Connect with us

ഹോളിവുഡ് ശൈലിയില്‍ ത്രില്ലടിപ്പിക്കാന്‍ മലയാളത്തില്‍ നിന്നും ഒരു മര്‍ഡര്‍ മിസ്റ്ററി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍…, ’21 ഗ്രാംസ്’; കാത്തിരിക്കുന്നത് പുത്തന്‍ ദൃശ്യാവിഷ്‌കാരം

Malayalam

ഹോളിവുഡ് ശൈലിയില്‍ ത്രില്ലടിപ്പിക്കാന്‍ മലയാളത്തില്‍ നിന്നും ഒരു മര്‍ഡര്‍ മിസ്റ്ററി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍…, ’21 ഗ്രാംസ്’; കാത്തിരിക്കുന്നത് പുത്തന്‍ ദൃശ്യാവിഷ്‌കാരം

ഹോളിവുഡ് ശൈലിയില്‍ ത്രില്ലടിപ്പിക്കാന്‍ മലയാളത്തില്‍ നിന്നും ഒരു മര്‍ഡര്‍ മിസ്റ്ററി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍…, ’21 ഗ്രാംസ്’; കാത്തിരിക്കുന്നത് പുത്തന്‍ ദൃശ്യാവിഷ്‌കാരം

മലയാളികളെ സംബന്ധിച്ചോളം സിനിമ എന്നത് വിഭവസമൃദമായ ഒരു സദ്യ പോലെയാണ്. എല്ലാ മേഖലയും ഒന്നിനൊന്ന് മെച്ചമായിരിക്കണം. കാലം മാറിയതനുസരിച്ച് സിനിമയിലും കാര്യമായ മാറ്റങ്ങളാണ് വന്നത്. ആ മാറ്റം മലയാളികള്‍ ഉള്‍ക്കൊള്ളുകയും ചെയ്തിട്ടുണ്ട്. പുതുമയാര്‍ന്നതും വ്യത്യസ്തമാര്‍ന്നതുമായ കഥാതന്തുക്കളും ദൃശ്യാവിഷ്‌ക്കരണവും ഉണ്ടെങ്കില്‍ മാത്രമേ ഇന്ന് സിനിമ വിജയിക്കുകയുള്ളൂ. എന്നാല്‍ ഇപ്പോഴിതാ 21 ഗ്രാംസ് എന്ന ചിത്രത്തിലൂടെ പുത്തന്‍ കാഴ്ച വസന്തം ഒരുക്കുകയാണ് നവാഗതനായ ബിബിന്‍ കൃഷ്ണയും സംഘവും.

ഹോളിവുഡ് ശൈലിയിലുള്ള ചിത്രങ്ങള്‍ക്കാണ് പ്രേക്ഷകര്‍ ഇന്ന് കാത്തിരിക്കുന്നത്. വിഎഫ്എക്‌സിന്റെയും ഗ്രാഫിക്‌സിന്റെയും അതിപ്രസരമില്ലാതെ കഥയ്ക്കും സന്ദര്‍ഭത്തിനും യോജിച്ചതു പോലെയുള്ളയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്. ഇത് പോലെ മാര്‍ച്ച് 18ന് പുറത്തിറങ്ങുന്ന ഈ ചിത്രവും സസ്പെന്‍സും നിറഞ്ഞ, ഹോളിവുഡ് ശൈലിയില്‍ പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രമായിരിക്കുമെന്നാണ് അണിയറപ്രവര്‍ത്തകരില്‍ നിന്നും ലഭ്യമായ വിവരം.

ഇതിനോടകം തന്നെ ചിത്രത്തിന്റെ ട്രെയിലറും ഗാനവുമെല്ലാം തന്നെ വൈറലായി മാറിയിട്ടുണ്ട്. ദി ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗതനായ ബിബിന്‍ കൃഷ്ണയാണ് സംവിധാനം. അതുമാത്രമല്ല, ബിബിന്‍ കൃഷ്ണ തന്നെയാണ് ’21 ഗ്രാംസ്’ന്റെ എഴുത്തും. മര്‍ഡര്‍ മിസ്റ്ററി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തില്‍ അനൂപ് മേനോനെ കൂടാതെ ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

ലിയോണ ലിഷോയ്, അനു മോഹന്‍, രണ്‍ജി പണിക്കര്‍, രഞ്ജിത്, ലെന, നന്ദു, ജീവ ജോസഫ്, മാനസ രാധാകൃഷ്ണന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, മറീന മൈക്കിള്‍, ബിനീഷ് ബാസ്റ്റിന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ഹിറ്റ് ചിത്രങ്ങളായ അഞ്ചാം പാതിര, ഫോറന്‍സിക്, ഓപ്പറേഷന്‍ ജാവ എന്നീ സിനിമകള്‍ക്കു ശേഷം മലയാളത്തില്‍ നിന്നെത്തുന്ന ത്രില്ലര്‍ ആണ് 21 ഗ്രാംസ്.

നിര്‍മ്മാണം റിനീഷ് കെ എന്‍, ഛായാഗ്രഹണം ജിത്തു ദാമോദര്‍, ഛായാഗ്രഹണം അപ്പു എന്‍ ഭട്ടതിരി, സംഗീതം ദീപക് ദേവ്, വരികള്‍ വിനായക് ശശികുമാര്‍, സൗണ്ട് മിക്‌സിംഗ് പി സി വിഷ്ണു, സൗണ്ട് ഡിസൈന്‍ ജുബിന്‍, പ്രോജക്ട് ഡിസൈനര്‍ നോബിള്‍ ജേക്കബ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ഷിനോജ് ഓടണ്ടിയില്‍, ഗോപാല്‍ജി വാദയര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പാര്‍ത്ഥന്‍, മേക്കപ്പ് പ്രദീപ് രംഗന്‍, വസ്ത്രാലങ്കാരം സുജിത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ശിഹാബ് വെണ്ണല, പിആര്‍ഒ വാഴൂര്‍ ജോസ്, സ്റ്റില്‍സ് രാംദാസ് മാത്തൂര്‍, ഡിസൈന്‍ യെല്ലോടൂത്സ്, അസ്സോസിയേറ്റ് ഡയറക്ടേഴ്‌സ് നിതീഷ് ഇരിട്ടി, നരേഷ് നരേന്ദ്രന്‍, അസിസ്റ്റന്റ് ഡയറക്ടര്‍സ് സുധീഷ് ഭരതന്‍, യദുകൃഷ്ണ ദയകുമാര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എം ആര്‍ പ്രൊഫഷണല്‍.

More in Malayalam

Trending