Connect with us

സിനിമയില്‍ വലിയ നിലയിലേക്ക് വന്നില്ലല്ലോയെന്ന് പലരും ചോദിച്ചിട്ടുണ്ട്, ടിവിയില്‍ കൂടുതല്‍ ശ്രദ്ധിച്ചാല്‍ സിനിമ കിട്ടാതെ വരുമോ എന്നൊന്നും ഞാന്‍ ചിന്തിച്ചില്ലെന്ന് ജ്യുവല്‍ മേരി

Malayalam

സിനിമയില്‍ വലിയ നിലയിലേക്ക് വന്നില്ലല്ലോയെന്ന് പലരും ചോദിച്ചിട്ടുണ്ട്, ടിവിയില്‍ കൂടുതല്‍ ശ്രദ്ധിച്ചാല്‍ സിനിമ കിട്ടാതെ വരുമോ എന്നൊന്നും ഞാന്‍ ചിന്തിച്ചില്ലെന്ന് ജ്യുവല്‍ മേരി

സിനിമയില്‍ വലിയ നിലയിലേക്ക് വന്നില്ലല്ലോയെന്ന് പലരും ചോദിച്ചിട്ടുണ്ട്, ടിവിയില്‍ കൂടുതല്‍ ശ്രദ്ധിച്ചാല്‍ സിനിമ കിട്ടാതെ വരുമോ എന്നൊന്നും ഞാന്‍ ചിന്തിച്ചില്ലെന്ന് ജ്യുവല്‍ മേരി

അവതാരകയായി എത്തി മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ജ്യുവല്‍ മേരി. സോഷ്യല്‍ മീഡിയയില്‍ സജീവമായ ജ്യുവല്‍ പലപ്പോഴും തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ പുതിയ വിശേഷങ്ങളെ കുറിച്ചും കരിയറിനെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.

വിജയ് സേതുപതിയെ നായകനാക്കി സീനു രാമസ്വാമി സംവിധാനം ചെയ്ത മാമനിതന്‍ എന്ന തമിഴ് ചിത്രത്തിലും മലയാളത്തില്‍ ഞാന്‍ മേരിക്കുട്ടിയിലുമാണ് ഒടുവില്‍ ജ്യുവല്‍ അഭിനയിച്ചത്. മാമനിതന്‍ റിലീസായിട്ടില്ല. ആ രണ്ട് സിനിമകള്‍ ചെയ്തുകഴിഞ്ഞ് നാളുകള്‍ കഴിഞ്ഞതും കോവിഡ് എത്തി.

എന്നാല്‍ ആ സാഹചര്യത്തില്‍ വീണ്ടും പല ടിവി ഷോകളിലേക്കും അവതാരകയാകാനുള്ള ഓഫര്‍ വന്നു. പക്ഷേ അതൊരു അനിശ്ചിതത്വത്തിന്റെ കാലമായിരുന്നതിനാല്‍ തന്നെ ഏകദേശം ആറ് മാസത്തോളം മാറി നില്‍ക്കേണ്ട വന്നുവെന്നും ജ്യൂവല്‍ പറയുന്നു. പിന്നീട് ഇത് അങ്ങനെയൊന്നും തീരില്ലെന്ന് മനസിലായി.

അങ്ങനെയാണ് നല്ലൊരു ഷോ വന്നാല്‍ ചെയ്യാമെന്ന് തീരുമാനിച്ചത്. ഉടന്‍ തന്നെ സ്റ്റാര്‍ സിംഗറിലേയ്ക്ക് ക്ഷണം വരികയായിരുന്നു. സ്റ്റാര്‍ സിംഗറിന്റെ അവതാരകയായതില്‍ ഏറെ സന്തോഷിക്കുന്നതിന്റെ കാരണങ്ങളില്‍ ഒന്നായി ജ്യൂവല്‍ പറയുന്നത് ചിത്രയുമായി ഒരുപാട് അടുക്കാന്‍ കഴിഞ്ഞതാണ്.

‘സ്‌നേഹത്തിന്റെ നിറകുടമാണ് ചിത്രചേച്ചി. അത്രയും വലിയ ഒരാള്‍ക്ക് എങ്ങനെ നമ്മളോടൊക്കെ ഇത്രയും സ്‌നേഹത്തോടെ പെരുമാറാന്‍ പറ്റുന്നുവെന്നോര്‍ത്ത് ഞാന്‍ അത്ഭുതപ്പെടാറുണ്ട്. ചിത്രചേച്ചിക്ക് മുന്നില്‍ ആര്‍ക്കും ഒരു ഈഗോയും വലിപ്പ ചെറുപ്പവുമില്ല. ഏറ്റവും ചെറിയ ആളിനോടും ഏറ്റവും വലിയ ആളിനോടും ഒരുപോലെയാണ് ചിത്രചേച്ചി പെരുമാറുന്നത്.

ചിത്രചേച്ചി യെ പോലെ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന ഒരു ഗായികയ്‌ക്കൊപ്പമുള്ള ഓരോ നിമിഷവും എനിക്ക് വിലപ്പെട്ടതാണ്. ഒരു രക്ഷയുമില്ലാത്ത ഒരാളാണ് ചിത്രചേച്ചി. എന്റെ ചക്കരയാണ്. സത്യം പറഞ്ഞാല്‍ ചിത്രചേച്ചിയോട് എനിക്ക് പ്രേമമാണ് ജ്യുവല്‍ മേരി പറയുന്നു. ‘ഷൂട്ടിന്റെ ബ്രേക്ക് ടൈമിലൊക്കെ ഞാന്‍ ജഡ്ജസ് ടേബിളിനടുത്ത് ചിത്രാമ്മയോട് വര്‍ത്തമാനം പറയാനായി ഓടിച്ചെല്ലും. അപ്പോള്‍ ചിത്രാമ്മ വീട്ടില്‍ നിന്ന് കൊണ്ടുവരുന്ന പലപല മിഠായികളും ബിസ്‌കറ്റുകളുമൊക്കെ സ്‌നേഹത്തോടെ തരുമെന്നും ജ്യുവല്‍ സന്തോഷത്തോടെ പറയുന്നു.

മാത്രമല്ല, സംഗീത റിയാലിറ്റി ഷോയില്‍ അവതാരകയായി നില്‍ക്കുമ്പോള്‍ പണ്ട് നാല് വര്‍ഷം താന്‍ പാട്ട് പഠിച്ചിട്ടുണ്ടെന്നും പറയുകയാണ് ജ്യുവല്‍. തീരെ ചെറിയ കുട്ടിയായിരുന്നപ്പോള്‍ ശാസ്ത്രീയ സംഗീതം പഠിക്കാന്‍ വിട്ടതാണ് പപ്പയും മമ്മിയും എന്നെ. എനിക്കല്പം അനുനാസിക ശബ്ദമാണ്.

കുയില്‍നാദം പോലെയുള്ള കുട്ടികളുടെ ശബ്ദത്തിനിടയില്‍ എന്റെ ആ ശബ്ദം ടീച്ചര്‍മാര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ചെറുതിലേ തന്നെ അല്പം റിബലായിരുന്ന എനിക്ക് ‘അതാരാ മൂക്ക് കൊണ്ട് പാടണേ’യെന്ന് ടീച്ചര്‍മാര്‍ ചോദിക്കുമ്പോള്‍ സങ്കടം തോന്നിയിരുന്നു. എനിക്കത് വലിയ കളിയാക്കലായാണ് തോന്നിയിരുന്നത്. മൂന്നിലോ നാലിലോ പഠിക്കുമ്പോഴായിരുന്നു അതെന്നും ജ്യുവല്‍ പറയുന്നു.

ടിവിയില്‍ കൂടുതല്‍ ശ്രദ്ധിച്ചാല്‍ സിനിമ കിട്ടാതെ വരുമോ എന്നൊന്നും ഞാന്‍ ചിന്തിച്ചില്ല. എനിക്ക് രണ്ടും ഇഷ്ടമാണ്. സിനിമയില്‍ വലിയ നിലയിലേക്ക് വന്നില്ലല്ലോയെന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. പക്ഷേ എനിക്ക് കിട്ടിയതില്‍ വച്ചുതന്നെ ഞാന്‍ ഹാപ്പിയാണ്. ഒരു ഫ്രെയിമിനുള്ളില്‍ നില്‍ക്കണമെന്ന് എനിക്ക് ഒരാഗ്രഹവുമില്ല. നല്ല സെന്‍സുള്ള ഒരു ക്യാരക്ടറിന് വിളിച്ചാല്‍ അഭിനയിക്കാന്‍ ഞാന്‍ റെഡിയാണ്.

വില്ലത്തിയാവാനും കോമഡി ചെയ്യാനുമൊക്കെ ഞാന്‍ റെഡിയാണ്. പ്രായം ചെന്ന വേഷങ്ങളും ചെയ്യാം. ആദ്യ രണ്ട് ചിത്രങ്ങളിലും മമ്മൂക്കയുടെ നായികയായി ആയിരുന്നു. എന്റെ ആദ്യ സിനിമയായ പത്തേമാരിയില്‍ത്തന്നെ ഞാന്‍ അറുപത് വയസുള്ളയാളായിട്ടഭിനയിച്ചില്ലേ. ടിവിയില്‍ ചിരിച്ച് ജോളിയായിട്ട് ഷോകള്‍ ചെയ്യുന്ന എനിക്ക് സിനിമയില്‍ കിട്ടിയിട്ടുള്ളതെല്ലാം സീരിയസ് വേഷങ്ങളാണ്.

മാത്രമല്ല, എന്നെ വളരെയധികം സപ്പോര്‍ട്ട് ചെയ്യുന്നയാളാണ് ഭര്‍ത്താവ് ജെന്‍സണ്‍. സിനിമയായാലും ഷോയായാലും നീ ചെയ്യണമെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കുന്നയാള്‍. എല്ലാവര്‍ക്കും ടാലന്റ് കിട്ടില്ല. നീയത് നശിപ്പിച്ച് കളയരുതെന്ന് ജെന്‍സണ്‍ ഉപദേശിക്കാറുമുണ്ട്. പുറമേ കാണുമ്പോള്‍ ഒരുപാട് ആത്മവിശ്വാസമുള്ളയാളായിട്ട് തോന്നുമെങ്കിലും അകമേ അത്ര ആത്മവിശ്വാസമെനിക്കില്ലായിരുന്നു.

പക്ഷേ ഇപ്പോള്‍ അതൊക്കെ മാറി. സ്ത്രീയെന്നുള്ള കരുത്ത് അനുഭവിച്ചറിയാന്‍ തുടങ്ങി. ഞാന്‍ എന്റെ ഗേള്‍ ഹുഡ് പൂര്‍ത്തിയാക്കിയത് ഈ അടുത്ത കാലത്താണെന്ന് വേണമെങ്കില്‍ പറയാം. തങ്ങളുടേത് പ്രണയ വിവാഹമായിരുന്നു. റിയാലിറ്റി ഷോ ചെയ്യുമ്പോള്‍ പുള്ളി അവിടെയുണ്ടായിരുന്നു. അങ്ങനെ ഞങ്ങള്‍ കൂട്ടുകാരായി.

കൂട്ടുകെട്ടിടയില്‍ ഏതോ ഒരു ദുര്‍ബല നിമിഷത്തില്‍ കല്യാണം കഴിക്കാമെന്ന് തോന്നിപ്പോയി. അപ്പോഴാണ് വീട്ടുകാരെക്കുറിച്ച് പറഞ്ഞത്. രണ്ടുപേരും സമാന സ്വഭാവങ്ങളുള്ളവരായിരുന്നു. താല്‍പര്യമുണ്ടെന്ന് മനസ്സിലായപ്പോള്‍ത്തന്നെ ചുറ്റിക്കളിയിലൊന്നും താല്‍പര്യമില്ലെന്നും വീട്ടില്‍ വന്ന് ആലോചിക്കാനും പറഞ്ഞിരുന്നു. അതെന്തിന് പറഞ്ഞൂയെന്നാണ്. വീട്ടുകാരോട് പറഞ്ഞതോടെ സംഭവം കൈയ്യില്‍ നിന്നും പോയി. അവരതങ്ങ് സെറ്റാക്കി.

സാധാരണ ഒരുവീട്ടില്‍ പ്രണയം അറിഞ്ഞാലുള്ള അവസ്ഥയെങ്ങനെയാണ്. ഒന്ന് എതിര്‍ക്കണ്ടേ,വഴക്ക് പറയണ്ടേ, അതൊന്നുമുണ്ടായിരുന്നില്ല. എപ്പോള്‍ കെട്ടിക്കാമെന്നുള്ള പ്ലാനുകളായിരുന്നു. വീട്ടില്‍ നിന്നും ഒരെതിര്‍പ്പുമുണ്ടായിരുന്നില്ല. ഈ വക സ്വഭാവങ്ങള്‍ അറിയാവുന്നതിനാലാണ് അവര്‍ പെട്ടെന്ന് സെറ്റാക്കിയത്. ജെന്‍സണും കല്യാണം കഴിക്കില്ലെന്ന് പറഞ്ഞ് നടന്ന ആളായിരുന്നുവെന്നും ജുവല്‍ പറയുന്നു.

More in Malayalam

Trending

Recent

To Top