Connect with us

സമഗ്ര മേഖലകളിലും പുതിയ മാറ്റങ്ങള്‍ ഉണ്ടാവട്ടെയെന്നും കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെ, പിണറായി വിജയന്‍ സര്‍ക്കാരിന് ആശ്‌സകളുമായി മോഹന്‍ലാല്‍

Malayalam

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രി പിണറായി വിജയനും പുതിയ സര്‍ക്കാരിനും ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍.

സമഗ്ര മേഖലകളിലും പുതിയ മാറ്റങ്ങള്‍ ഉണ്ടാവട്ടെയെന്നും കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെയെന്നും മോഹന്‍ലാല്‍ പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.

‘പുതിയ ഒരു തുടക്കത്തിലേക്ക് കാല്‍വെക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സര്‍ക്കാരിന് എല്ലാവിധ ആശംസകളും.

സമഗ്രമേഖലകളിലും നല്ല പുതിയ മാറ്റങ്ങള്‍ വരട്ടെ. കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെ. സ്‌നേഹാദരങ്ങളോടെ മോഹന്‍ലാല്‍’, എന്ന് അദ്ദേഹം കുറിച്ചു.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പ്രത്യേക വേദിയില്‍ മുഖ്യമന്ത്രിയടക്കം 21 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഉച്ചയ്ക്ക് 2.45-ഓടെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിച്ചത്.

പ്രമുഖ കലാകാരന്‍മാര്‍ ഒരുക്കിയ കലാവിരുന്നും ആശംസകളും കോര്‍ത്തിണക്കി സംവിധായകന്‍ ടി.കെ.രാജീവ് കുമാര്‍ ചിട്ടപ്പെടുത്തിയ നവകേരള സംഗീതാജ്ഞലിയോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിച്ചത്.

അഞ്ഞൂറ് പേര്‍ പരിപാടിക്കുണ്ടാവും എന്ന് നേരത്തെ പറഞ്ഞിരുന്നു എങ്കിലും ഇരുന്നൂറു പേരില്‍ താഴെ മാത്രമേ ചടങ്ങിനെത്തിയിരുന്നുള്ളൂ.

More in Malayalam

Trending

Recent

To Top