Connect with us

സിനിമാ പത്രപ്രവര്‍ത്തകനും നടനുമായ തുമ്മല നരസിംഹ റെഡ്ഡി കോവിഡ് ബാധിച്ച് അന്തരിച്ചു

News

സിനിമാ പത്രപ്രവര്‍ത്തകനും നടനുമായ തുമ്മല നരസിംഹ റെഡ്ഡി കോവിഡ് ബാധിച്ച് അന്തരിച്ചു

സിനിമാ പത്രപ്രവര്‍ത്തകനും നടനുമായ തുമ്മല നരസിംഹ റെഡ്ഡി കോവിഡ് ബാധിച്ച് അന്തരിച്ചു

തെലുങ്കിലെ സിനിമാ പത്രപ്രവര്‍ത്തകനും നടനും ജനപ്രിയ യുട്യൂബ് ചാനല്‍ അവതാരകനുമായ തുമ്മല നരസിംഹ റെഡ്ഡി (ടിഎന്‍ആര്‍) അന്തരിച്ചു. കോവിഡ് ബാധിതനായി ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം. ഹൈദരാബാദിലെ ആശുപത്രിയില്‍ ആയിരുന്നു ചികിത്സ.

‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ആയ ‘ഉമാ മഹേശ്വര ഉഗ്ര രൂപസ്യ’, ഹിറ്റ്, ഫലക്‌നുമ ദാസ്, ജോര്‍ജ് റെഡ്ഡി എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ‘ഫ്രാങ്ക്‌ലി വിത്ത് ടിഎന്‍ആര്‍’ എന്ന യുട്യൂബ് ഷോയും ഏറെ ജനപ്രിയമായിരുന്നു.

പ്രിയങ്കരനായ തങ്ങളുടെ സഹപ്രവര്‍ത്തകന്റെ വിയോഗത്തില്‍ വൈകാരികതയോടെയാണ് തെലുങ്ക് സിനിമാലോകം പ്രതികരിച്ചത്. ‘ടിഎന്‍ആര്‍ ഗാരുവിന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്.

അദ്ദേഹത്തിന്റെ ചില അഭിമുഖങ്ങള്‍ കണ്ടിട്ടുണ്ട്. അതിനുവേണ്ടി നടത്തുന്ന പഠനങ്ങളും അതിഥികളെക്കൊണ്ട് അവരുടെ മനസിലുള്ളത് പറയിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവും മികച്ചതായിരുന്നു.

ആദരാഞ്ജലികള്‍. അദ്ദേഹത്തിന്റെ കുടുംബത്തിന് ഇതിനെ മറികടക്കാനുള്ള കരുത്തുണ്ടാവട്ടെ’, എന്നാണ് നടന്‍ നാനി ട്വീറ്റ് ചെയ്തത്.

More in News

Trending