Connect with us

ആ ഒരു കാര്യം കൊണ്ട് ഞാന്‍ എങ്ങനെ തെറ്റുകാരിയാകും സൈബര്‍ ആങ്ങളമാരോട് സംയ്കുത ചോദിക്കുന്നു!

Malayalam

ആ ഒരു കാര്യം കൊണ്ട് ഞാന്‍ എങ്ങനെ തെറ്റുകാരിയാകും സൈബര്‍ ആങ്ങളമാരോട് സംയ്കുത ചോദിക്കുന്നു!

ആ ഒരു കാര്യം കൊണ്ട് ഞാന്‍ എങ്ങനെ തെറ്റുകാരിയാകും സൈബര്‍ ആങ്ങളമാരോട് സംയ്കുത ചോദിക്കുന്നു!

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സംയുക്ത മേനോന്‍. നാടന്‍ പെണ്‍കുട്ടിയായി കടന്നു വന്ന സംയുക്തയുടെ മേക്കോവര്‍ നേരത്തെ ചര്‍ച്ചയായിരുന്നു. ഫിറ്റ്‌നസിന് വളരെ പ്രാധാന്യം നല്‍കുന്ന താരം കൂടിയായ സംയുക്തയുടെ വര്‍ക്കൗട്ട് ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. തന്റെ പുതിയ ചിത്രമായ എരിഡയുടെ ലൊക്കേഷനില്‍ നിന്നുമുള്ള സംയുക്തയുടെ ചിത്രവും വൈറലായിരുന്നു. പിന്നാലെ താരത്തിനെതിരെ സൈബര്‍ ആങ്ങളമാര്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ വസ്ത്രധാരണത്തെ കുറിച്ചുള്ള കമന്റുകളോട് പ്രതികരിക്കുകയാണ് സംയുക്ത. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സംയുക്ത മനസ് തുറന്നത്.

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എരിഡ. ചിത്രത്തിന്റെ പോസ്റ്ററില്‍ ഒരു ഷര്‍ട്ട് മാത്രം ധരിച്ചു നില്‍ക്കുന്ന സംയുകതയ്‌ക്കെതിരെ സദാചാരവാദികള്‍ രംഗത്ത് എത്തുകയായിരുന്നു. ഇതേക്കുറിച്ചായിരുന്നു താരത്തിന്റെ പ്രതികരണം. താന്‍ എന്തിന് വേദനിക്കണം. അങ്ങനെ വേദനിക്കാന്‍ മാത്രം എന്ത് തെറ്റാണ് താന്‍ ചെയ്തതെന്നും സംയുക്ത ചോദിക്കുന്നു. സിനിമയില്‍ ആയാലും ജീവിതത്തില്‍ ആയാലും ഇംബാലന്‍സ് ആയ വസ്ത്രങ്ങള്‍ താന്‍ ധരിക്കാറില്ല. അല്‍പ്പം ഷോര്‍ട്ട് ആയ വസ്ത്രം ധരിക്കുന്നത് കൊണ്ട് താന്‍ എങ്ങനെയാണ് തെറ്റുകാരിയാവുകയെന്ന് സംയുക്ത ചോദിക്കുന്നു. ഒരു സീനില്‍ തനിക്ക് തന്ന കോസ്റ്റ്യൂംസായിരുന്നു അത്. അതില്‍ ആളുകള്‍ ഇങ്ങനെ കമന്റ് ചെയ്യുന്നു. താന്‍ എന്തിനു ആ കാര്യങ്ങളില്‍ ഉത്തരം പറയണമെന്ന് സംയുക്ത ചോദിക്കുന്നു.

ഞാന്‍ അത്തരം കമന്റ്‌സ് ഞാന്‍ ശ്രദ്ധിക്കാറില്ല. ഒരു ഇന്റര്‍വ്യൂവില്‍ ഈ ചോദ്യം ഉണ്ടായപ്പോഴാണ് ഇത്തരത്തില്‍ കമന്റ്‌സ് ഉണ്ടെന്ന് ഞാന്‍ അറിയുന്നത്’ സംയുക്ത പറയുന്നു. അതേസമയം, ഇന്നല്ലെങ്കില്‍ നാളെ എല്ലാം മാറണമെന്നാണ് സംയുക്തയുടെ ആഗ്രഹം. സൈബര്‍ നിയമങ്ങള്‍ കുടുതല്‍ ശക്തമാകണമെന്നും സംയുക്ത അഭിപ്രായപ്പെട്ടു. തന്റെ ഫിറ്റ്‌നസിനെ കുറിച്ചുള്ള വാര്‍ത്തകളോടും സംയുക്ത പ്രതികരിച്ചു. ചില മാധ്യമങ്ങള്‍ പറയുന്നത് പോലെ സിനിമയ്ക്ക് വേണ്ടിയല്ല താന്‍ വെയ്റ്റ് കുറച്ചതെന്നും താന്‍ എവിടേയും അങ്ങനെ പറഞ്ഞിട്ടില്ലെന്നും സംയുക്ത വ്യക്തമാക്കി. ഫിറ്റ്‌നസ് ശ്രദ്ധിക്കാന്‍ ഈയ്യടുത്ത് തുടങ്ങിയതെന്നും അതിനാണ് വര്‍ക്കൗട്ട് ചെയ്യുന്നതെന്നും ഒരു സിനിമയ്ക്കും വേണ്ടിയല്ലെന്നും സംയുക്ത വ്യക്തമാക്കി.

പോപ്പ്‌കോണ്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സംയുക്തയുടെ അരങ്ങേറ്റം. പിന്നീട് തീവണ്ടി, ലില്ലി തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ കൈയ്യടി നേടി. ഇതിനിടെ തമിഴിലും അരങ്ങേറി. ജയസൂര്യയും പ്രജേഷ് സെന്നും വീണ്ടും ഒരുമിക്കുന്ന വെള്ളം, എരിഡ, വോള്‍ഫ് തുടങ്ങിയവാണ് സംയുക്തയുടെ പുത്തന്‍ ചിത്രങ്ങള്‍. തിയേറ്ററുകളില്‍ പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ് ജയസൂര്യയുടെ വെള്ളം. വെള്ളത്തിലെ ജയസൂര്യയുടെ ഉജ്ജ്വല പ്രകടനം തന്റെ കഥാപാത്രത്തെയും വലിയ രീതിയില്‍ സ്വാധീനിച്ചതായി സംയുക്ത പറയുന്നു. ജയസൂര്യ അവതരിപ്പിക്കുന്ന മുഴുക്കുടിയനായ മുരളിയുടെ ഭാര്യ സുനിതയെന്ന കഥാപാത്രത്തെയാണ് സംയുക്ത അവതരിപ്പിക്കുന്നത്. കോവിഡിനു ശേഷം ആദ്യമായി തിയറ്ററുകളില്‍ എത്തുന്ന ചിത്രമെന്ന നിലയില്‍ വെള്ളം റിലീസില്‍ ഉത്കണ്ഠയുണ്ടെന്നും എന്നാല്‍, ചിത്രം തിയറ്ററില്‍ തന്നെ റിലീസ് ചെയ്താല്‍ മതിയെന്ന് നേരത്തേ തീരുമാനിച്ചിരുന്നതാണെന്നും സംയുക്ത പറയുന്നു.

More in Malayalam

Trending

Recent

To Top