Malayalam
പൂര്‍ണിമ പങ്കുവെച്ച ആ ചിത്രങ്ങള്‍ക്ക് ഇന്ദ്രജിത്ത് കൊടുത്ത മറുപടി; പൂര്‍ണിമയ്ക്ക് ഒപ്പമുള്ള ആളെ തിരക്കി സോഷ്യല്‍ മീഡിയ
പൂര്‍ണിമ പങ്കുവെച്ച ആ ചിത്രങ്ങള്‍ക്ക് ഇന്ദ്രജിത്ത് കൊടുത്ത മറുപടി; പൂര്‍ണിമയ്ക്ക് ഒപ്പമുള്ള ആളെ തിരക്കി സോഷ്യല്‍ മീഡിയ
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇരുവരും. ഇരുവരും പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്കും വിശേഷങ്ങള്‍ക്കും വന്‍ പിന്തുണയുമാണ് ലഭിക്കുന്നത്. നല്ലൊരു നടിയും അവതാരകയും ഫാഷന്‍ ഡിസൈനറുമായ പൂര്‍ണിമ വ്യത്യസ്തമായ ലുക്കില്‍ ആണ് എപ്പോഴും പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോള്‍ ഇതാ പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയ ഷാന്‍ മുറ്റത്തിലിനൊപ്പമുള്ള ചിത്രമാണ് പൂര്‍ണിമ പങ്കുവച്ചിരിക്കുന്നത്.
‘ബെസ്റ്റിയുമൊത്ത് കുസൃതി കൂടുന്നതാണ് ഏറ്റവും നല്ല തെറാപ്പി’ എന്നാണ് ചിത്രത്തിന് ക്യാപ്ഷ്യനായി പൂര്‍ണിമ നല്‍കിയിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിനു താഴെ കമെന്റുമായി എത്തിയിരിക്കുന്നത്. പോസ്റ്റിന് താഴെ കമന്റുമായി ഭര്‍ത്താവ് ഇന്ദ്രജിത്തും വന്നിട്ടുണ്ട്. ‘ഒപ്പമുള്ള തമാശകള്‍ മിസ് ചെയ്യുന്നു. കണ്ടുമുട്ടാനായി കാത്തിരിക്കുന്നു’ എന്നാണ് ഇന്ദ്രജിത്ത് കമന്റ് ചെയ്തിരിക്കുന്നത്. മാത്രമല്ല ഷാനും താരത്തിന്റെ ചിത്രത്തിന് താഴെ കമെന്റുമായി എത്തിയിട്ടുണ്ട്, നിങ്ങളെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു, എത്രയും വേഗം നിങ്ങളെ കണ്ടുമുട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്നാണ് ഷാന്‍ പറഞ്ഞത്.
2005 ല്‍ ബെംഗളൂരുവിലെ ഡി ജോണ്‍സ് കോളജില്‍ നിന്നു ഫാഷന്‍ ടെക്‌നോളജിയില്‍ ബിരുദം നേടി ഡല്‍ഹിക്കു വണ്ടി കയറിയതാണ് ഷാന്‍. ഇപ്പോള്‍ മിക്ക സെലിബ്രിറ്റികളുടെയും വിവാഹ മേക്കപ്പ് ഷാന്‍ ആണ്, വളരെ പെട്ടെന്ന് തന്നെ ഷാന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ചുരുണ്ടമുടിയാണ് മലയാളി പെണ്‍കുട്ടികളുടെ ഐശ്വര്യമെന്നും, 75 ശതമാനം മലയാളികള്‍ക്കും ഈ ചുരുണ്ട മുടിയാണെന്നും, ഇത്ര ഭംഗിയുളള മുടിച്ചുരുളുകള്‍ സ്വാഭാവികമായുളളത് മലയാളികള്‍ക്കു മാത്രമാണ് എന്നും നേരത്തെ ഷാന്‍ വ്യക്തമാക്കിയിട്ടുണ്ട്, പൂര്‍ണിമയുടെയും ഷാനിന്റെയും ഈ ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ഇന്ദ്രജിത്തും പൂര്‍ണിമയും മാത്രമല്ല, ഇവരുടെ മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പ്രാര്‍ത്ഥന നല്ലൊരു പാട്ടുകാരി ആണ്, മഞ്ജുവാരിയറും ഇന്ദ്രജിത്തും അഭിനയിച്ച ചിത്രത്തില്‍ ലാലേട്ടാ എന്ന പ്രാര്‍ത്ഥന പാടിയ പാട്ട് വളരെ ഹിറ്റായിരുന്നു, ഇപ്പോള്‍ ബോളിവുഡിലേക്കും എത്തിയിരിക്കുകയാണ് താരപുത്രി.
ഈ അടുത്ത് പൂര്‍ണിമ പങ്കുവെച്ച ചിത്രങ്ങള്‍ വൈറലായിരുന്നു. മഞ്ജു വാര്യര്‍ക്കും സംയുക്ത വര്‍മ്മയ്ക്കും ഗീതു മോഹന്‍ദാസിനുമൊപ്പമുള്ള ചിത്രങ്ങളാണ് പൂര്‍ണിമ പങ്കുവെച്ചിരിക്കുന്നത്. ‘പെണ്ണുങ്ങളേ നിങ്ങളോര്‍ക്കുന്നുണ്ടോ ഇത്’ എന്ന് കുറിച്ചുകൊണ്ടാണ് പൂര്‍ണിമ ഈ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. തെന്നിന്ത്യന്‍ നടി ഭാവനയും ഇവരുടെ സൌഹൃദക്കൂട്ടായ്മയിലെ മറ്റൊരംഗമാണ്. ഭാവനയുമായുള്ള ചിത്രങ്ങളും ഇവരില്‍ പലരും മുന്‍പും പങ്കുവെച്ചിരുന്നു. ഇപ്പോള്‍ പങ്കുവെച്ച ചിത്രത്തിന് താഴെ കമന്റുകളിലൂടെ ഭാവനയെ തിരക്കുന്ന ആരാധകരുമുണ്ട്.
