Malayalam
‘ഓഹോ!.. അപ്പോള്‍ മോഷണവും ഉണ്ടല്ലേ’, സൊനാക്ഷിയോട് സോഷ്യല്‍ മീഡിയ
‘ഓഹോ!.. അപ്പോള്‍ മോഷണവും ഉണ്ടല്ലേ’, സൊനാക്ഷിയോട് സോഷ്യല്‍ മീഡിയ
ബോളിവുഡ് പ്രേക്ഷകരുടെയും അതുപോലെ തന്നെ മലയാളി പ്രേക്ഷകരുടെയും പ്രിയങ്കരിയായി മാറിയ താരമാണ് സൊനാക്ഷി സിന്‍ഹ. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ സൊനാക്ഷി പങ്കിടുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ സൊനാക്ഷി പങ്കിട്ട വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ഭക്ഷണപ്രിയയായ സൊനാക്ഷി രാത്രിയില്‍ അടുക്കളയില്‍ ഒളിഞ്ഞിരുന്ന് സ്നാക്ക്സ് കഴിക്കുന്ന വീഡിയോയാണ് പങ്കുവെച്ചത്. ഓരോ സ്നാക്കുകളായി പുറത്തെടുത്ത് അടുക്കളയില്‍ നിന്ന് എല്ലാം എടുത്ത് പുറത്തേയ്ക്ക് കടക്കുന്ന സൊനാക്ഷിയെ ആണ് വീഡിയോയില്‍ കാണുക. ഷെയര്‍ ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി പേരാണ് രസകരമായ ഈ വീഡിയോ നിരവധിപേരാണ് കണ്ടിരിക്കുന്നത്.
പുതുവര്‍ഷം ആഘോഷിക്കാന്‍ കേരളത്തിലെത്തിയ സൊനാക്ഷിയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആലപ്പുഴയിലെ ഹൗസ് ബോട്ട് യാത്രയുടെയും മറ്റും ചിത്രങ്ങള്‍ സൊനാക്ഷി പങ്കുവച്ചിരുന്നു. നിരവധി മലയാളികള്‍ കേരളത്തില്‍ കാണേണ്ട സ്ഥലങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളുമെല്ലാം സൊനാക്ഷിയ്ക്ക് കമന്റിലൂടെ നിര്‍ദ്ദേശിച്ചിരുന്നു.
ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടുള്ള പോസ്റ്റില്‍ സൊനാക്ഷി ആദ്യം എവിടെയാണ് താനുള്ളതെന്ന കാര്യം വ്യക്തമാക്കിയിരുന്നില്ല. ന്യൂ ഇയര്‍ ആഘോഷിക്കാന്‍ മാലി ദ്വീപിലെത്തിയ എല്ലാ ബോളിവുഡ് താരങ്ങളെയും പോലെ സൊനാക്ഷിയും മാലിദ്വീപിലാണെന്നാണ് ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ പിന്നീട് ദൈവത്തിന്റെ സ്വന്തം നാട് കേരളം എന്ന അടിക്കുറിപ്പോടെ സൊനാക്ഷി ചിത്രങ്ങള്‍ പങ്കുവച്ചതോടെയാണ് താരം കേരളത്തിലാണ് എന്നുള്ള കാര്യം എല്ലാവര്ക്കും മനസ്സിലായത്.
