Connect with us

‘ജന്മദിനാശംസകള്‍ അണ്ണാ!’ പ്രിയ സുഹൃത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍

Malayalam

‘ജന്മദിനാശംസകള്‍ അണ്ണാ!’ പ്രിയ സുഹൃത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍

‘ജന്മദിനാശംസകള്‍ അണ്ണാ!’ പ്രിയ സുഹൃത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍

തമിഴ് താരം വിക്രം പ്രഭുവിന് ജന്മദിനാശംസകളുമായി ദുല്‍ഖര്‍ സല്‍മാന്‍. സൗഹൃദത്തിന്റെ രസകരമായ ഓര്‍മകളും വിശേഷങ്ങളും പങ്കുവെച്ചു കൊണ്ടായിരുന്നു ദുല്‍ഖര്‍ പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. ഇതുവരെ ഒരു സിനിമപോലും ഒന്നിച്ചഭിനയിച്ചിട്ടില്ല എങ്കിലും ദുല്‍ഖറും വിക്രം പ്രഭുവും തമ്മിലുള്ള ബന്ധം അത്രയ്ക്ക് ആഴമുള്ളതാണ്.

‘അണ്ണാ, ബ്രദര്‍, ഗുരു !! ജന്മദിനാശംസകള്‍ അണ്ണാ! നിങ്ങള്‍ മുകളില്‍ നിന്ന് താഴേക്കാണ് പ്രായമാകുന്നതെന്ന് എനിക്കറിയാം, ഇന്ന് 22, 23 ആയിരിക്കാം. ഞാന്‍ ഇപ്പോഴും നിങ്ങളെ നോക്കുകയാണ്! നിങ്ങളുടെ ഈ വലിയ ദിവസത്തില്‍ അവിടെ ഒപ്പമുണ്ടാവുന്നത് മിസ് ചെയ്യുന്നു. എന്തുതന്നെ യായാലും നിങ്ങള്‍ ഉജ്ജുവും ഫാമും എല്ലായ്‌പ്പോഴും ഞങ്ങളുടെ ഹൃദയത്തിലും പ്രാര്‍ത്ഥനയിലും ഉണ്ട്! സ്‌നേഹവും സന്തോഷവും എപ്പോഴും ഉണ്ടാകട്ടെ. വീണ്ടും ഒരുമിച്ച് കാണുന്നത് വരെ കാത്തിരിക്കാന്‍ ക്ഷമയില്ല! ജന്മദിനാശംസകള്‍ വീണ്ടും മച്ചി!,’ എന്നാണ് ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

മുംബൈയിലെ ബാരി ജോണ്‍ ആക്ടിങ് സ്‌കൂളില്‍ വച്ചാണ് ദുല്‍ഖറിന്റെയും വിക്രം പ്രഭുവിന്റെയും സൗഹൃദം തുടങ്ങുന്നത്. താന്‍ മമ്മൂട്ടിയുടെ മകനാണെന്ന കാര്യം ദുല്‍ഖര്‍ ആദ്യഘട്ടത്തില്‍ വിക്രം പ്രഭുവിനോട് പറഞ്ഞിരുന്നില്ല. എന്നാല്‍ വിക്രം പ്രഭു എന്ന പേരും ചെന്നൈയില്‍ നിന്നാണ് വരുന്നതെന്നും അറിഞ്ഞപ്പോള്‍ തന്നെ പ്രഭു അങ്കിളിന്റെ മകനാണോ തന്റെ ബാച്ചില്‍ ഉള്ളതെന്ന് മമ്മൂട്ടിയെ വിളിച്ച് അന്വേഷിച്ചെന്നും അക്കാര്യം സ്ഥിരീകരിച്ചെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു.

കുറേ കാലത്തേക്ക് ഇക്കാര്യം വിക്രം പ്രഭുവിനോട് ദുല്‍ഖര്‍ പറഞ്ഞിരുന്നില്ല. ഒരിക്കല്‍ പ്രഭു കേരളത്തിലെത്തിയപ്പോള്‍ കൊച്ചിയില്‍ മമ്മൂട്ടിയുടെ വസതിയില്‍ സന്ദര്‍ശിച്ച സമയത്താണ് താനാരാണെന്ന് ദുല്‍ഖര്‍ വിക്രം പ്രഭുവിനോട് പറഞ്ഞത്. വിക്രം പ്രഭു ചിത്രമായ ‘നെരുപ്പു ഡാ’ യുടെ ചടങ്ങുകളില്‍ ദുല്‍ഖറും എത്തിയിരുന്നു. ദുല്‍ഖറിന്റെ കോമ്രേഡ് ഇന്‍ അമേരിക്കയുടെ പ്രചരണത്തില്‍ വിക്രം പ്രഭുവും ഭാഗമായിരുന്നു.

More in Malayalam

Trending

Recent

To Top