Connect with us

ഇന്ദ്രജിത്തിനോടും നരേയ്‌നോടും വല്ലപ്പോഴും സംസാരിക്കും, വേറെ ആരുമായും കോണ്ടാക്ടില്ല; ‘റസിയ’ പറയുന്നു

Malayalam

ഇന്ദ്രജിത്തിനോടും നരേയ്‌നോടും വല്ലപ്പോഴും സംസാരിക്കും, വേറെ ആരുമായും കോണ്ടാക്ടില്ല; ‘റസിയ’ പറയുന്നു

ഇന്ദ്രജിത്തിനോടും നരേയ്‌നോടും വല്ലപ്പോഴും സംസാരിക്കും, വേറെ ആരുമായും കോണ്ടാക്ടില്ല; ‘റസിയ’ പറയുന്നു

ക്ലാസ്‌മേറ്റ്‌സ് എന്ന ഒറ്റ ചിത്രത്തിലൂടെ റസിയ എന്ന കഥാപാത്രമായി എത്തി മലായള പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് രാധിക. പതിനാല് വര്‍ഷത്തിനു ശേഷം വീണ്ടും അതേ കഥാപാത്രത്തിന്റെ ഗെറ്റപ്പില്‍ എത്തിയ രാധികയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കുറച്ച് മണിക്കൂറുകള്‍ എങ്കിലും കരിയറിലെ ഏറെ ശ്രദ്ധ നേടിയ കഥാപാത്രമായി ജീവിക്കാന്‍ പറ്റുക എന്നത് ഒരു ഭാഗ്യമാണ് എന്നാണ് രാധിക പറയുന്നത്.

ഇപ്പോഴും തന്നെ പലരും റസിയ എന്ന് തന്നെയാണ് വിളിക്കുന്നത്. രാധിക എന്ന പേര് മറന്നവരോ ഒരു പക്ഷെ അറിയാത്തവരോ ആണ് പലരും. എന്നാല്‍ പ്രേക്ഷകര്‍ റസിയയെ ഓര്‍ത്തിരിക്കുന്നത് തന്നെ ഒരു അംഗീകാരമാണെന്നും രാധിക പറയുന്നു. കോളേജ് കാലഘട്ടത്തിലെ സൗഹൃദവും പ്രണയവും പറഞ്ഞ ക്ലാസ്‌മേറ്റ്‌സിലെ സഹതാരങ്ങളില്‍ ഇന്ദ്രജിത്തിനോടും നരേയ്‌നോടും വല്ലപ്പോഴും സംസാരിക്കാറുണ്ടെന്നും ബാക്കിയാരുമായി അത്ര വലിയ കോണ്ടാക്ടില്ലെന്നും രാധിക പറയുന്നു.

വിയറ്റ്‌നാം കോളനി എന്ന സിനിമയില്‍ ബാലതാരമായാണ് രാധിക മലയാള ചലച്ചിത്ര രംഗത്തേക്ക് എത്തിയത്. സിദ്ദിഖ് ലാലിന്റെ അസോസിയേറ്റായിരുന്ന മുരളി രാധികയുടെ അയല്‍വാസിയായിരുന്നു. അദ്ദേഹമാണ് സിനിമ ചെയ്യുന്നോ എന്ന് ചോദിക്കുന്നത് അപ്പോള്‍ ഒന്നും നോക്കാതെ ആം റെഡി എന്ന് പറഞ്ഞതാണ് എന്നും രാധിക പറയുന്നു. ആ സമയത്ത് അഭിനയം എന്താണെന്നോ സിനിമ എന്താണെന്നോ ഒന്നും അറിയില്ലായിരുന്നു എന്നും രാധിക കൂട്ടിച്ചേര്‍ത്തു.

More in Malayalam

Trending

Recent

To Top