Connect with us

‘ഇനിയും അധികാരത്തിലേറാന്‍ കഴിയുമെന്ന് വിശ്വാസമുള്ള ഒരു സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങു ലളിതമാക്കി കാവലാകണം’; വൈറലായി സംവിധായകന്‍ അരുണ്‍ ഗോപിയുടെ കുറിപ്പ്

Malayalam

രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് സംവിധായകന്‍ അരുണ്‍ ഗോപി. ഇതു സംബന്ധിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. നടന്‍ വിനായകനും അഭിപ്രായവുമായി എത്തിയിരുന്നു.

അരുണ്‍ ഗോപിയുടെ കുറിപ്പ്

‘ബഹുമാന്യ മുഖ്യമന്ത്രി, അങ്ങ് പറയുന്നതെല്ലാം ഞങ്ങള്‍ അനുസരിക്കുന്നു. വീട്ടിലിരിക്കാന്‍ പറയുന്നതും ഡബിള്‍ മാസ്‌ക് ഇടാന്‍ പറഞ്ഞതും അങ്ങനെ ഓരോന്നും. കാരണം ജീവന്റെ വിലയുള്ള ജാഗ്രത ആവശ്യമാണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു.

ജീവിതം തിരിച്ചുപിടിച്ചു നേരേയാക്കാന്‍ അങ്ങും സര്‍ക്കാരും ആതുര പോലീസ് കോവിഡ് സേനകള്‍ രാപകലില്ലാതെ കഷ്ട്ടപെടുമ്പോള്‍ ഞങ്ങളാല്‍ ആകുന്നതു ഇങഉഞഎ ലേക്ക് അയച്ചു കൂടെ കരുത്തു പകരാന്‍ ശ്രമിക്കുന്നുമുണ്ട്.

പക്ഷെ, ഇതെല്ലാം രാജ്ഭവനിലെ ലളിതമായ ചടങ്ങില്‍ അധികാരത്തിലേറി നമ്മളെ കാക്കുമെന്ന വിശ്വാസത്തിലാണ്. ഇനിയും അധികാരത്തിലേറാന്‍ കഴിയുമെന്ന് വിശ്വാസമുള്ള ഒരു സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങു ലളിതമാക്കി കാവലാകണം.

ഒരു അമിതച്ചിലവും ആര്‍ഭാടവും അതുമൂലം ഉണ്ടാകുന്ന രോഗവ്യാപനവും താങ്ങാന്‍ ഈ ജനതയ്ക്കു ത്രാണി ഉണ്ടാകില്ലെന്ന് അങ്ങ് അറിയുമെന്ന് കരുതുന്നു. നല്ല നാളേക്കായി. കരുതലോടെ..’ എന്നായിരുന്നു കുറിപ്പ്.

എന്നാല്‍ ഇതേ തുടര്‍ന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ സത്യപ്രതിജ്ഞാ ചടങ്ങ് വെര്‍ച്വല്‍ ആക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അഭ്യര്‍ഥിച്ചിരുന്നു.

അതേസമയം, വിമര്‍ശനങ്ങളോടുള്ള പ്രതികരണമെന്ന നിലയില്‍ ചടങ്ങിലെ ആളെണ്ണം കുറയ്ക്കാന്‍ തീരുമാനമായിട്ടുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top