Connect with us

കടുത്ത ശത്രുതയുള്ളത് മഞ്ജു വാര്യരോട്!!! ഒന്നിച്ച് അഭിനയിക്കുന്നത് ആ സംഭവ ശേഷം; വൈറലായി ദിവ്യ ഉണ്ണിയുടെ വാക്കുകള്‍

Malayalam

കടുത്ത ശത്രുതയുള്ളത് മഞ്ജു വാര്യരോട്!!! ഒന്നിച്ച് അഭിനയിക്കുന്നത് ആ സംഭവ ശേഷം; വൈറലായി ദിവ്യ ഉണ്ണിയുടെ വാക്കുകള്‍

കടുത്ത ശത്രുതയുള്ളത് മഞ്ജു വാര്യരോട്!!! ഒന്നിച്ച് അഭിനയിക്കുന്നത് ആ സംഭവ ശേഷം; വൈറലായി ദിവ്യ ഉണ്ണിയുടെ വാക്കുകള്‍

മലയാളികളുടെ പ്രിയ നടിമാരില്‍ ഒരാളാണ് ദിവ്യ ഉണ്ണി. മികച്ച ഒരുപിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ നായികമാരുടെ കൂട്ടത്തിലേയ്ക്ക് എത്തിപ്പെടാന്‍ താരത്തിനായി. വിവാഹശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന ദിവ്യ നൃത്ത സ്‌കൂള്‍ നടത്തുകയാണ് ഇപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദിവ്യ പങ്കുവെയ്ക്കുന്ന വിശേഷങ്ങള്‍ എല്ലാം തന്നെ വൈറലാകാറുണ്ട്. അടുത്തിടെയായിരുന്നു മൂന്നാമത്തെ മകളുടെ ജന്മദിനം ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് മുമ്പ് റിമി ടോമിയ്‌ക്കൊപ്പം നടത്തിയ ഒരു അഭിമുഖത്തില ചില ഭാഗങ്ങള്‍ വീണ്ടും വൈറലായിരിക്കുകയാണ് ഇപ്പോള്‍. സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ദിവ്യയുടെ മറുപടി. റിമി ടോമിയും ആയി ആയിരുന്നു അഭിമുഖം.

പ്രണയവര്‍ണ്ണങ്ങള്‍ എന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിച്ചതിനെ കുറിച്ചും നിങ്ങളുടെ സൗഹൃദവും ശത്രുതയും എങ്ങനെയാണെന്നാണ് അഭിമുഖത്തിനിടെ ദിവ്യ ഉണ്ണിയോട് റിമി ചോദിച്ചത്.’ ആ സിനിമ ഇറങ്ങിയ കാലത്ത് മാധ്യമങ്ങളിലെല്ലാം ഇന്റര്‍വ്യൂ എടുക്കുന്ന സമയത്ത് മഞ്ജു വാര്യരുമായി എങ്ങനെയാണെന്ന ചോദ്യം സ്ഥരിമായി വരാറുണ്ടായിരുന്നു. കടുത്ത ശത്രുക്കളാണെന്ന് വാര്‍ത്തകളും ഉണ്ടായിരുന്നു. പലയിടത്തും ഞാന്‍ തന്നെ മഞ്ജു ചേച്ചിയെ കുറിച്ച് പറയും. അവര്‍ക്ക് എന്ത് തോന്നുമെന്ന് അറിയാത്തത് കൊണ്ട് ആദ്യമേ അത് പറയാന്‍ പറ്റിയില്ലല്ലോ എന്ന് ദിവ്യ ഉണ്ണി പറയുന്നു.

‘സിനിമയില്‍ നായികയാവുന്നതിന് മുന്‍പ് വിനയന്‍ അങ്കിളിന്റെ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. ഏറ്റവും അവസാനം സീരിയല്‍ ചെയ്തതും അദ്ദേഹത്തിനൊപ്പമാണ്. സല്ലാപമൊക്കെ തിയേറ്ററില്‍ പോയി കണ്ട് മഞ്ജു ചേച്ചിയൊക്കെ തകര്‍ത്തഭിനയിച്ചതിന്റെ സന്തോഷത്തില്‍ ഇരിക്കുകയാണ്. അന്ന് ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയാണ്. അപ്പോഴാണ് വിനയന്‍ അങ്കിള്‍ വിളിക്കുന്നത്. നിന്റെ ഇന്‍ട്രോ ആണിത്. എല്ലാ ഡ്രസ്സും ചേരുമെന്ന് ബാക്കിയുള്ളവര്‍ക്ക് കാണുമ്പോള്‍ തോന്നണം. ദിവ്യയുടെ ജീന്‍സിട്ട ഷോട്ട് വെക്കൂ, ഭരതനാട്യം, മോഹിനിയാട്ടം എല്ലാം ചെയ്യൂ എന്ന് വിനയന്‍ സാര്‍ പറയമായിരുന്നു. ഒരാളെ പരിചയപ്പെടുത്തുമ്പോള്‍ എല്ലാം ചേരുമെന്ന് തെളിയിക്കാന്‍ അദ്ദേഹം ശ്രമിക്കുമായിരുന്നു. ആ ക്രെഡിറ്റെല്ലാം അങ്കിളിന് തന്നെയാണ് കൊുക്കേണ്ടത് എന്നും ദിവ്യ ഉണ്ണി പറയുന്നു.’

എന്റെ മൂന്നാമത്തെ സിനിമ കഴിഞ്ഞ ഉടനെ ഗള്‍ഫിലേക്ക് ഒരു പ്രോഗ്രാം വന്നു. അതിന് മുന്‍പ് താര സംഗമം എന്നൊരു പരിപാടിയ്ക്കിടെ ഞങ്ങള്‍ പരിചയപ്പെട്ടു. അപ്പോള്‍ തന്നെ വളരെ ഫ്രണ്ട്‌ലിയായിരുന്നു. പിന്നെ ഒരു മാസത്തോളം നീണ്ട ഗള്‍ഫ് ടൂറൊക്കെ കഴിഞ്ഞപ്പോഴെക്കും ഞങ്ങള്‍ രണ്ടാളും നല്ല സുഹൃത്തുക്കളായി. അതിന് ശേഷം രണ്ട് വര്‍ഷം കഴിഞ്ഞാണ് പ്രണയവര്‍ണങ്ങളില്‍ ഒന്നിച്ച് അഭിനയിക്കുന്നത്. കോളേജ് അടച്ചിട്ടിരിക്കുന്ന സമയത്തൊന്നും അല്ലായിരുന്നു ഷൂട്ടിങ് നടന്നത്. അന്ന് അവിടെ കോളേജില്‍ ക്ലാസുകള്‍ നടക്കുന്നുണ്ടായിരുന്നു. അത്രേയും മോഡേണ്‍ ആയിട്ടുള്ള ഡ്രസൊന്നും ഞാന്‍ അതുവരെ ഇട്ടിട്ടില്ലായിരുന്നു. ആ സിനിമയിലായിരുന്നു ആദ്യമായി അങ്ങനെ വസ്ത്രം ധരിച്ചത് എന്നും ദിവ്യ ഉണ്ണി പറയുന്നു.

അഭിനയത്തില്‍ നിന്നും മാറിനില്‍ക്കുന്ന ദിവ്യ നൃത്തത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഡാന്‍സ് സ്‌കൂളും നൃത്തവുമായി മുന്നോട്ട പോകുകയാണ് താരം. തന്റെ 37ാമത്തെ വയസ്സിലായിരുന്നു മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. ഇതേക്കുറിച്ചോര്‍ത്ത് എല്ലാവര്‍ക്കും ആശങ്കയുണ്ടായിരുന്നു. സാധാരണ പോലെയായാണ് എല്ലാം നടന്നത്. ഗര്‍ഭിണിയാണെന്ന് കരുതി ഒരു കാര്യവും തനിക്ക് മാറ്റിവെക്കേണ്ടി വന്നിട്ടില്ല. രണ്ടുമാസം മുതല്‍ 8 മാസം വരെ ഡാന്‍സ് ചെയ്തിരുന്നുവെന്നും താരം പഞ്ഞിരുന്നു. കൊട്ടും താളവുമൊക്കെ അവളും ശ്രദ്ധിച്ച് തുടങ്ങിയിരുന്നുവെന്നും താരം പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top