Connect with us

‘മാസ്‌ക് ധരിച്ചാല്‍ എങ്ങനെ ബ്യൂട്ടി പാര്‍ലറില്‍ പോകും’; അസം മുഖ്യമന്ത്രിയെ ട്രോളി നടന്‍ സിദ്ധാര്‍ത്ഥ്

News

‘മാസ്‌ക് ധരിച്ചാല്‍ എങ്ങനെ ബ്യൂട്ടി പാര്‍ലറില്‍ പോകും’; അസം മുഖ്യമന്ത്രിയെ ട്രോളി നടന്‍ സിദ്ധാര്‍ത്ഥ്

‘മാസ്‌ക് ധരിച്ചാല്‍ എങ്ങനെ ബ്യൂട്ടി പാര്‍ലറില്‍ പോകും’; അസം മുഖ്യമന്ത്രിയെ ട്രോളി നടന്‍ സിദ്ധാര്‍ത്ഥ്

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ അസം മുഖ്യമന്ത്രിയെ ട്രോളി നടന്‍ സിദ്ധാര്‍ത്ഥ് ഹിമന്ത ബിശ്വ ശര്‍മ്മയെ അദ്ദേഹത്തിന്റെ തന്നെ പഴയൊരു പ്രസ്താവന ട്വീറ്റ് ചെയ്തു കൊണ്ടാണ് സിദ്ധാര്‍ത്ഥ് രംഗത്തെത്തിയത്.

‘മാസ്‌ക് ധരിച്ചാല്‍ എങ്ങനെ ബ്യൂട്ടി പാര്‍ലറില്‍ പോകും. അസമില്‍ കോവിഡ് ഇല്ല- അസം മുഖ്യമന്ത്രി,’ എന്നാണ് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു വിവാദ പ്രസ്താവനയുമായി ഹിമന്ത ബിശ്വ ശര്‍മ്മ രംഗത്തെത്തിയത്.

അതേസമയം, ബിജെപി എംപി തേജസ്വി സൂര്യയ്‌ക്കെതിരെയും സിദ്ധാര്‍ത്ഥി എത്തിയിരുന്നു. കോവിഡ് വാര്‍ റൂമിലെ മുസ്ലീം ജീവനക്കാരെ പുറത്താക്കിയതിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാനാകാതെ ബുദ്ധിമുട്ടുന്ന തേജസ്വിയുടെ വീഡിയോ പങ്കുവച്ചു കൊണ്ടായിരുന്നു സിദ്ധാര്‍ത്ഥിന്റെ പരിഹാസം.

നേരത്തേയും തേജസ്വിയ്ക്കെതിരെ സിദ്ധാര്‍ത്ഥ് രംഗത്ത് എത്തിയിരുന്നു. തേജസ്വിയെ അജ്മല്‍ കസബിനോട് സിദ്ധാര്‍ത്ഥ് താരതമ്യം ചെയ്ത ട്വീറ്റ് വാര്‍ത്തയായി മാറിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ട്വീറ്റുമായി നടന്‍ എത്തിയിരിക്കുന്നത്.

തേജസ്വി സൂര്യ വായിച്ച ലിസ്റ്റിലെ മുസ്ലിം ജീവനക്കാരെ എന്തുകൊണ്ട് പോലീസ് ചോദ്യം ചെയ്തുവെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറ്റെന്തെങ്കിലും ചോദ്യം ചോദിക്കാനുണ്ടോ എന്നായിരുന്നു തേജസ്വി നല്‍കിയ മറുപടി.

തനിക്ക് തന്ന ലിസ്റ്റിലെ പേരുമാത്രമാണ് വായിച്ചതെന്നും സൂര്യ പറയുന്നുണ്ട്. നേരത്തെ ബെംഗളൂരിലെ കൊവിഡ് വാര്‍ റൂം സന്ദര്‍ശിച്ച തേജസ്വി സൂര്യ 17 മുസ്ലം ജീവനക്കാര്‍ക്കെതിരെ നടത്തിയ വര്‍ഗ്ഗീയ പരാമര്‍ശം വിവാദമായിരുന്നു.

ഈ സംഭവത്തിന് പിന്നാലെ തേജസ്വി സൂര്യ മാപ്പ് പറഞ്ഞ് രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മുന്നില്‍ ഉത്തരം നല്‍കാനാകാതെ തേജസ്വി കഷ്ടപ്പെടുന്ന സംഭവമുണ്ടായത്.

More in News

Trending

Recent

To Top