Malayalam
‘ദിഗംബരനും….കോട്ടയം നസീറും’, ഇത് തനിക്ക് കിട്ടിയ വലിയൊരു സമ്മാനം; കോട്ടയം നസീര്‍ വരച്ച ചിത്രവുമായി മനോജ് കെ ജയന്‍
‘ദിഗംബരനും….കോട്ടയം നസീറും’, ഇത് തനിക്ക് കിട്ടിയ വലിയൊരു സമ്മാനം; കോട്ടയം നസീര്‍ വരച്ച ചിത്രവുമായി മനോജ് കെ ജയന്‍
മിമിക്രിയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ നേടിയ താരമാണ് കോട്ടയം നസിര്‍. സിനിമകളിലൂടെയും പ്രേക്ഷകരെ ചിരിപ്പിച്ച കോട്ടയം നസീര്‍ നല്ലൊരു ചിത്രകാരന്‍ കൂടിയാണ്.
ഇപ്പോഴിതാ അനന്തഭദ്രം എന്ന ചിത്രത്തില്‍ മനോജ് കെ ജയന്‍ അവതരിപ്പിച്ച് കൈയ്യടികള്‍ നേടിയ ദിഗംബരന്‍ എന്ന കഥാപാത്രത്തെ വരച്ചിരിക്കുകയാണ് കോട്ടയം നസീര്‍.
മനോജ് കെ ജയന്‍ പങ്കുവെച്ച ഈ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഇത് തനിക്ക് കിട്ടിയ വലിയൊരു സമ്മാനം ആണെന്നും നസീര്‍ എന്ന ചിത്രകാരന്റെ കഴിവ് എന്താണെന്ന് ഈ ഒരൊറ്റ ചിത്രത്തിലൂടെ കാണാമെന്നും പറഞ്ഞുകൊണ്ടാണ് മനോജ് കെ ജയന്‍ ചിത്രം പങ്കുവെച്ചത്.
മനോജ് കെ ജയന്റെ വാക്കുകള്‍:
ദിഗംബരനും….കോട്ടയം നസീറും
‘കോട്ടയം നസീര്‍’ എന്ന് കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സില്‍ തെളിയുന്ന ഒരു രൂപമുണ്ട്. മൈക്ക് കയ്യില്‍ കിട്ടിയാല്‍ ആരുടെ ശബ്ദത്തിലെക്കും പരകായപ്രവേശം നടത്താനുള്ള മാന്ത്രികവിദ്യ വശമുള്ള അതുല്യ മിമിക്രി കലാകാരന്‍!.
അതിലുപരി മികച്ച ഒരു ചിത്രകാരന്‍ കൂടിയാണ് നസീര്‍ ഒരുതരത്തില്‍ പറഞാല്‍ ക്യാന്‍വാസില്‍ തെളിയുന്ന അനുകരണമാണല്ലോ ചിത്രകല… ദിഗംബരന്റെ മനോഹരമായ ഈ ഓയില്‍ പെയിന്റിങ്ങ് എന്റെ മനസ്സിലാണ് നസീര്‍ വരച്ചിരിക്കുന്നത് … ഒരിക്കലും മായില്ല നന്ദി… സുഹൃത്തേ
ഒരു കോട്ടയംകാരന്‍ മറ്റൊരു കോട്ടയംകാരന് നല്‍കിയ വലിയൊരു അംഗീകാരമായും ഞാന്‍ കാണുന്നു. വര്‍ഷങ്ങളായി നസീറുമായി സുഹൃത്തെന്ന നിലയിലും, കലാകാരനെന്ന നിലയിലും, നാട്ടുകാരന്‍ എന്ന നിലയിലും വലിയ അടുപ്പമുണ്ട്.
ഇത് നസീര്‍ എനിക്ക് തന്ന വലിയൊരു വിലപ്പെട്ട സമ്മാനമാണ്, കോട്ടയം നസീര്‍ എന്ന ചിത്രകാരന്റെ മുഴുവന്‍ പ്രതിഭയും ഇതില്‍ കാണാന്‍ കഴിയുന്നു
മനോജ് കെ ജയന്റെ അഭിനയ ജീവിതത്തില്‍ ഏറെ ശ്രദ്ധേ നേടിയ കഥാപാത്രമായിരുന്നു ദിഗംബരന്‍. 2005ല്‍ സുനില്‍ പരമേശ്വരന്റെ നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് അനന്തഭദ്രം.
സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ദിഗംബരന്‍ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് മനോജ് കെ ജയന്‍ അവതരിപ്പിച്ചത്. പൃഥ്വിരാജ് നായകനായെത്തിയ ചിത്രത്തില്‍ ബിജു മേനോന്‍, കലാഭവന്‍ മണി, കൊച്ചിന്‍ ഹനീഫ, കാവ്യാ മാധവന്‍, റിയ എസ്എന്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതതരിപ്പിച്ചു.