Connect with us

സോഷ്യല്‍ മീഡിയയില്‍ വൈറലായി അഹാനയുടെ ഹൂല ഹൂപ്പിങ് ഡാന്‍സ്; പകര്‍ത്തിയത് അമ്മ സിന്ധു കൃഷ്ണകുമാര്‍

Malayalam

സോഷ്യല്‍ മീഡിയയില്‍ വൈറലായി അഹാനയുടെ ഹൂല ഹൂപ്പിങ് ഡാന്‍സ്; പകര്‍ത്തിയത് അമ്മ സിന്ധു കൃഷ്ണകുമാര്‍

സോഷ്യല്‍ മീഡിയയില്‍ വൈറലായി അഹാനയുടെ ഹൂല ഹൂപ്പിങ് ഡാന്‍സ്; പകര്‍ത്തിയത് അമ്മ സിന്ധു കൃഷ്ണകുമാര്‍

മലയാളി പ്രേക്ഷകരുടെ പ്രിയ നടിയാണ് അഹാന കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കാറുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലാകാറുണ്ട്. അഹാന മാത്രമല്ല, കുടുംബത്തിലെ എല്ലാവരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോഴിതാ ഒരു ഹൂല ഹൂപ്പിങ് ഡാന്‍സ് വീഡിയോയുമായി എത്തിയിരിക്കുകയാണ് അഹാന. അഹാനയുടെ അമ്മ സിന്ധു കൃഷ്ണയാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. എത്ര റീടേക്ക് എടുക്കേണ്ടി വന്നാലും അതിനു മടിയിലാതെ കൂടെനില്‍ക്കുന്ന ഏക ആള്‍ എന്നാണ് അഹാന അമ്മയെ വിശേഷിപ്പിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറലായി മാറിയത്.

ഇതിനു മുമ്പും നിരവധി ഡാന്‍സ് വീഡിയോകളും ഫോട്ടോകളുമായി താരം എത്താറുണ്ട്. കോവിഡ് പോസിറ്റീവ് ആയിരുന്ന അഹാന കുറച്ചു നാളുകള്‍ക്ക് മുമ്പാണ് നെഗറ്റീവ് ആയി സ്വന്തം വീട്ടിലേയ്ക്ക് തിരിച്ചെത്തിയത്. തുടര്‍ന്ന് അനുജത്തിമാരായ ദിയ, ഇഷാനി, ഹന്‍സിക എന്നിവര്‍ക്കൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിരുന്നു. കൂടുതല്‍ ശക്തമായി, മികച്ചതായി തങ്ങളുടെ കൂട്ടുകെട്ട് മാറിയിരിക്കുന്നു എന്നാണ് ക്യാപ്ഷന്‍ നല്‍കിയുന്നത്. ചിത്രത്തിന് കമന്റുമായി താരങ്ങളും ആരാധകരും കൂട്ടുകാരും എത്തിയിരുന്നു. കൂട്ടത്തില്‍ നടിയും താരപുത്രിയുമായ കല്യാണി പ്രിയദര്‍ശനും എത്തി.

അച്ഛന്റെയും അമ്മയുടെയും രണ്ടു മക്കളില്‍ ഒരാളാണ് കല്യാണി. ഒപ്പമുള്ളയാള്‍ സഹോദരനാണ്. അഹാനയുടെ വീട്ടിലാകട്ടെ നാല് പെണ്‍കുട്ടികള്‍. മൂന്നു സഹോദരിമാരുമായുള്ള ചിത്രം കാണുമ്പോള്‍ തനിക്കും സഹോദരിമാര്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന ആഗ്രഹം പ്രകടിപ്പിക്കുകയാണ് കല്യാണി. കല്യാണിയുടെ കമന്റ് ചുവടെ:

More in Malayalam

Trending