‘മോശം പ്രകടനം, നിരാശപ്പെടുത്തി’; ആരാധകന്റെ കമന്റിന് മറുപടിയുമായി മാധവന്‍
By
മലയാളത്തില്‍ ഏറെ വിജയം കൊയ്ത ചിത്രങ്ങളില്‍ ഒന്നായിരുന്നു ചാര്‍ളി. ദുല്‍ഖര്‍ സല്‍മാന്‍-പാര്‍വതി ചിത്രം യുവാക്കള്‍ക്കിടയില്‍ തരംഗം തന്നെ സൃഷ്ടിച്ചിരുന്നു. ചാര്‍ളി തമിഴിലേയ്ക്ക് റിമേക്ക് ചെയ്തപ്പോള്‍ ചാര്‍ളിയായി എത്തിയത് നടന്‍ മാധവനായിരുന്നു. മാരാ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മാധവന് വേണ്ടത്ര പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിച്ചിട്ടില്ലാ എന്നാണ് പൊതുവേയുള്ള അഭിപ്രായം.
ചിത്രം ശരാശരിയിലും താഴെയാണെന്നും മാധവനില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു എന്നുമാണ് പ്രേക്ഷകര്‍ പറയുന്നത്. ചിത്രം കണ്ട് ഏറെ നിരാശരായെന്നാണ് മാധവന്റെ ആരാധകര്‍ പോലും പറയുന്നത്. മോശം റിവ്യൂ ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ മാധവനോട് മാരയെക്കുറിച്ച് ഒരാള്‍ പറഞ്ഞ കമന്റും മാധവന്‍ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമാകുന്നത്.
മാരയിലെ തന്റെ പ്രകടനം മോശമാണെന്ന് തുറന്നു പറഞ്ഞ പ്രേക്ഷകനോട് പ്രകോപിതനാകാതെ പക്വതയോടെയും വിനയത്തോടെയുമാണ് മാധവന്‍ മറുപടി പറഞ്ഞത്. സിനിമ ഇഷ്ടമാകാത്തവര്‍ക്കും ഇഷ്ടപ്പെടും. നിരാശപ്പെടുത്തിയല്‍ ക്ഷമിക്കണം സഹോദരാ, അടുത്ത തവണ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കാം. എന്നായിരുന്നു താരം മറുപടി നല്‍കിയത്. ഇതിനോടകം തന്നെ കമന്റിന്റെയും മറുപടിയുടെയും സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.