Malayalam
‘ഒരു സെല്‍ഫി എടുത്ത് വച്ചേക്കാം. കല്യാണം കഴിഞ്ഞു പോകാന്‍ പോകുവല്ലേ..’; വൈറലായി ജിഷിന്റെയും മൃദുലയുടെയും ചിത്രം
‘ഒരു സെല്‍ഫി എടുത്ത് വച്ചേക്കാം. കല്യാണം കഴിഞ്ഞു പോകാന്‍ പോകുവല്ലേ..’; വൈറലായി ജിഷിന്റെയും മൃദുലയുടെയും ചിത്രം
മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് മൃദുല വിജയ്. പൂക്കാലം വരവായ് പരമ്പരയിലൂടെയാണ് നടി പ്രേക്ഷകരുടെ നടിമാരുടെ പട്ടികയില്‍ ഇടംപിടിച്ചത്. അടുത്തിടെയായിരുന്നു നടന്‍ യുവകൃഷ്ണയുമായുളള മൃദുലയുടെ വിവാഹം ഉറപ്പിച്ചത്.
പ്രണയ വിവാഹമല്ലെന്നും അറേഞ്ച്ഡ് മാര്യേജാണെന്നും സീരിയല്‍ താരം രേഖ വഴിയാണ് ആലോചന വന്നതെന്നും ഇരുവരും തുറന്നു പറഞ്ഞിരുന്നു. മൃദുലയുടെ നിശ്ചയത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആറ് മാസത്തിന് ശേഷം വിവാഹം ഉണ്ടാകുമെന്നാണ് ഇരുവരും അറിയിച്ചത്.
ഇപ്പോഴിതാ മൃദുലയ്ക്കൊപ്പമുളള നടന്‍ ജിഷിന്‍ മോഹന്റെ പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ചിത്രത്തിനൊപ്പം രസകരമായ ക്യാപ്ഷനുമായാണ് ജിഷിന്‍ എത്തിയത്. ‘ഒരു സെല്‍ഫി എടുത്ത് വച്ചേക്കാം. കല്യാണം കഴിഞ്ഞു പോകാന്‍ പോകുവല്ലേ.. കല്യാണത്തിന് ശേഷം അവന്‍ സെല്‍ഫി എടുക്കാന്‍ സമ്മതിക്കാത്തവന്‍ ആണെങ്കിലോ എന്നാണ് ജിഷിന്‍ ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയത്.
അഭിനയ തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുളള താരമാണ് ജിഷിന്‍ മോഹന്‍. രസകരമായ പോസ്റ്റുകളുമായാണ് നടന്‍ മിക്കപ്പോഴും എത്താറുളളത്. കുടുംബത്തിനൊപ്പവും ലൊക്കേഷനില്‍ നിന്നുളളതുമായ ചിത്രങ്ങളെല്ലാം നടന്‍ പങ്കുവെക്കാറുണ്ട്. ജിഷിനൊപ്പം ഭാര്യയും നടിയുമായ വരദയും മകനും വാര്‍ത്തകളില്‍ നിറയാറുണ്ട്. പൂക്കാലം വരവായി പരമ്പരയില്‍ അശോകന്‍ എന്ന കഥാപാത്രമായാണ് ജിഷിന്‍ എത്തുന്നത്. മൃദുലയും അരുണ്‍ ജി രാഘവനുമാണ് പരമ്പരയില്‍ മുഖ്യവേഷങ്ങളിലെത്തുന്നത്.