Connect with us

‘ഇത്രയും പിരി മുറുക്കം നേരിടുന്ന വേറേത് യുവ നടനുണ്ട്’; കുറിപ്പ് പങ്കുവെച്ച് നടന്‍ മാത്യു തോമസ്

Malayalam

‘ഇത്രയും പിരി മുറുക്കം നേരിടുന്ന വേറേത് യുവ നടനുണ്ട്’; കുറിപ്പ് പങ്കുവെച്ച് നടന്‍ മാത്യു തോമസ്

‘ഇത്രയും പിരി മുറുക്കം നേരിടുന്ന വേറേത് യുവ നടനുണ്ട്’; കുറിപ്പ് പങ്കുവെച്ച് നടന്‍ മാത്യു തോമസ്

മികച്ച പ്രേക്ഷക പിന്തുണ ലഭിച്ച ചിത്രങ്ങളില്‍ ഒന്നാണ് ഓപ്പറേഷന്‍ ജാവ. സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയായിരുന്നു ചിത്രം. ഇപ്പോഴിതാ ഓപ്പറേഷന്‍ ജാവയിലെ ഒരു രംഗത്തെക്കുറിച്ചുള്ള രസകരമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടന്‍ മാത്യു തോമസ്.

മൂവി സ്ട്രീറ്റ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ വിഷ്ണു നന്ദവനം എന്ന വ്യകതി എഴുതിയ കുറിപ്പാണ് മാത്യു തോമസ് പങ്കുവെച്ചിരിക്കുന്നത്. ‘സ്ഥിരം സമ്മര്‍ദ്ദത്തില്‍ കുഴഞ്ഞു മറിഞ്ഞിരിക്കുന്നു ചെക്കനെ അവനറിയാതെ കോമഡി ട്രാക്കിലേക്ക് ഇട്ട ബ്രില്യന്‍സ്.

ഇത്രയും പിരി മുറുക്കം നേരിടുന്ന വേറേത് യുവ നടനുണ്ട്’ എന്നാണ് പോസ്റ്റില്‍ കൊടുത്തിരിക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലും നടന്ന സുപ്രധാനമായ പല സൈബര്‍ കേസുകളെയും അടിസ്ഥാനമാക്കിയാണ് ഓപ്പറേഷന്‍ ജാവ ഒരുക്കിയിരിക്കുന്നത്.

കേരള പോലീസിന്റെ കുറ്റാന്വേഷണ രീതികളും കുറ്റവാളികളെ ഫ്രെയിം ചെയ്യുന്ന നടപടികളും സത്യസന്ധമായി ആവിഷ്‌ക്കരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫായിസ് സിദ്ദിഖാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top