൊണ്ട് ഭക്ഷണം കുറയ്ക്കാനോ കണ്‍ട്രോള്‍ ചെയ്യാനോ തനിക്ക് ഒരിക്കലും കഴിയില്ല. അതുകൊണ്ടാണ് എപ്പോഴും തടിച്ചിരിക്കുന്നത്. എന്നാല്‍ ഏതെങ്കിലും ഒരു സിനിമയോ കഥാപാത്രമോ തടി കുറയ്ക്കാന്‍ ആവശ്യപ്പെട്ടാല്‍ ഉറപ്പായും കുറയ്ക്കുമെന്നും അനു പറയുന്നു. അതോടൊപ്പം ഏറ്റവും ഇഷ്ടമുള്ള ഭക്ഷണ വിഭവങ്ങളെക്കുറിച്ച് സംസാരിക്കാനും അനു സിത്താര സമയം കണ്ടെത്തി. അമ്മയുണ്ടാക്കുന്ന ചോറും മീന്‍കറിയുമാണ് ഏറ്റവും ഇഷ്ടമെന്ന് അനു സിത്താര പറയുന്നു.
അതേ സമയം ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ 2015 ല്‍ ആണ് അനുസിത്താര പ്രണയിച്ച് വിവാഹം കഴിച്ചത്. എന്നാല്‍ തരാം നിരവധി തവണ വെറും ഒരു വീട്ടമ്മയായി കഴിയേണ്ടിയിരുന്ന തന്നെ അഭിനയലോകത്തേക്ക് എത്തിച്ചത് വിഷ്ണുവാണെന്ന് പറഞ്ഞിട്ടുമുണ്ട്. പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് ചേക്കേറിയത്. അഭിനയത്തോടൊപ്പം നൃത്തവും പാഷനായി പോലെ കൊണ്ട് നടക്കുകയാണ് താരം.താരജാഡകള്‍ ഒന്നും കാണിക്കാത്ത താരമെന്നതിനാല്‍ പ്രേക്ഷകര്‍ക്ക് അനുവിനെ വലിയ ഇഷ്ടവുമാണ്. തികഞ്ഞ മമ്മൂട്ടി ഫാനായ അനു അവസാനം അഭിനയിച്ചത് മമ്മൂട്ടിയും ഉണ്ണിമുകുന്ദനും പ്രധാനവേഷത്തിലെത്തിയ മാമാങ്കം എന്ന സിനിമയിലായിരുന്നു.
പഠന കാലത്ത് ഒരുപാട് പേര്‍ പുറകെ നടന്നിട്ടുണ്ടെങ്കിലും ഇഷ്ടം തോന്നിയത് വിഷ്ണുവിനോട് മാത്രമാണെന്ന് അനു സിതാര മുന്‍പ് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. മൂന്ന് വര്‍ഷം പിന്നാലെ നടന്നതിന് ശേഷമാണ് താന്‍ ‘യെസ്’ പറഞ്ഞതെന്നും ഒടുവില്‍ 20ാം വയസ്സിലാണ് തങ്ങള്‍ വിവാഹിതരായതെന്നും അനു പറയുന്നു. വിവാഹം നേരത്തെ ആയിപ്പോയി എന്ന് ഒരിക്കലും തോന്നിയിട്ടില്ല. വിവാഹം കഴിഞ്ഞുള്ള പ്രണയമാണ് കൂടുതല്‍ സുഖമെന്നും ആരെയും പേടിക്കേണ്ട കാര്യമില്ലെന്നും അനു പറയുന്നു. ഇഷ്ടം പോലെ സംസാരിക്കാമെന്നും എപ്പോഴും കൂടെ ഉണ്ടാവുമെന്നും അനു പറഞ്ഞിരുന്നു. നേരത്തെ വിവാഹം ചെയ്തത് കരിയറിന് ഗുണം ചെയ്തുവെന്നും അഭിനയം വിലയിരുത്താന്‍ ഒരാള്‍ ഒപ്പമുണ്ടല്ലോ എന്നും അനു സിതാര പറയുന്നു.