കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത് ബാബുരാജിന്റെ ചിത്രവും മേജര്‍ രവിയുടെ ട്രോളുകളുമാണ്. ലോക്ഡൗണ്‍ ആയതോടെ കേരളത്തില്‍ മദ്യം സ്റ്റോക്ക് ഉള്ള ഒരേ ഒരു പട്ടാളക്കാരന്‍ മേജര്‍ രവിയാണ് എന്ന് പരിഹസിച്ച് ആയിരുന്നു ട്രോളുകള്‍.
എന്നാല്‍ ഇപ്പോഴിതാ ട്രോളുകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ മേജര്‍ രവി. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്.
‘ചില സുഹൃത്തുക്കളാണ് മദ്യത്തെക്കുറിച്ച് ഞാന്‍ ചീത്ത പറഞ്ഞ രീതിയില്‍ ഉള്ള ഒരു സ്‌ക്രീന്‍ഷോട്ട് അയച്ചു തന്നത്. ‘സാറ് ഇങ്ങനെ പറയില്ലല്ലോ, പിന്നെ എന്താണ് സംഭവിച്ചത്’ എന്ന് ചോദിച്ചു. ഞാന്‍ അങ്ങനെ പറയില്ല എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ അപ്പോള്‍ ഊഹിച്ചോളൂ എന്ന് പറഞ്ഞു.
‘ഞാന്‍ ആരെയും മോശം പറയുന്ന ആളല്ല. കേരളത്തില്‍ മദ്യം സ്റ്റോക്ക് ഉള്ള ഒരേ ഒരു മേജര്‍ ഞാന്‍ ആണ് എന്നൊക്കെയാണ് ട്രോള്. സത്യത്തില്‍ ഞാന്‍ മദ്യപിക്കാത്ത ഒരാളാണ്.
എന്റെ ക്വാട്ട പോലും ഞാന്‍ വാങ്ങാറില്ല. അതുകൊണ്ടു തന്നെ ഈ ട്രോള് കാണുമ്പോള്‍ എനിക്ക് ചിരിയാണ് വരുന്നത്. ഇക്കാലത്ത് ചിരിക്കാന്‍ ഒരു കാര്യം ഇത് ഹിറ്റാണ് എന്നാണ് സുഹൃത്തുക്കള്‍ വിളിച്ചു പറയുന്നത്.
മേജര്‍ രവിയുടെ ഭാഷ കൊള്ളാമല്ലോ എന്ന് പറഞ്ഞു. അത് കേട്ട് ഞാന്‍ കുറെ ചിരിച്ചു’ എന്നും മേജര്‍ രവി പറയുന്നു.