Connect with us

ഭര്‍ത്താവിനൊപ്പം കഴിഞ്ഞത് വെറും 15 ദിവസം; തട്ടിക്കൊണ്ടു പോയി, പിന്നീട് കണ്ടിട്ടില്ല

Malayalam

ഭര്‍ത്താവിനൊപ്പം കഴിഞ്ഞത് വെറും 15 ദിവസം; തട്ടിക്കൊണ്ടു പോയി, പിന്നീട് കണ്ടിട്ടില്ല

ഭര്‍ത്താവിനൊപ്പം കഴിഞ്ഞത് വെറും 15 ദിവസം; തട്ടിക്കൊണ്ടു പോയി, പിന്നീട് കണ്ടിട്ടില്ല

മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കനക. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയനായികമാരുടെ ഇടയില്‍ സ്ഥാനം പിടിക്കാന്‍ കനകയ്ക്കായി. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ തീയറ്ററില്‍ പ്രദര്‍ശനം നടത്തിയ സിനിമ ആയിരുന്നു ഗോഡ് ഫാദര്‍. ഇതില്‍ നായികയായി എത്തിയ കനക മികച്ച പ്രകടനം ആയിരുന്നു കാഴ്ചവെച്ചത്. മലയാളത്തില്‍ മോഹന്‍ലാലിന്റെ നായികയായും കനക ഏറെ ശ്രദ്ധ പിടിച്ചുപറ്റി. വിയറ്റനാം കോളനി എന്നി ചിത്രത്തില്‍ കൂടി അഭിനയിച്ച താരം തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ഹിറ്റ് നായികയായി മാറുക ആയിരുന്നു. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനും മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഒപ്പം നായികയായി എത്തിയ കനക തിളങ്ങി നിന്ന സമയം ആയിരുന്നു കനകയുടെ അപ്രതീക്ഷിത പിന്‍വാങ്ങല്‍. സിനിമയില്‍ കനകയുടെ പിന്മാറ്റത്തിന് കാരണം നടിയുടെ അമ്മയും തമിഴ് തെലുങ്ക് നടിയുമായ ദേവിക ആണെന്ന് നിരൂപകന്‍ വെളിപ്പെടുത്തല്‍ നടത്തിയതും വാര്‍ത്തയായിരുന്നു.

കുസൃതിക്കാറ്റ് ഗോളാന്തര വാര്‍ത്ത, നരസിംഹം, പിന്‍ഗാമി, മന്ത്രികൊച്ചമ്മ തുടങ്ങി നിരവധി മലയാളം ചിത്രങ്ങളില്‍ അഭിനയിച്ച കനക 2000 ത്തില്‍ പുറത്തിറങ്ങിയ നരസിംഹം എന്ന ചിത്രത്തിലും ഈ മഴ തേന്‍ മഴ എന്ന ചിത്രത്തിലും ആണ് അവസാനമായി അഭിനയിച്ചത്.പിന്നീട് അഭിനയ രംഗത്ത് നിന്ന് അപ്രത്യക്ഷമായ താരത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതിരുന്നു. ഒരുപാട് നാളുകള്‍ക്ക് ഇപ്പുറം കനക മരണപ്പെട്ടു എന്നുള്ള വാര്‍ത്തകള്‍ പുറത്ത് വന്നതോടെയായിരുന്നു കനക വീണ്ടും എല്ലാവരുടെയും ചര്‍ച്ചാ വിഷയമാകുന്നത്. എന്നാല്‍ വലിയ തോതില്‍ ഈ വാര്‍ത്ത പരന്നതോടെ താന്‍ ജീവനോടെ തന്നെ ഉണ്ടെന്ന് പറഞ്ഞ് കനക തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ സിനിമയില്‍ നിന്നും വിട്ടനില്‍കുന്നത് എന്തിനാണ് എന്നാ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ കനക മാധ്യമ ശ്രദ്ധ കൊടുക്കാതെ മാറി നിന്നു. കനകയുടെ അഭിനയ ജീവിതം നില്‍ക്കാന്‍ കാരണം കനകയുടെ അമ്മ ദേവികയുടെ അഹങ്കാരമാണെന്ന് ഒരു പ്രമുഖ സിനിമ നിരൂപകര്‍ ചൂണ്ടി കാണിച്ചിരുന്നു. പിന്നീട് അത് ശരിവെക്കുന്ന തരത്തിലായിരുന്നു കനകയുടെ പ്രതികരണവും.

ഇപ്പോഴിതാ താന്‍ പ്രണയിച്ചു വിവാഹം ചെയ്ത ഭര്‍ത്താവ് തന്നോട് ഒപ്പം കഴിഞ്ഞത് വെറും 15 ദിവസം മാത്രം ആയിരുന്നു. അദ്ദേഹത്തെ ആരോ തട്ടികൊണ്ടു പോയി എന്നും അതിന് പിന്നിലുള്ള ആള്‍ ആരാണെന്നറിഞ്ഞപ്പോള്‍ താന്‍ ഞെട്ടിപ്പോയി എന്നും താരം പറയുന്നു. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു കനകയുടെ വെളിപ്പെടുത്തല്‍. ‘കാലിഫോര്‍ണിയയിലെ മെക്കാനിക്കല്‍ എന്‍ജിനീയറായ മുത്തുകുമാറുമായുള്ള സൗഹൃദം പ്രണയത്തിലേയ്ക്കും പിന്നീട് വിവാഹത്തിലേയ്ക്കും മാറുകയായിരുന്നു. 2007 ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍ പതിനഞ്ച് ദിവസം മാത്രമേ ഒരുമിച്ച് ജീവിച്ചുള്ളൂ എന്നും പിന്നീട് താന്‍ ഭര്‍ത്താവിനെ കണ്ടിട്ടില്ലെന്നും പറയുകയാണ് കനക. ആദ്യം സിനിമാ മേഖലയിലുള്ള ആരെങ്കിലുമാകാം തട്ടികൊണ്ട് പോയതെന്നാണ് കരുതിയത്. എന്നാല്‍ തട്ടിക്കൊണ്ട് പോയതിന് പിന്നില്‍ തന്റെ അച്ഛന്‍ ദേവദസായിരുന്നു’ എന്നും കനക പറയുന്നു.

തമിഴ് തെലുങ്ക് സിനിമകളില്‍ സജീവമായ ദേവികയുടെ മകളാണ് കനക. നായികയായി സിനിമയില്‍ അഭിനയിച്ചിരുന്ന താരം മകളെയും സിനിമ രംഗത്തേക്ക് കൊണ്ടുവരുകയിരുന്നു. സിനിമ നിര്‍മ്മാണ രംഗത്ത് സജീവമായ ദേവിക ഗംഗൈ അമരന്റെ ചിത്രത്തില്‍ നായികയായി കനകയെ അഭിനയിപ്പിക്കണം എന്ന ആവശ്യവുമായി സമീപിക്കുകയുണ്ടായി. പുതിയ സിനിമക്ക് വേണ്ടി നായികയെ തിരയുന്ന ഗംഗൈ അമരന്‍ തന്റെ പടത്തിലെ നായികയായി കനകയെ അഭിനയിപ്പിക്കുകയായിരുന്നു. കരകാട്ടക്കാരന്‍ എന്ന തന്റെ ആദ്യ ചിത്രത്തില്‍ കനക അഭിനയിക്കുമ്പോള്‍ കര്‍ശന നിര്‍ദേശങ്ങളാണ് അമ്മ ദേവി ഗംഗൈ അമരനു മുന്നില്‍ വെച്ചിരുന്നത്. വളരെ കഷ്ടപ്പാടുകള്‍ സഹിച്ച് ഗംഗൈ അമരന്‍ പൂര്‍ത്തിയാക്കിയ പടം വന്‍ വിജയം നേടി. ഇതേ തുടര്‍ന്ന് പല ഭാഷകളില്‍ നിന്നും കനകയ്ക്ക് അവസരങ്ങള്‍ വന്നു. എന്നാല്‍ കനകയുടെ എല്ലാ സിനിമകളിലും അമ്മ ദേവികയുടെ അനാവശ്യ കൈകടത്തലുകള്‍ സിനിമയുടെ കഥയില്‍ തന്നെ മാറ്റമുണ്ടാക്കേണ്ട ഗതി വന്നു. നിര്‍മ്മാതാക്കള്‍ക്ക് സ്ഥിരം തലവേദന സൃഷ്ടിക്കുന്നത് പതിവായപ്പോള്‍ കനക സിനിമയില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കപ്പെടുകയായിരുന്നു. 

More in Malayalam

Trending